ആഭരണങ്ങള്‍ അലര്‍ജിയുണ്ടാക്കുന്നുണ്ടോ..?

Posted By:
Subscribe to Boldsky

ആഭരണം അണിയാന്‍ ഇഷ്ടപ്പെടാത്തവര്‍ അപൂര്‍വ്വമായേ ഉള്ളൂ..ഇന്ന് സ്ത്രീകള്‍ക്ക് മാത്രമല്ല ആഭരണമണിയാനുള്ള ആഗ്രഹം, ആണുങ്ങള്‍ക്കുമുണ്ട്. ആണുങ്ങള്‍ക്കത് സ്റ്റാറ്റസിന്റെയും ഫാഷന്റെയും ചിഹ്നമായി. ഒരു മാലയോ, ബ്രേസ്ലറ്റോ, മോതിരമോ മതി, അത് ധരിച്ചവന്‍ കഴിവുള്ള കുടുംബത്തിലേതാണെന്നാണ് ധരണ. എന്നാല്‍ മറ്റു ചിലര്‍ക്ക് ആഭരണം ധരിക്കാനുള്ള ആഗ്രഹം ഉണ്ടായിട്ടും സാധിക്കുന്നില്ല എന്ന പരാതിയാണ്.പുരുഷന്മാരുടെ മൂക്ക് വലുതാകാന്‍ കാരണം?

അവരുടെ ശരീരം അതിനു സമ്മതിക്കുന്നില്ല എന്നതാണ് പ്രശ്‌നം. ചിലര്‍ക്ക് ആഭരണം ഒരു അലര്‍ജിയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. കൈയ്യിലുള്ള കാശുകൊണ്ട് ഏതെങ്കിലും വാങ്ങിച്ച് അണിയാമെന്ന് ചിന്തിക്കുന്നവര്‍ക്കാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഏറെയും. കാശുകൊടുത്ത് വാങ്ങുമ്പോള്‍ നല്ലതാണോയെന്ന് വിലയിരുത്തുക തന്നെവേണം.

തടി കുറയ്ക്കാന്‍ തേനും കറുവാപ്പട്ടയും

പഌറ്റിനം,വൈറ്റ് മെറ്റല്‍, വെള്ളി എന്നീ സാധാരണ ലോഹങ്ങളും വജ്രം പോലുള്ള കല്ലുകളും ഉപയോഗിക്കുന്നവരാണ് മിക്കവരും. കൂടാതെ മറ്റ് ഫാന്‍സി ആഭരണങ്ങളും അണിയുന്നവരുണ്ട്. എന്നാല്‍ അലര്‍ജിയുള്ളവര്‍ക്ക് ഇതൊന്നും ഉപയോഗിക്കാന്‍ പറ്റാറില്ല. ഇതിനുവേണ്ട മുന്‍കരുതലുകളും, പ്രശ്‌നങ്ങളും ചര്‍ച്ചചെയ്യാം.

സെന്‍ മീഡിയേറ്റഡ് അലര്‍ജി

സെന്‍ മീഡിയേറ്റഡ് അലര്‍ജി

ആഭരണം ഉപയോഗിക്കുമ്പോഴുള്ള അലര്‍ജി ഈ വിഭാഗത്തിലാണ് പെടുന്നത്.

ലക്ഷണങ്ങള്‍ പലതരം

ലക്ഷണങ്ങള്‍ പലതരം

ആഭരണം ഇട്ടാല്‍ കുറച്ച് സമയം കഴിച്ചാല്‍ ആ ഭാഗങ്ങളില്‍ ചുവന്ന തടിപ്പുകള്‍ കാണാം. ഇതില്‍ നിന്നും നിങ്ങള്‍ക്ക് മനസ്സിലാക്കാം, ആ ആഭരണം നിങ്ങള്‍ക്ക് അലര്‍ജിയുണ്ടാക്കുമെന്ന്.

ലക്ഷണങ്ങള്‍ പലതരം

ലക്ഷണങ്ങള്‍ പലതരം

സാധാരണ അലര്‍ജിയുള്ളവര്‍ക്ക് കണ്ടുവരുന്നതാണ് ചൊറിച്ചില്‍.

ലക്ഷണങ്ങള്‍ പലതരം

ലക്ഷണങ്ങള്‍ പലതരം

നീര്‍വീക്കം, പഴുപ്പ് എന്നിവ സെന്‍ മീഡിയേറ്റഡ് അലര്‍ജിയുടെ ലക്ഷണമാണ്.

പ്രതിവിധികള്‍

പ്രതിവിധികള്‍

ചൊറിച്ചില്‍ ഉള്‍പ്പെടെയുള്ള ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ ആഭരണം ഊരിവെക്കുകയോ, ഉടന്‍ തണുത്ത വെള്ളംകൊണ്ട് കഴുകുകയോ ചെയ്യണം.

നിക്കല്‍ അലര്‍ജി

നിക്കല്‍ അലര്‍ജി

സ്വര്‍ണം, വെള്ളി എന്നിവ പോലുള്ള ലോഹങ്ങള്‍ അലര്‍ജിയാണെങ്കില്‍ നിക്കലും അലര്‍ജിയാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന നിക്കലാണ് അലര്‍ജിക്കുള്ള പ്രധാന കാരണം. വിലകുറഞ്ഞ നിക്കലാണ് സ്വര്‍ണങ്ങളില്‍ പ്രധാനമായും ഉള്‍പ്പെടുന്നത്.

