For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കരിമ്പനി മരണത്തിലെത്താതിരിക്കാന്‍..

By Sruthi K M
|

ഡെങ്കിപ്പനിയും, കുരങ്ങ് പനിയും മാത്രമല്ല..കേരളത്തില്‍ കരിമ്പനിയും എത്തി. മഴക്കാലമായതോടെ കേരളം കരിമ്പനിയുടെ ഭീതിയിലാണ്. എന്താണ് കരിമ്പനി..? എങ്ങനെയാണ് ഇത് പടരുന്നത്..? എന്താണ് ഇതിനുള്ള പ്രതിവിധി..? എങ്ങനെ ഇത് തിരിച്ചറിയാം എന്നൊക്കെയുള്ള സംശയങ്ങളാണ് ഉയര്‍ന്നുവരുന്നത്. ഓരോ വര്‍ഷവും ഓരോരോ രോഗങ്ങളാണ് വന്നെത്തുന്നത്.

അറിയാതെ പോകുന്ന രോഗലക്ഷണങ്ങള്‍

ഇത്തവണ വ്യത്യസ്തമായൊരു പനിയാണ് എത്തിയിരിക്കുന്നത്, കാലാ അസര്‍ അഥവാ കരിമ്പനി. മണലീച്ച എന്നറിയപ്പെടുന്ന സാന്‍ഡ് ഫ്‌ളൈ പകര്‍ത്തുന്ന മാരകമായ രോഗമാണ് കരിമ്പനി. പട്ടി, പൂച്ച, കുറുക്കന്‍ എന്നീ മൃഗങ്ങളില്‍ നിന്നും രോഗം പടരാം. മലേറിയ കഴിഞ്ഞാല്‍ കൂടുതല്‍ ഭയക്കേണ്ട രോഗമാണ് കരിമ്പനി എന്നാണ് പറയുന്നത്. ചോളം കഴിച്ചാല്‍...

ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം വര്‍ഷം രണ്ട് ലക്ഷം വരെ ആളുകള്‍ക്ക് കരിമ്പനി പിടിപ്പെടുന്നുണ്ട്. ഇതില്‍ മരണപ്പെടുന്നവരുടെ എണ്ണം അമ്പതിനായിരത്തിലധികമാണ്. കരിമ്പനി മരണത്തിന് കാരണമാകാതിരിക്കാന്‍ അതിനെക്കുറിച്ച് കൂടുതല്‍ അറിഞ്ഞിരിക്കുക.

കരിമ്പനി എന്നാല്‍ എന്ത്?

കരിമ്പനി എന്നാല്‍ എന്ത്?

ശരീരത്തില്‍ രോഗാണുക്കള്‍ പ്രവേശിച്ചാല്‍ ത്വക്കിന് കറുപ്പ് നിറം ബാധിക്കുന്നതിനാലാണ് കരിമ്പനി എന്നറിയപ്പെടുന്നത്. ഡംഡം പനിയെന്നും ഇത് അറിയപ്പെടുന്നു.

രോഗകാരണം

രോഗകാരണം

മണലീച്ച എന്നറിയപ്പെടുന്ന സാന്‍ഡ് ഫ്‌ളൈ പകര്‍ത്തുന്ന മാരകമായ രോഗമാണ് കരിമ്പനി. മരണം വരെ സംഭവിക്കാം.

പടരുന്ന വിധം

പടരുന്ന വിധം

ഈര്‍പ്പമുള്ള പ്രതലം, ഈര്‍പ്പമുള്ള മാലിന്യങ്ങള്‍ എന്നിവയാണ് രോഗം പടര്‍ത്തുന്ന മണലീച്ചയുടെ ഉറവിടം.

പടരുന്ന വിധം

പടരുന്ന വിധം

രോഗം കണ്ടെത്തിയാല്‍ രോഗിയെ കടിക്കുന്ന പ്രാണികള്‍ വഴി രോഗം പകരാം.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

വിട്ടുമാറാത്ത പനിയാണ് പ്രധാനലക്ഷണം. പനിയോടൊപ്പം നല്ല കുളിരും, വിറയലുമുണ്ടാകും.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

പനിയൊടൊപ്പമുള്ള ചുമയാണ് മറ്റൊരു ലക്ഷണം.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

നല്ല ക്ഷീണവും, ഒപ്പം ശരീരഭാരം കുറയുകയും ചെയ്യാം.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

മോണയിലൂടെയും ത്വക്കിലൂടെയും രക്തം വരുന്നതും മറ്റൊരു ലക്ഷണമാണ്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

ത്വക്കും കണ്ണുകളും മഞ്ഞ നിറമാകുന്നതും രോഗത്തിന്റെ ലക്ഷണമാണ്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

ത്വക്കിലുണ്ടാകുന്ന നിറവ്യത്യാസം സൂക്ഷിക്കേണ്ടതാണ്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

കരള്‍രോഗമാണ് കരിമ്പനിയുടെ മറ്റൊരു ലക്ഷണം.

പ്രതിവിധികള്‍

പ്രതിവിധികള്‍

തുടക്കത്തിലെ കരിമ്പനി സ്ഥിരീകരിച്ചാല്‍ മൂന്നാഴ്ചയിലെ ചികിത്സയിലൂടെ രോഗം ഭേദമാക്കാന്‍ സാധിക്കും. സോഡിയം, പെന്റാമിഡിന്‍ എന്നിവ അടങ്ങിയ മരുന്നുകളാണ് ഉപയോഗിക്കുന്നത്.

English summary

black fever symptoms, causes, treatments and prevention

Visceral leishmaniasis also known as kala-azar, black fever, and Dumdum fever, Leishmaniasis is a disease caused by protozoan parasites of the Leishmania genus.
Story first published: Thursday, June 25, 2015, 11:13 [IST]
X
Desktop Bottom Promotion