For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്യാന്‍സറിന് മരുന്ന്‌

|

Medicine
കാന്‍സറിനെതിരെയുള്ള മരുന്ന് വികസിപ്പിച്ചെടുത്തതായി അവകാശവാദം. കാലിഫോര്‍ണിയായിലെ ഒരു സംഘം ശാസ്ത്രജ്ഞന്‍മാരാണ് ക്യാന്‍സര്‍ സെല്ലുകളെ നശിപ്പിക്കുവാനുള്ള മരുന്ന് കണ്ടെത്തിയിരിക്കുന്നത്. ക്യാന്‍സര്‍ സെല്ലുകള്‍ ഇരട്ടിക്കുന്നത് തടയുമെന്നാണ് അവരുടെ അവകാശവാദം.

കെജി5 എന്നാണ് ഈ മരുന്നിന് പേരിട്ടിരിക്കുന്നത്. അടുത്ത അഞ്ചുവര്‍ഷത്തില്‍ ഈ മരുന്ന് ലഭ്യമാക്കാനാകും എന്നാണ് കരുതുന്നത്. ഗുളികളുടെ രൂപത്തിലാണ് ഇവ നിര്‍മിക്കാനുദ്ദേശിക്കുന്നത്.

പ്രശസ്ത ശാസ്ത്രജ്ഞനായ പ്രൊഫസര്‍ ഡേവിഡ് ചെറേഷിന്റെ നേതൃത്വത്തില്‍ എന്ന കമ്പനിയാണ് ക്യാന്‍സറനെതിരെയുള്ള ഈ മരുന്ന് വികസിപ്പിച്ചെടുത്തിരിക്കുന്നത്.

പാന്‍ക്രിയാസ്, കിഡ്‌നി, സ്തനാര്‍ബുദ ബാധകള്‍ക്ക് ഇത് ഫലപ്രദമാണെന്ന് പരീക്ഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്. മനുഷ്യരിലും മൃഗങ്ങളിലും ഇവയുടെ പരീക്ഷണം വിജയകരമായിരുന്നുവെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു.

ആര്‍എഎഫ് എന്ന എന്‍സൈമാണ് ക്യാന്‍സര്‍ സെല്ലുകള്‍ പെരുകുന്നതിന് കാരണമാകുന്നത്. പുതുതായി വികസിപ്പിച്ചെടുത്തിരിക്കുന്ന മരുന്ന് ആര്‍എഎഫിന്റെ പ്രവര്‍ത്തനം നിര്‍വീര്യമാക്കുകയാണ് ചെയ്യുന്നത്.

ആര്‍എഎഎഫിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ദീര്‍ഘനാളുകളായി ഗവേഷണം നടന്നുവരുന്നുണ്ട്. എന്നാല്‍ ക്യാന്‍സര്‍ കോശങ്ങളിലുള്ള ഇവയുടെ പ്രവര്‍ത്തനത്തെപ്പറ്റി ഇതുവരെ കണ്ടെത്താനായിട്ടില്ല.

യാതൊരു പാര്‍ശ്വഫലങ്ങളും കെജി5 ഉണ്ടാക്കുന്നില്ലെന്നതും ഇതിന്റെ ഗുണമാണ്. മറ്റു ക്യാന്‍സര്‍ മരുന്നുകള്‍ ക്യാന്‍സര്‍ കോശങ്ങള്‍ക്കൊപ്പം ആരോഗ്യകരമായ കോശങ്ങളേയും നശിപ്പിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.

English summary

Wonder, Drug, Kill, Cancer, Cell, Cancer Cell, KG5, RAF, ക്യാന്‍സര്‍, മരുന്ന്, കോശം, ഗുളിക, ആര്‍എഎഫ്, ഗവേഷണം

Scientists claim to have achieved a major breakthrough by creating a 'wonder drug' which kills off cancer, in fact, it could wipe out some of the most deadly forms of the disease.
Story first published: Tuesday, November 15, 2011, 14:24 [IST]
X
Desktop Bottom Promotion