Just In
Don't Miss
- Travel
തണുപ്പ് മാറിയിട്ടില്ല!! ഇനിയും പോകാം പൂജ്യത്തിലും താഴെ താപനിലയില് തണുത്തുറഞ്ഞ ഇടങ്ങളിലേക്ക്
- News
ഉമ്മന് ചാണ്ടി പുതുപ്പള്ളിയില് പ്രചാരണം തുടങ്ങി, പിണറായി ഇന്ന് മുതല് എട്ട് ദിവസം ധര്മടത്തിറങ്ങും
- Finance
'ചൂസ് ടു ചലഞ്ച്'... വനിതാ ദിനത്തില് കേരള സ്റ്റാര്ട്ട് അപ്പ് മിഷന്റെ ചലഞ്ച് ഇങ്ങനെ!
- Movies
നോബിക്ക് മാത്രം മോഹൻലാലിന്റെ ഒരു ഉപദേശം, പുതിയ ക്യാപ്റ്റനായി താരം
- Sports
പട നയിച്ച് പീറ്റേഴ്സന്, വെടിക്കെട്ട് പ്രകടനം- ഇംഗ്ലണ്ട് ലെജന്റ്സിന് അനായാസ വിജയം
- Automobiles
മൂന്ന് വരി ഡിഫെൻഡർ 130 മോഡൽ പുറത്തിറക്കുമെന്ന് ലാൻഡ് റോവർ
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നിങ്ങളുടെ കുട്ടിക്ക് അഡിനോയിഡ് പ്രശ്നമുണ്ടോ
നിങ്ങളുടെ കുട്ടികള് ഉറങ്ങുമ്പോള് കൂര്ക്കംവലിക്കാറുണ്ടോ... മൂക്കടപ്പ്, വായ തുറന്നുള്ള ശ്വാസോച്ഛ്വാസം എന്നിവ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന കാര്യങ്ങളാണ്. ഇനിയെങ്കിലും ഇത്തരം കാര്യങ്ങളില് ശ്രദ്ധപുലര്ത്തൂ. ഇവയൊക്കെ അഡിനോയിഡ് പ്രശ്നങ്ങളുടെ ലക്ഷണങ്ങളായേക്കാം. പത്ത് വയസില് താഴെയുള്ള കുട്ടികളിലാണ് സാധാരണയായി ഇത് കൂടുതലായി കണ്ടു വരുന്നത്.
തലച്ചോര് ഭക്ഷിച്ചാല് മറവിരോഗം മാറ്റാം
കുട്ടികളില് ഉണ്ടാകുന്ന ജലദോഷം നിസാരമായി കാണരുത്. തുടര്ച്ചയായ ജലദോഷം കേള്വിക്കുറവിനും അഡിനോയിഡ് ഗ്രന്ഥി നീക്കം ചെയ്യലിലും എത്തിയേക്കാം. കുട്ടികളില് മൂക്കിനു പുറകിലായി സ്ഥിതി ചെയ്യുന്ന ഗ്രന്ഥിയാണ് അഡിനോയിഡ്.
അഡിനോയിഡ് ഗ്രന്ഥി വലുതായാല് എന്താണ് സംഭവിക്കുക. ഈ ഗ്രന്ഥിക്കുണ്ടാകുന്ന വീക്കം കുട്ടികളില് കാണപ്പെടുന്ന ഗുരുതരമായ ഒരു രോഗാവസ്ഥയാണ്.

പ്രശ്നങ്ങള്
അഡിനോയിഡ് ഗ്രന്ഥിക്കുണ്ടാകുന്ന വീക്കം ശ്വസനപ്രക്രിയയില് വൈകല്യം വരെ ഉണ്ടാക്കാം.

ചെവി
ഈ ഗ്രന്ഥിയുടെ അണുബാധയും വീക്കവും ചെവിപഴുപ്പിനു കാരണമാകാം.

അഡിനോയിഡിന്റെ വളര്ച്ച
ഇതിന്റെ വളര്ച്ച തൊണ്ടയുടെ വശങ്ങളില് നിന്നു ചെവിയിലേക്ക് വായു കടത്തിവിടുന്ന നാളിയില് തടസമുണ്ടാക്കാം.

പ്രശ്നങ്ങള്
അഡിനോയിഡ് ടോണ്സില്സിന്റെ അമിതവളര്ച്ച മൂലം മൂക്കടപ്പ്, വായിലൂടെയുള്ള ശ്വസനം, കൂര്ക്കം വലി എന്നിവയൊക്കെ ഉണ്ടാകാം.

പ്രശ്നങ്ങള്
പല്ല് പുറത്തേക്ക് തള്ളി വരിക, മുഖം നീണ്ടുവരിക, മേല്ച്ചുണ്ട് ചെറുതാവുക, മൂക്ക് ഉയര്ന്നു വരിക തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകും.

മറ്റ് രോഗങ്ങളിലേക്ക്
തുടര്ച്ചയായുള്ള രോഗാണുബാധ ബ്രോങ്കെറ്റിസ്, സൈനുസൈറ്റിസ് എന്നീ രോഗങ്ങളിലേക്ക് നയിക്കുന്നു.

മൂക്കടപ്പ്
മൂക്കടപ്പ് കാരണം ശരിയായ ഉറക്കം ലഭിക്കാതിരിക്കുകയും രക്തത്തില് ഓക്സിജന്റെ അളവ് കുറയുകയും ചെയ്യും.

കുട്ടികളില്
കുട്ടികള് പകല് ഉറക്കം തൂങ്ങുക, പഠനത്തില് ശ്രദ്ധ കുറയുക എന്നീ പ്രശ്നങ്ങളും കണ്ടുവരുന്നു.

ഹോമിയോപ്പതി
ഹോമിയോപ്പതിയില് കുട്ടിയുടെ ശാരീരികവും മാനസികവും പാരമ്പര്യവുമായ പ്രത്യേകതകളെ കണക്കിലേടുത്തുള്ള ചികിത്സ ലഭ്യമാണ്.