For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐലൈനറുകള്‍ കാഴ്ചശക്തി തന്നെ കളയും

By Sruthi K M
|

കണ്ണുകള്‍ക്ക് ഭംഗി നല്‍കാന്‍ മിക്കവരും ഇന്ന് ഐലൈനറുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇപ്പോള്‍ കണ്‍മഷികളുടെ കാലം കഴിഞ്ഞു. വിവിധതരം ഐലൈനറുകളും, മസ്‌കാരകളും ലഭ്യമാണ്. എന്നാല്‍ നിങ്ങള്‍ക്കറിയാമോ, ഇത്തരം ഐലൈനറുകളുടെ ഉപയോഗം കണ്ണിനെ ദോഷമായി ബാധിക്കും. കണ്ണുകള്‍ക്ക് മോടികൂട്ടാന്‍ ഉപയോഗിക്കുന്ന പെന്‍സില്‍ ഐലൈനറുകള്‍ ചിലപ്പോള്‍ കാഴ്ചശക്തി തന്നെ നഷ്ടപ്പെടുത്തിയേക്കുമെന്നാണ് പറയുന്നത്.

കോങ്കണ്ണ് നിങ്ങള്‍ക്കും വരാം..

സൗന്ദര്യം ഇരട്ടിപ്പിക്കാന്‍ മിക്കവരും സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വാങ്ങി കൂട്ടുന്നു. എന്നാല്‍ അതേ ഉത്സാഹം അവ സൂക്ഷിച്ചുവയ്ക്കുന്നതില്‍ മിക്കവരും താത്പര്യം കാണിക്കാറില്ല. പഴക്കമേറിയ സൗന്ദര്യ വര്‍ദ്ധകവസ്തുക്കള്‍ പലപ്പോഴും കരുതുന്നതിലേറെ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

ഐലൈനര്‍ വരയുമ്പോള്‍

ഐലൈനര്‍ വരയുമ്പോള്‍

ഐലൈനര്‍ വരയുമ്പോള്‍ അതിലെ കണങ്ങള്‍ കണ്ണുകളിലേക്ക് വീഴുന്നു. ഇത് കണ്ണിന്റെ സംരക്ഷണവലയമായ ടിയര്‍ ഫിലിമിനെ നശിപ്പിക്കുന്നു.

ഐലൈനറില്‍ അടങ്ങിയിരിക്കുന്നത്

ഐലൈനറില്‍ അടങ്ങിയിരിക്കുന്നത്

വാക്‌സ്, ഓയിലുകള്‍, സിലിക്കോണുകള്‍, പ്രകൃതിദത്തമായ പശകള്‍ എന്നിവയാണ് മിക്ക ഐലൈനറിലും അടങ്ങിയിരിക്കുന്നത്.

പഴകിയ ഐലൈനര്‍

പഴകിയ ഐലൈനര്‍

പഴകിയ ഏത് സൗന്ദര്യ വസ്തുക്കളും ചര്‍മത്തില്‍ ഫംഗസ് ബാധയുണ്ടാക്കും. പഴകിയ ഐലൈനര്‍, മസ്‌കാര എന്നിവ ഉപയോഗിക്കുന്നത് കണ്ണുകള്‍ക്കും ഒട്ടേറെ കുഴപ്പങ്ങളുണ്ടാക്കും.

കട്ടപിടിച്ച ഐലൈനര്‍

കട്ടപിടിച്ച ഐലൈനര്‍

കട്ടപിടിച്ച ഐലൈനര്‍ പോലും വെള്ളം ഒഴിച്ച് ഉപയോഗിക്കുന്നവരുണ്ട്. ഒരു ഐലൈനര്‍ വാങ്ങിയാല്‍ അത് മാസങ്ങളോളം ഉപയോഗിക്കാതിരിക്കുക.

സൂക്ഷിച്ച് ഉപയോഗിക്കാം

സൂക്ഷിച്ച് ഉപയോഗിക്കാം

പെന്‍സില്‍ ഐലൈനറുകള്‍ ഇടുന്നതിനുമുന്‍പ് മൂര്‍ച്ചകൂട്ടുന്നത് അമുബാധ പടരുന്നത് ഇല്ലാതാക്കാന്‍ സഹായിക്കും.

സൂക്ഷിക്കുന്നത്

സൂക്ഷിക്കുന്നത്

ഈര്‍പ്പരഹിതമായ സ്ഥലത്ത് സൂക്ഷിക്കുന്നതാണ് നല്ലത്. മൂന്നു മാസത്തില്‍ കൂടുതല്‍ ഒരു ഐലൈനര്‍ ഉപയോഗിക്കുവാന്‍ പാടില്ല.

കാജല്‍ സ്റ്റിക്കുകള്‍

കാജല്‍ സ്റ്റിക്കുകള്‍

കണ്ണുകളില്‍ കാജല്‍ സ്റ്റിക്കുകളും പെന്‍സിലുകളും ഉപയോഗിക്കുന്നതിന് മുന്‍പ് അവ ടിഷ്യൂ പേപ്പര്‍ കൊണ്ട് നന്നായി വൃത്തിയാക്കുക.

നീക്കം ചെയ്യുമ്പോള്‍

നീക്കം ചെയ്യുമ്പോള്‍

ഐലൈനര്‍, മസ്‌കാര, ഐഷാഡോ തുടങ്ങിയവ നീക്കം ചെയ്യുമ്പോള്‍ ശക്തിയായി കണ്ണു തിരുമ്മി കളയരുത്. ഒരു കോട്ടണില്‍ ഐ മേക്അപ് റിമൂവര്‍ ക്രീം ഉപയോഗിച്ച് ഒപ്പിയെടുക്കാം.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

ഐലൈനര്‍ കൊണ്ട് കണ്‍തടത്തില്‍ കറുപ്പ് നിറമുണ്ടായിട്ടുണ്ടെങ്കില്‍ കറ്റാര്‍വാഴ ജെല്‍ കണ്ണിനു പുരട്ടി മസാജ് ചെയ്യാം.

ഗ്രീന്‍ ടീ ഐസ് ബാഗ്

ഗ്രീന്‍ ടീ ഐസ് ബാഗ്

ഗ്രീന്‍ ടീ ഐസ് ബാഗ് കണ്‍തടങ്ങളില്‍ വെക്കുന്നതും നല്ലതാണ്.

English summary

eyeliner mistake could be messing with your vision

Love to highlight your eyes with liner? You may need to be careful, as a new study claims that eyeliner application on the inner eyelid can contaminate the eye .
Story first published: Monday, June 15, 2015, 11:01 [IST]
X
Desktop Bottom Promotion