For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൊബൈല്‍ പുരുഷവന്ധ്യതയ്ക്ക് കാരണമാകും

|

Man
ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ എല്ലാവരും മൊബൈലുകളോട് കിന്നാരം ചൊല്ലുന്ന കാലമാണിത്. എന്നാല്‍ മൊബൈലുകള് പുരുഷവന്ധ്യതയ്ക്ക് കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

മൊബെലുകളിലെ ഇലക്ട്രോമാഗ്നൈറ്റിക് റേഡിയേഷന്‍ ബീജങ്ങളുടെ എണ്ണത്തില്‍ കുറവു വരുത്തുന്നുണ്ട്. ദിവസം നാലു മണിക്കൂറില്‍ കൂടുതല്‍ മൊബെല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ബീജങ്ങളുടെ എണ്ണത്തില്‍ 25 ശതമാനത്തോളം കുറവുണ്ടാകുമത്രെ. ആറേഴു മണിക്കൂര്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ ബീജങ്ങള്‍ 50 ശതമാനത്തോളം കുറയും.

പുകവലി, അമിതവണ്ണം, മദ്യപാനം, ലഹരിമരുന്നുകളുടെ ഉപയോഗം എന്നിവയ്ക്ക് സമാനമായ ഒരു അവസ്ഥയാണ് മൊബൈല്‍ ഫോണ്‍ ഉപയോഗത്തിലൂടെയും ഉണ്ടാകുന്നത്.

ചിലര്‍ മൊബൈല്‍ പാന്റ്‌സിന്റെ പോക്കറ്റിലാണ് സൂക്ഷിക്കുക. നമ്പര്‍ അമര്‍ത്തുവാനും മെസേജ് അയയ്ക്കുവാനും മടിത്തട്ടിനോട് ചേര്‍ന്ന് മൊബൈല്‍ പിടിക്കുന്നവരുണ്ട്. ഇതില്‍ നിന്നുള്ള റേഡിയേഷന്‍ വൃഷണങ്ങളില്‍ എത്തുകയും ബീജങ്ങളുടെ എണ്ണത്തെയും ഗുണത്തെയും ബാധിക്കുകയും ചെയ്യുന്നു.

മറ്റ് ആരോഗ്യപ്രശ്‌നങ്ങളും മൊബൈല്‍ ഉപയോഗം വരുത്തുവയ്ക്കുന്നുണ്ട്. ഗര്‍ഭിണികളിലെ മൊബൈല്‍ ഉപയോഗം ദുര്‍ബലമായ ഡിഎന്‍എ ഉള്ള കുഞ്ഞുങ്ങളുടെ ജനനത്തിന് കാരണമാകുന്നു. ഹൃദയത്തിന്റെ ആരോഗ്യത്തെയും മൊബൈല്‍ ബാധിക്കുന്നുണ്ട്. ഇവയിലെ റേഡിയേഷനാണ് എല്ലായിടത്തും വില്ലനാകുന്നത്. കഴിവതും മൊബൈല്‍ ഉപയോഗം കുറയ്ക്കുകയും ഉപയോഗിക്കുമ്പോള്‍ തന്നെ ശ്രദ്ധയോടെ ഉപയോഗിക്കുകയും ചെയ്യുന്നതാണ് ആരോഗ്യത്തിന് നല്ലത്.

English summary

Mobile, Mobile Phone, Men, Infertility, Sperm, Sperm Count, Radiation, Heart, മൊബൈല്‍, വന്ധ്യത, മൊബൈല്‍ ഫോണ്‍, ഗര്‍ഭിണി, കുഞ്ഞ്, റേഡിയേഷന്‍, ഹൃദയം, ബീജം, വൃഷണം

Use of mobile phones can decrease male fertility. A new research on male fertility count shows that use of phones for more than 4 hours in a day reduce fertility rate. The study has shown a link between poor sperm and the duration of mobile usage.
Story first published: Thursday, December 8, 2011, 11:47 [IST]
X
Desktop Bottom Promotion