ഈ സണ്‍ഗ്ലാസ്സ് പെണ്ണിന് അഴക്‌

Posted By: Sarath R Nath
Subscribe to Boldsky

നമ്മൾ ഉപയോഗിക്കുന്ന വസ്തുക്കളിൽ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് സൺഗ്ലാസുകൾ. ആണായാലും പെണ്ണായാലും, നല്ല വെയിലുള്ള ദിവസം സൺഗ്ലാസുകൾ വയ്ക്കാതെ പുറത്തുപോകുക പ്രയാസമാണ്. സൂര്യപ്രകാശത്തിൽ നിന്ന് കണ്ണിനെ രക്ഷിക്കുക മാത്രമല്ല സൺഗ്ലാസുകൾ കൊണ്ടുള്ള പ്രയോജനം.

മഞ്ഞുമലകളിലും മറ്റും ട്രാക്കിങിന് പോകുന്നവർക്ക് മഞ്ഞിൽ നിന്ന് കണ്ണിനെ സംരക്ഷിക്കാനും സൺഗ്ലാസുകൾ ഉപയോഗപ്പെടുന്നു. ചുരുക്കത്തിൽ, സൺഗ്ലാസുകൾ ആവശ്യം മാത്രമല്ല പ്രാധാനം കൂടിയാണ്. ഓരോ പെൺകുട്ടിയും സ്വന്തമായി കൈവശം കരുതേണ്ട വിവിധ തരം സൺഗ്ലാസുകൾ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

എവിയേറ്റർ സൺഗ്ലാസുകൾ

എവിയേറ്റർ സൺഗ്ലാസുകൾ

വെസ്റ്റേൺ ഡ്രസ്സ് ആവട്ടെ ഇന്ത്യൻ പരമ്പരാഗത വസ്ത്രമാകട്ടെ, ഏവിയേറ്റർ സൺഗ്ലാസ് അതിനൊപ്പം ധരിക്കുന്ന പെൺകുട്ടിയെ കാണാൻ സുന്ദരിയായിരിക്കും. കല്യാണപ്പെണ്ണ് എവിയേറ്റർ ധരിച്ച് നിൽക്കുന്നത് കാണാൻ തന്നെ പ്രത്യേക ഭംഗി അല്ലെ? എവിയേറ്റർ സൺഗ്ലാസിന്റെ പ്രത്യേക ഇപ്പൊൾ മനസ്സിലായിക്കാണുമല്ലോ.

വെയ്ഫാറർ

വെയ്ഫാറർ

പ്രിയങ്ക ചോപ്രയുടെ ഏറ്റവും പ്രിയപ്പെട്ട സൺഗ്ലാസാണ് വെയ്ഫാറർ മോഡൽ സൺഗ്ലാസുകൾ. ദീർഘവൃത്താകൃതിയിൽ മുഖമുള്ളവർക്കും, വട്ടമുഖമുള്ളവർക്കും ഏറ്റവും നന്നായി യോജിക്കുന്നത് വെയ്ഫാറർ ആണ്. ഇത് കാഷ്വൽ വസ്ത്രവുമായും പാർട്ടി വെയർ വസ്ത്രവുമായും ഒരുപോലെ ഇണങ്ങുന്നതാണ്.

 റിഫ്‌ളക്ടർ

റിഫ്‌ളക്ടർ

നിങ്ങളെ കൂടുതൽ സെക്സിയാക്കുന്ന മറ്റൊരു തരം സൺഗ്ലാസാണ് റിഫ്‌ളക്ടർ സൺഗ്ലാസുകൾ. ദീര്ഘവൃത്താകൃതിയിലുള്ളത് മുതൽ ബഹുകോണായത് വരെ പല തരത്തിലുള്ള റിഫ്‌ളക്ടർ സൺഗ്ലാസുകൾ ഇപ്പോൾ തരംഗമാണ്. ബീച്ചിലും പാർട്ടിയിലുമെല്ലാം ധരിക്കാൻ ഏറ്റവും നല്ലതാണ് ഇവ.

കാറ്റ്‌സ് ഐ സൺഗ്ലാസുകൾ

കാറ്റ്‌സ് ഐ സൺഗ്ലാസുകൾ

ഇപ്പോഴത്തെ ഏറ്റവും ട്രെൻഡിയായ സൺഗ്ലാസുകൾ ഏതെന്നുള്ളതിന്റെ ഉത്തരമാണിത്. ഇത് പ്രധാനമായും ഗ്ലാസ്സായിട്ടാണ് വരുന്നത്. ഇവ ഏത് തരം കണ്ണടകളുമായും യോജിക്കും. ഈ ചിത്രത്തിലെ പെണ്കുട്ടി ധരിച്ചിരിക്കുന്നത് കാറ്റ്‌സ് ഐ രൂപത്തിലുള്ള റിഫ്‌ളക്ടർ സൺഗ്ലാസാണ്.

 ആനിമൽ പ്രിന്റ് റിം

ആനിമൽ പ്രിന്റ് റിം

റിമ്മുകളെ കുറിച്ച് പറയുകയാണെങ്കിൽ, ആനിമൽ പ്രിന്റുള്ള റിമ്മുകളാണ് ഇപ്പോൾ തരംഗം. ഒരു പെണ്കുട്ടിയുടെ സൺഗ്ലാസ് കളക്ഷനിൽ തീർച്ചയായും ഉണ്ടാവേണ്ട ഒന്നാണ് ആനിമൽ പ്രിന്റ് റിമ്മുള്ള സൺഗ്ലാസുകൾ. അതുകൊണ്ട് ഉടൻ തന്നെ വാങ്ങിക്കോളൂ.

 റൗണ്ടഡ്

റൗണ്ടഡ്

റൗണ്ടഡ് അഥവാ വട്ടത്തിലുള്ള സൺഗ്ലാസുകൾ പൊതുവെ അറിയപ്പെടുന്നത് ജോൺലിനൻ ഫ്രെയിം, ഹാരി പോട്ടർ ഫ്രെയിം തുടങ്ങിയ പേരുകളിലാണ്. ഇവ സൺഗ്ലാസുകളിലെ ഏറ്റവും ജനകീയമായ മോഡലുകളിൽ ഒന്നാണ്. ഇതും നിങ്ങളുടെ സൺഗ്ലാസ്സ് കളക്ഷനിൽ തീർച്ചയായും ഉണ്ടാവേണ്ട മോഡലാണ്. ഈ വിവിധതരം രൂപങ്ങളിലും ഡിസൈനുകളും ഉള്ള സൺഗ്ലാസുകൾ നിങ്ങളുടെ വാർഡ്രോബിനെ പൂർണ്ണതയിൽ എത്തിക്കുന്നതാണ്.

Read more about: fashion ഫാഷന്‍
English summary

Top Essential Sunglasses Every Girl Should Own

Sunglasses have always been a favorite part of our accessories. Be it, men or women, no one can leave their house without a pair of sunglasses on a bright sunny day.