For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പലതരം പനികള്‍..ശ്രദ്ധിക്കണം..

By Sruthi K M
|

കാലാവസ്ഥ വ്യതിയാനങ്ങള്‍ കൊണ്ട് പലതരം പനികളും എപ്പോള്‍ വേണമെങ്കിലും വരാം. പനിയെ നിസാര രോഗമായി തള്ളി കളയുന്നവര്‍ ശ്രദ്ധിക്കുക. വിട്ടുമാറാത്ത പനി മറ്റു പല മാരകരോഗങ്ങളും ഉണ്ടാക്കാം. എങ്ങനെയുള്ള പനി വന്നാലും അതിനു വേണ്ട ചികിത്സ ഉടന്‍ തന്നെ നിങ്ങള്‍ എടുക്കേണ്ടതാണ്.

<strong>ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ഭക്ഷണങ്ങള്‍..</strong>ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ഭക്ഷണങ്ങള്‍..

പനികളുടെ ലക്ഷണങ്ങള്‍ നിങ്ങള്‍ക്കു തന്നെ കണ്ടുപിടിക്കാം. അങ്ങനെയാകുമെങ്കില്‍ ഒരു പനി വന്നാല്‍ നിങ്ങള്‍ക്ക് ഏത് തരം പനിയാണെന്ന് തിരിച്ചറിയുകയും വേണ്ടവിധത്തിലുള്ള പരിചരണം എടുക്കുകയും ചെയ്യാം. പലതരം പനികളുടെ ലക്ഷണങ്ങള്‍ ആദ്യം തിരിച്ചറിയാം.

ചിക്കന്‍ ഗുനിയ

ചിക്കന്‍ ഗുനിയ

പെട്ടെന്നുണ്ടാകുന്ന ശക്തമായ പനി, സന്ധിവേദന, ചര്‍മത്തില്‍ ചുവന്ന പാടുകള്‍, തലവേദന, ഛര്‍ദ്ദി, വിറയല്‍ എന്നിവയൊക്കെ ഈ പനിയുടെ ലക്ഷണങ്ങളാണ്.

ഡങ്കിപ്പനി

ഡങ്കിപ്പനി

കടുത്ത പനി, ശരീരവേദന, തൊലിയില്‍ തിണര്‍പ്പ്, മൂക്കില്‍ നിന്നും മോണയില്‍ നിന്നും രക്തസ്രാവം, വയറുവേദന, വയറിളക്കം എന്നിവയൊക്കെയാണ് ഡങ്കിപ്പനിയുടെ ലക്ഷണങ്ങള്‍.

എലിപ്പനി

എലിപ്പനി

ശക്തമായ പനി,തലവേദന,ഛര്‍ദ്ദി, പേശിവേദന, വെളിച്ചം കാണാനുള്ള ബുദ്ധിമുട്ട്, രക്തം ചുമച്ച് തുപ്പുക, ചര്‍മത്തില്‍ പാടുകള്‍ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.

മഞ്ഞപിത്തം

മഞ്ഞപിത്തം

ക്ഷീണം, തലര്‍ച്ച, ഛര്‍ദ്ദി, പനി, മഞ്ഞ നിറത്തിലുള്ള മൂത്രം, കണ്ണില്‍ മഞ്ഞ നിറം എന്നിവയാണ് മഞ്ഞപിത്തത്തിന്റെ ലക്ഷണം.

ടൈഫോയിഡ്

ടൈഫോയിഡ്

പനി, തലവേദന, ക്ഷീണം, വിശപ്പില്ലായ്മ, വയറിന് അസ്വസ്ഥത, വയറുവേദന, മലബന്ധം, നെഞ്ചിലും വയറ്റിലും പാടുകള്‍ എന്നിവയാണ് ടൈഫോയിഡിന്റെ ലക്ഷണങ്ങള്‍.

ജപ്പാന്‍ ജ്വരം

ജപ്പാന്‍ ജ്വരം

പനി, തലവേദന, വിറയല്‍, കുളിര്, അപസ്മാരം, കൈകാലുകള്‍ക്ക് തളര്‍ച്ച എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.

അഞ്ചാം പനി

അഞ്ചാം പനി

പനി, തുമ്മല്‍, മൂക്കൊലിപ്പ്, ചുമ, വെളിച്ചം കാണാനുള്ള ബുദ്ധിമുട്ട്, ഛര്‍ദ്ദി, വയറിളക്കം എന്നിവയാണ് അഞ്ചാം പനിയുടെ ലക്ഷണങ്ങള്‍.

English summary

the fever is accompanied by any other troubling symptoms

A fever is a rise in internal body temperature to levels that are considered periods of high activity levels, with different clothing, after smoking etc.
Story first published: Monday, April 13, 2015, 16:53 [IST]
X
Desktop Bottom Promotion