For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീയുടെ ഉറക്കം കെടുത്തുന്ന ലൂക്കോറിയ

By Sruthi K M
|

സ്ത്രീകള്‍ ചികിത്സ തേടാന്‍ മടിക്കുന്ന രോഗങ്ങളില്‍ ഒന്നാണ് വെള്ളപോക്ക് അഥവാ ലൂക്കോറിയ. യോനിയിലൂടെ വെള്ളം പോലെയോ, വെള്ള നിറത്തിലോ ഉള്ള സ്രാവമാണ് ഉണ്ടാകുന്നത്. അസ്ഥിയുരുക്കം എന്ന പേരിലും ഇത് അറിയപ്പെടുന്നു. സാധാരണ യോനീസ്രാവത്തിന് പ്രത്യേക നിറമോ, ഗന്ധമോ ഉണ്ടാവില്ല. എന്നാല്‍, ഗര്‍ഭാശയത്തിലെ പലതരം രോഗങ്ങള്‍, അണുബാധ എന്നിവ ഈ സ്രാവത്തിന് പ്രത്യേക നിറവും ഗന്ധവും ഉണ്ടാക്കും.

കുഴഞ്ഞുവീണ് മരിക്കുന്നതിനുമുന്‍പ് അറിയൂ..

കൂടാതെ അധികം സ്രാവം പുറത്തുവരികയും ചെയ്യും. അനാരോഗ്യകരവും, വൃത്തിയില്ലാത്തതുമായ വസ്ത്രധാരണം, രോഗാണുബാധ, ഗര്‍ഭാശയ മുഴകള്‍, തുടര്‍ച്ചയായ ഗര്‍ഭഛിദ്രം, ഗര്‍ഭാശയത്തിനേല്‍ക്കുന്ന ക്ഷതം, മാനസിക സമ്മര്‍ദ്ദങ്ങള്‍ തുടങ്ങി പല കാരണങ്ങളും ഈ സ്രവത്തിന് പ്രത്യേക തരം നിറവും ഗന്ധവും ഉണ്ടാക്കാം. ഇത് കണ്ടില്ലെന്ന് വെക്കുകയും പറയാന്‍ മടിക്കുകയും ചെയ്താല്‍ പല ദോഷങ്ങളും ഉണ്ടാക്കാം.

രോഗലക്ഷണങ്ങള്‍

രോഗലക്ഷണങ്ങള്‍

ശരീരക്ഷീണം, നടുവേദന, കൈകള്‍ക്കുണ്ടാകുന്ന വേദന എന്നിവയൊക്കെ അമിതമായി സ്രാവം പുറത്തേക്ക് പോകുന്നത് കൊണ്ടുണ്ടാകുന്നതാണ്.

രോഗലക്ഷണങ്ങള്‍

രോഗലക്ഷണങ്ങള്‍

വയര്‍ എരിച്ചില്‍, തലകറക്കം, യോനീഭാഗത്ത് നീറ്റല്‍, സന്ധിവേദന എന്നിവയും അനുഭവപ്പെടുന്നു.

ചൊറിച്ചില്‍

ചൊറിച്ചില്‍

സ്രാവം തട്ടുന്ന ഭാഗങ്ങളില്‍ ചൊറിച്ചിലും അനുഭവപ്പെടുന്നു.

രോഗങ്ങള്‍

രോഗങ്ങള്‍

ഇത്തരം അവസ്ഥയ്ക്ക് ചികിത്സ തേടാതെയിരുന്നാല്‍ ശരീരം മെലിയാന്‍ കാരണമാകും.

കാരണങ്ങള്‍

കാരണങ്ങള്‍

ആര്‍ത്തവ ആരംഭത്തോടടുത്ത ദിവസങ്ങളിലും ഗര്‍ഭ കാലത്തും ഇത്തരം സ്രവങ്ങള്‍ കൂടുതല്‍ കാണപ്പെടുന്നു. ക്ഷയരോഗം, പോഷക ആഹാരക്കുറവ് എന്നിവ ഇതിനു കാരണമാകാം.

കാരണങ്ങള്‍

കാരണങ്ങള്‍

ചില മരുന്നുകളുടെ ഉപയോഗം, ശരീരം ക്ഷീണിക്കുന്നത്, കഠിനാദ്ധ്വാനം ചെയ്യുന്നത് എന്നിവയും ഇത്തരം അവസ്ഥയ്ക്ക് കാരണമാകാം.

കാരണങ്ങള്‍

കാരണങ്ങള്‍

ഉറക്കമില്ലായ്മ, അധിക വിയര്‍പ്പ് ഇവയുള്ളവരിലും ഇത്തരം സ്രവങ്ങള്‍ അധികമായി കാണപ്പെടുന്നു.

സാധ്യതകള്‍

സാധ്യതകള്‍

കൂടുതല്‍ തണുപ്പുള്ള കാലാവസ്ഥ, മാനസിക സമ്മര്‍ദ്ദം, കാപ്പി, ചായ എന്നിവയുടെ അമിത ഉപയോഗം എന്നിവയെല്ലാം വെള്ളപോക്ക് വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടാക്കുന്നു.

ആര്‍ക്കൊക്കെ വരാം..

ആര്‍ക്കൊക്കെ വരാം..

ഏതു പ്രായക്കാരിലും ഇത് വരാം. 15നും 45നും ഇടയില്‍ പ്രായമുള്ളവരിലാണ് കൂടുതലായി കണ്ടുവരുന്നത്. ചിലര്‍ക്ക് പാരമ്പര്യമായും രോഗം പകര്‍ന്നു കിട്ടാം.

ആര്‍ക്കൊക്കെ വരാം..

ആര്‍ക്കൊക്കെ വരാം..

മലബന്ധം, കൃമിശല്യം എന്നിവ ഉള്ളവരിലും വെള്ളപോക്ക് കണ്ടുവരുന്നു.

ആര്‍ക്കൊക്കെ വരാം..

ആര്‍ക്കൊക്കെ വരാം..

പ്രമേഹരോഗികളിലും ഈ അവസ്ഥ കൂടുതല്‍ ഉണ്ടാകുന്നു.

മറ്റ് പ്രശ്‌നങ്ങള്‍

മറ്റ് പ്രശ്‌നങ്ങള്‍

ചിലരില്‍ യോനീഭാഗത്ത് നീര്, ചൂട്, നീറ്റല്‍, ഇടയ്ക്കിടെ മൂത്രശങ്ക, മൂത്രം ഒഴിക്കുമ്പോള്‍ തരിപ്പ്, ഇളം മഞ്ഞനിറം കലര്‍ന്ന സ്രാവം എന്നിവയും ഉണ്ടാകാം.

English summary

Leukorrhea is a very common problem among women.

Leukorrhea is a very common problem among women. It refers to a thin or thick, whitish or yellowish vaginal discharge that may occur in between menstruation cycles or during pregnancy and usually lasts from a few days to weeks.
X
Desktop Bottom Promotion