നിക്കല്‍ അലര്‍ജി

നിക്കല്‍ അലര്‍ജി

നിക്കല്‍ അലര്‍ജി ഒരിക്കല്‍ ശരീരത്തില്‍ ഉണ്ടായാല്‍ പിന്നെ എപ്പോള്‍ വെണമെങ്കിലും വരാം. നിക്കല്‍ അലര്‍ജിയുള്ളവര്‍ക്ക് പ്ലാറ്റിനത്തോടും അലര്‍ജി ഉണ്ടാകാറുണ്ട്.

നിക്കല്‍ ഉള്‍പ്പെട്ടവ

നിക്കല്‍ ഉള്‍പ്പെട്ടവ

ഹെയര്‍പിന്‍, ബട്ടണ്‍സ്, ലിപ്‌സറ്റിക് ഹോള്‍ഡര്‍, വെള്ളിനാണയങ്ങള്‍, പേപ്പര്‍ കഌപ്പ് തുടങ്ങി നിത്യജീവിതത്തില്‍ നിങ്ങള്‍ ഉപയോഗിക്കുന്ന മിക്ക ഉത്പന്നങ്ങളിലും നിക്കലിന്റെ അംശം അടങ്ങിയിട്ടുണ്ട്.

സ്വര്‍ണം

സ്വര്‍ണം

സ്വര്‍ണത്തിന്റെ കാരറ്റ്മൂല്യം കുറയുന്നതിനൊപ്പം നിക്കല്‍ പോലുള്ള മിശ്രിതങ്ങളുടെ അളവ് കൂടിക്കൊണ്ടേയിരിക്കും.

രക്തത്തിലേക്ക്

രക്തത്തിലേക്ക്

മൂക്ക്, കാത് എന്നിവിടങ്ങളില്‍ ആഭരണങ്ങള്‍ അണിയുന്നതിനായി തുളകള്‍ ഉണ്ടാക്കുമ്പോള്‍ അവിടെ സ്പര്‍ശിക്കുന്ന ആഭരണങ്ങളില്‍ നിന്നുള്ള നിക്കല്‍ അതുവഴി രക്തക്കുഴലുകളിലേക്ക് വ്യാപിക്കുന്നു.

രക്തത്തിലേക്ക്

രക്തത്തിലേക്ക്

രക്തത്തിലേത്തുമ്പോള്‍ അവിടെവച്ച് കോശങ്ങള്‍ ഒരുതവണ നെഗറ്റീവ് ആയി പ്രതിരോധിച്ചാല്‍ പിന്നീട് എപ്പോഴും അത്തരം ആഭരണങ്ങള്‍ ഇടുമ്പോള്‍ അലര്‍ജിയുണ്ടാകാം.

വിയര്‍പ്പ്

വിയര്‍പ്പ്

നിക്കല്‍ അലര്‍ജിക്കുള്ള പ്രധാന കാരണം ശരീരത്തില്‍ നിന്നുള്ള വിയര്‍പ്പാണ്. ആഭരണവും നിക്കലും ചേര്‍ന്ന് സാള്‍ട്ട് ഉത്പാദിപ്പിക്കുന്നു. ഈ നിക്കല്‍ സാള്‍ട്ട് ചര്‍മത്തിനോട് പ്രതികരിച്ച് അലര്‍ജി ഉണ്ടാക്കുന്നു.

സ്വര്‍ണസൂചി

സ്വര്‍ണസൂചി

സ്വര്‍ണസൂചി ഉപയോഗിച്ച് മൂക്കും കാതും കുത്തുന്ന രീതി തെറ്റാണ്. ഇതിന് പകരം സ്റ്റെയിന്‍ലസ് സ്റ്റീല്‍ സൂചികൊണ്ട് കുത്തുന്നതാണ് നല്ലത്. ഇങ്ങനെ തുളക്കുന്ന ഭാഗം പൂര്‍ണമായും ഉണങ്ങുന്ന വരെ സ്റ്റെയിന്‍ലസ് സ്റ്റീല്‍ ആഭരണങ്ങള്‍ മാത്രം ഉപയോഗിക്കുക.

നിക്കല്‍ ഉണ്ടോയെന്നറിയാന്‍

നിക്കല്‍ ഉണ്ടോയെന്നറിയാന്‍

ഉപയോഗിക്കുന്ന ആഭരണങ്ങളില്‍ നിക്കല്‍ ഉണ്ടോയെന്നറിയാന്‍ ചില മാര്‍ഗങ്ങളുണ്ട്. ഡൈ മീഥേല്‍ ഗഌയോക്‌സിം, അമോണിയം ഹൈഡ്രോക്‌സൈഡ് എന്നിവ കൊണ്ട് പരീക്ഷണം ചെയ്യാം. ഈ രണ്ട് രാസപദാര്‍ത്ഥങ്ങളുടെയും ഒരോ തുള്ളി നിങ്ങളുടെ ആഭരണത്തില്‍ ഒഴിച്ചശേഷം ആ ഭാഗം പഞ്ഞിവെച്ച് കുടക്കുക. പഞ്ഞി റോസ് നിറത്തിലാകുകയാണെങ്കില്‍ അതില്‍ നിക്കല്‍ അടങ്ങിയിട്ടുണ്ട്.

English summary

how to get rid ornament allergy problem

You clearly have cause to believe the problem is an allergic response to stainless steel or nickel. Please tell me what it is and how to get rid of it.
Story first published: Monday, June 22, 2015, 13:39 [IST]