കണ്ണിന്റെ ആരോഗ്യത്തിന് കാപ്പി കുടിക്കണം

Posted By:
Subscribe to Boldsky

ഒരു ആപ്പിള്‍ കഴിക്കൂ...ഡോക്ടറെ അകറ്റിനിര്‍ത്തൂ എന്നു പറയുന്നതുപോലെ ഒരു കപ്പ് കാപ്പി കുടിക്കൂ കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കൂ എന്നു പറയാം. പ്രമേഹം, ഗ്ലോക്കോമ തുടങ്ങിയ രോഗങ്ങള്‍ മൂലവും വാര്‍ധക്യം മൂലവും കണ്ണിന്റെ റെറ്റിനയ്ക്ക് സംഭവിക്കുന്ന കോശനഷ്ടത്തെ കാപ്പി കുടിച്ച് പ്രതിരോധിക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഭക്ഷണം കഴിച്ച് ഡിപ്രഷനോട് പൊരുതാം..

ഒരു കപ്പ് കാപ്പിയില്‍ കഫീന്റെ ഒമ്പത് ഇരട്ടിയോളം ആന്റിയോക്‌സിഡന്റുകള്‍ ഉണ്ടെന്നാണ് പറയുന്നത്. കാപ്പിയിലടങ്ങിയ ക്‌ളോറോജെനിക് ആസിഡ് ആന്റിയോക്‌സിഡന്റുമായി പ്രവര്‍ത്തിച്ച് കണ്ണുകളിലെ റെറ്റിനയുടെ കോശക്ഷയങ്ങളെ തടയുന്നു.

coffee

റെറ്റിനക്കകത്ത് പ്രകാശത്തോട് സംവേദനക്ഷമത പുലര്‍ത്തുന്ന ദശലക്ഷണക്കണക്കിന് കോശങ്ങളാണുള്ളത്. ആവശ്യത്തിന് ഓക്‌സിജന്‍ ലഭിക്കാത്തതുമൂലം കാലക്രമേണ ഇവ നശിക്കാന്‍ തുടങ്ങുകയും ഒരു വ്യക്തിയുടെ കാഴ്ചയ്ക്ക് മങ്ങലേല്‍ക്കുയും ചെയ്യും. മറ്റ് ഭക്ഷ്യവസ്തുക്കളിലുള്ള ആന്റിയോക്‌സിഡന്റുകളേക്കാള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കാപ്പിയിലടങ്ങിയിരിക്കുന്ന ക്‌ളോറോജെനിക് ആസിഡിന് കഴിയും.

coffee1

ഇതിന് നേരിട്ട് റെറ്റിനയിലെ കോശങ്ങളിലെത്താനുള്ള കഴിവുണ്ട്. വിറയല്‍ രോഗം, പൗരുഷഗ്രന്ഥിയിലെ അര്‍ബുദം, പ്രമേഹം, സ്മൃതിനാശം തുടങ്ങിയ രോഗങ്ങള്‍ക്ക് കാപ്പി ഫലപ്രദമാണെന്നാണ് പറയുന്നത്.

English summary

drinking one cup of coffee a day can help stop your eyes from aging

Drinking Coffee Prevents Eye Damage, As Antioxidants Keep Your Retinas Healthy.
Story first published: Tuesday, June 9, 2015, 10:50 [IST]