ഐസ് ടീ വൃക്കയെ കേടാക്കും

Posted By:
Subscribe to Boldsky

അമിതമായി ഐസിട്ട ചായ കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. നിങ്ങളുടെ വൃക്ക എപ്പോള്‍ വേണമെങ്കിലും അടിച്ചുപോകാം. ഐസിട്ട ചായ കുടിക്കുന്നത് വൃക്ക രോഗമുണ്ടാക്കുമെന്നാണ് പറയുന്നത്. ജലദോഷം, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളാണ് ഇതുവഴി ആദ്യം കണ്ടുവരുന്നത്.

icetea

ഒക്‌സലേറ്റ് എന്ന രാസവസ്തു ഇത്തരം ചായയില്‍ വലിയ അളവില്‍ അടങ്ങിയിട്ടുണ്ട്. സ്ഥിരമായി ഇതു കുടിക്കുന്നത് വൃക്കയ്ക്ക് തകരാറുണ്ടാക്കും. രോഗം മൂര്‍ച്ചിച്ചാല്‍ മാത്രമേ മനസിലാക്കാന്‍ പറ്റുകയുള്ളൂ. പാരമ്പര്യമായാണ് വൃക്കരോഗം സാധാരണ കാണാറുള്ളത്. എന്നാല്‍ നിങ്ങളുടെ ജീവിതശൈലിയും വൃക്കരോഗത്തിന് കാരണമാക്കും.

ഇഞ്ചി പാനീയം നിങ്ങളെ വിസ്മയിപ്പിക്കും

രോഗിയുടെ മൂത്രം പരിശോധിച്ചതില്‍ നിന്നാണ് ഒക്‌സലേറ്റിന്റെ അളവ് കണ്ടെത്തിയിരിക്കുന്നത്. വലിയ അളവില്‍ കാല്‍സ്യം ഓക്‌സലേറ്റ് ക്രിസ്്റ്റലുകള്‍ കണ്ടെത്താന്‍ കഴിഞ്ഞത്രേ. വൃക്ക രോഗങ്ങള്‍ നിശബ്ദ കൊലയാളികളാണെന്ന കാര്യം പലര്‍ക്കും അറിയില്ല. സാഹചര്യം സങ്കീര്‍ണമാകുന്നത് വരെ ദീര്‍ഘനാള്‍ ലക്ഷണങ്ങള്‍ ചിലപ്പോള്‍ കണ്ടെന്ന് വരില്ല.

kidney

നിരവധി ധര്‍മ്മങ്ങള്‍ ശരീരത്തില്‍ നിര്‍വഹിക്കുന്ന ആന്തരാവയവമാണ് വൃക്കകള്‍. അതുകൊണ്ടുതന്നെ വൃക്ക രോഗങ്ങള്‍ തുടക്കത്തിലേ കണ്ടെത്തി പരിഹരിക്കേണ്ടിയിരിക്കുന്നു. നിങ്ങളുടെ ജീവിതശൈലികള്‍ കാരണം വൃക്ക കേടാകരുത്.

English summary

iced tea caused kidney failure

Too Much Iced Tea Blamed for Man's Kidney Failure.
Story first published: Sunday, July 5, 2015, 11:03 [IST]