For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഴക്കാലത്ത് പനി പിടിച്ചാല്‍ എന്ത് കഴിക്കും

By Sruthi K M
|

മഴക്കാലം രോഗങ്ങളുടെ പെരുമഴക്കാലം എന്നും പറയാം. തുടക്കത്തില്ഡ ചികിത്സിച്ചാല്‍ പനി നിസാരമായി മാറ്റിയെടുക്കാം. എന്നാല്‍ പനി വന്ന് മരുന്ന് മാത്രം കഴിച്ചതിനെ കൊണ്ടായോ.. ഇത് നിങ്ങളുടെ ശരീരത്തെ ക്ഷീണിപ്പിക്കും. ശരീരത്തിന് ഇത്തരം അവസ്ഥകളില്‍ രോഗങ്ങളോട് പോരാടാന്‍ പ്രതിരോധശേഷി വേണം. അതിന് നല്ല പോഷകമൂല്യങ്ങളുള്ള ആഹാരം കഴിക്കണം.

നിങ്ങളുടെ വയറില്‍ ക്യാന്‍സറുണ്ടോ..

മരുന്ന് ശരിയായി പ്രവര്‍ത്തിക്കണമെങ്കില്‍ നല്ല ആഹാരവും കഴിക്കണം. എന്നാല്‍ എന്തെങ്കിലും കഴിച്ചാല്‍ മതിയോ.. ഭക്ഷണക്കാര്യത്തില്‍പ്പോലും പ്രത്യേക പരിചരണമാണ് പനിയുള്ളപ്പോള്‍ ആവശ്യം. പനി പിടിപ്പെട്ടാല്‍ എന്തൊക്കെ കഴിക്കണമെന്ന് അറിയൂ...

പൊടിയരി കഞ്ഞി

പൊടിയരി കഞ്ഞി

പനിയുള്ളപ്പോള്‍ കനം കുറഞ്ഞ ആഹാരം വേണം കഴിക്കാന്‍. അതിന് ഏറ്റവും ഉചിതം പൊടിയരി കഞ്ഞിയാണ്. ചൂടു പൊടിയൊരി കഞ്ഞി ഇടയ്ക്കിടെ കഴിക്കാം. പെട്ടെന്ന് ദഹിക്കുന്ന ഒന്നാണ്.

ഓറഞ്ചും നാരങ്ങയും

ഓറഞ്ചും നാരങ്ങയും

പനിയുള്ളപ്പോള്‍ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം കഴിക്കാം. ഓറഞ്ച്, നാരങ്ങ തുടങ്ങിയവ ജ്യൂസായി കഴിക്കുന്നത് നല്ലതാണ്. ഇതില്‍ ധാരാളം ആന്റിയോക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇന്‍ഫെക്ഷനെതിരെ ശക്തമായി പ്രവര്‍ത്തിക്കും

ചിക്കന്‍ സൂപ്പ്

ചിക്കന്‍ സൂപ്പ്

പനിക്കൊപ്പം തൊണ്ടവേദനയുണ്ടെങ്കില്‍ ഒരു കപ്പ് ചിക്കന്‍ സൂപ്പ് കഴിക്കുന്നത് നല്ലതാണ്. സൂപ്പിന്റെ എരിവ് തൊണ്ടവേദനയ്ക്കും, തൊണ്ടയിലെ കിച്ച്കിച്ചിനും ഉത്തമമാണ്.

തൈര്

തൈര്

പനിയുള്ളപ്പോള്‍ തണുപ്പുള്ള തൈര് കഴിക്കാന്‍ എല്ലാവര്‍ക്കും പേടിയാണ്. എന്നാല്‍ ഭക്ഷണത്തില്‍ ഇത് ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇതില്‍ പ്രോബിയോട്ടിക്‌സ് എന്ന നല്ല ബാക്ടീരിയ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കും.

മോര്

മോര്

മോരിലും പ്രോബിയോട്ടിക്‌സ് എന്ന നല്ല ബാക്ടീരിയ അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ താപനില കുറയ്ക്കാന്‍ തൈരും മോരും സഹായിക്കും.

ഇഞ്ചി

ഇഞ്ചി

പനിയുള്ളപ്പോള്‍ ഇഞ്ചി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. അല്ലെങ്കില്‍ ഇഞ്ചി ചതച്ച് കഴിക്കുന്നതും നല്ലതാണ്. പനി പെട്ടെന്ന് മാറികിട്ടും.

മഞ്ഞള്‍പ്പൊടി ചേര്‍ത്ത പാല്‍

മഞ്ഞള്‍പ്പൊടി ചേര്‍ത്ത പാല്‍

പാലിനൊപ്പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. പനിക്കുള്ള ഒരു ഒറ്റമൂലിയാണിത്. ചുമയ്ക്കും നല്ലതാണ്.

English summary

eat Vitamin C-rich foods to boost your immune system to help repulse flu

Certain foods can be helpful to eat daily during cold and flu season.
Story first published: Saturday, July 4, 2015, 11:14 [IST]
X
Desktop Bottom Promotion