For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പബ്ലിക് ടോയ്‌ലറ്റ് എങ്ങനെ ഉപയോഗിക്കണം

By Sruthi K M
|

ആരോഗ്യപ്രശ്‌നങ്ങള്‍ എവിടെ നിന്നും ഉണ്ടാകാം. ഭക്ഷണത്തിനൊപ്പം പ്രധാനപ്പെട്ടതാണ് നിങ്ങള്‍ ഉപയോഗിക്കുന്ന ഓരോ കാര്യങ്ങളും. എവിടെ നിന്നും നിങ്ങളുടെ ശരീരത്തിലേക്ക് അണുബാധകള്‍ കയറാം. അവയില്‍ ഒന്നാണ് പൊതു ഇടങ്ങളിലെ ശൗചാലയങ്ങള്‍. പല സാഹചര്യങ്ങളിലും നിങ്ങള്‍ക്ക് ഇത്തരം ഇടങ്ങള്‍ ഉപയോഗിക്കേണ്ടതായി വരുന്നുണ്ട്. വൃത്തിഹീനമായ ടോയ്‌ലറ്റുകള്‍ കണ്ടാല്‍ കയറാന്‍ പോലും തോന്നില്ല. എങ്കിലും പോകാതിരിക്കാന്‍ പറ്റില്ലല്ലോ. എന്തൊക്കെ തരത്തിലുള്ള അണുബാധയാണ് ഇതുവഴി നിങ്ങളുടെ ശരീരത്തില്‍ പിടിപ്പെടുന്നത് എന്നറിയോ.

പെട്ടെന്നുള്ള സാഹചര്യത്തില്‍ ആരോഗ്യപ്രശ്‌നങ്ങളെ ഓര്‍ത്ത് നിങ്ങള്‍ക്ക് ഇത്തരം കേന്ദ്രങ്ങളെ വേണ്ടെന്നു വെക്കാനും പറ്റില്ല. അപ്പോള്‍ എന്താണ് ഇതിനൊരു പോം വഴി. പൊതു ഇടങ്ങിലെ ശൗചാലയങ്ങള്‍ അതിന്റേതായ രീതിയില്‍ ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് ഇത്തരം പ്രശ്‌നങ്ങളില്‍ നിന്നും മറികടക്കാം. പബ്ലിക് ടോയ്‌ലറ്റുകള്‍ ഉപയോഗിക്കേണ്ടതെങ്ങനെയെന്ന് പറഞ്ഞു തരാം.

വാതില്‍ തുറക്കുന്നത്

വാതില്‍ തുറക്കുന്നത്

ആദ്യം ടിഷ്യൂ പേപ്പര്‍ കൊണ്ടോ തുണികൊണ്ടോ പബ്ലിക് ടോയ്‌ലറ്റിന്റെ വാതില്‍ തുറക്കാം. നിരവധി പേര്‍ വാതില്‍ തുറന്ന് കയറുന്നതിനാല്‍ വാതിലിന്റെ പിടിയില്‍ ധാരാളം അണുബാധകള്‍ നിറഞ്ഞിരിക്കും. അതുകൊണ്ട് തന്നെ കൈകൊണ്ട് തുറക്കാതെ നോക്കുക.

ടോയ്‌ലറ്റിന്റെ സീറ്റ്

ടോയ്‌ലറ്റിന്റെ സീറ്റ്

അടുത്തതായി ടോയ്‌ലറ്റിന്റെ ഇരിപ്പിടം വൃത്തിയുള്ളതാണോ എന്നു നോക്കുക. അല്ലെങ്കിലും ആണെങ്കിലും പേപ്പര്‍ കൊണ്ട് അതു വൃത്തിയാക്കുക.

ബാക്ടീരിയ

ബാക്ടീരിയ

ടോയ്‌ലറ്റ് ഉപയോഗിക്കുന്നതിനു മുന്‍പ് ഇരിപ്പിടത്തിലോ ഉള്ളിലോ ബാക്ടീരിയകള്‍ അടിഞ്ഞു കൂടിയിട്ടുണ്ടോ ഇല്ലയോ എന്നു ഉറപ്പു വരുത്തുക. അണുക്കള്‍ ഉണ്ടെങ്കില്‍ മറ്റു ടോയ്‌ലറ്റുകള്‍ ഉപയോഗിക്കുക.

ഫ്‌ളഷ് ബട്ടണ്‍ അമര്‍ത്തുമ്പോള്‍

ഫ്‌ളഷ് ബട്ടണ്‍ അമര്‍ത്തുമ്പോള്‍

ടോയ്‌ലറ്റിന്റെ ഫ്‌ളഷ് ബട്ടണ്‍ അമര്‍ത്തുമ്പോഴും പേപ്പര്‍ ഉപയോഗിക്കുക. അതിലും അണുക്കള്‍ ഒളിഞ്ഞിരിപ്പുണ്ട്.

ഉപയോഗത്തിനുശേഷം

ഉപയോഗത്തിനുശേഷം

ടോയ്‌ലറ്റ് ഉപയോഗിച്ച് ഫ്‌ളഷ് ബട്ടണ്‍ അമര്‍ത്തിയതിനുശേഷം എത്രയും വേഗം പുറത്തു കടക്കുക. കൂടുതല്‍ സമയം അതിനുള്ളില്‍ നില്‍ക്കാതെ സൂക്ഷിക്കുക.

പുറത്തേക്കു കടക്കുമ്പോള്‍

പുറത്തേക്കു കടക്കുമ്പോള്‍

പുറത്തേക്ക് പോകാന്‍ വാതില്‍ തുറക്കാനും നിങ്ങള്‍ ടിഷ്യൂ പേപ്പര്‍ ഉപയോഗിക്കാന്‍ മറക്കരുത്.

കൈ കഴുകണം

കൈ കഴുകണം

പബ്ലിക് ടോയ്‌ലറ്റ് ഉപയോഗിച്ച് കഴിഞ്ഞ് പുറത്തു വന്നതിനുശേഷം നിങ്ങളുടെ കൈ കഴുകുക. എവിടെയും സ്പര്‍ശിച്ചിട്ടില്ലെങ്കിലും കൈ കഴുകണം.

ടിഷ്യൂ ഉപയോഗിക്കുക

ടിഷ്യൂ ഉപയോഗിക്കുക

കൈ കഴുകിയതിനുശേഷം ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ചു തുടയ്ക്കുക.

അണുവിമുക്തമാക്കുക

അണുവിമുക്തമാക്കുക

പബ്ലിക് ടോയ്‌ലറ്റിന്റെ പുറത്തു വന്നതിനുശേഷവും നിങ്ങള്‍ കൈ ശുചിയാക്കണം. പ്രധാന വാതിലുകള്‍ തുറക്കുമ്പോഴും നിങ്ങള്‍ കൈ ഉപയോഗിച്ചു കാണും. ഇത്തരം ചെറിയ കാര്യങ്ങള്‍ പോലും നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിയുക.

English summary

the nine steps healthy guide to use the public toilet

Here is a step-by-step guide to prevent those nasty bacteria and make your visit to a public toilet a pleasant experience.
Story first published: Thursday, February 12, 2015, 18:32 [IST]
X
Desktop Bottom Promotion