ബംഗാളി വധു അണിഞ്ഞൊരുങ്ങുമ്പോള്‍....

Posted By: Staff
Subscribe to Boldsky

വിവാഹ വസ്ത്രങ്ങളുടെ കാര്യത്തില്‍ നമ്മള്‍ ഏറെ ഗൗരവം പുലര്‍ത്തുന്ന സമയമാണ് വിവാഹ സീസണുകള്‍. ഇത്തവണ മഹാരാഷ്ട്ര, ദക്ഷിണേന്ത്യന്‍ വധുക്കളുടെ വിശേഷങ്ങള്‍ക്ക് പകരം ബംഗാളി വധുക്കളുടെ വിശേഷങ്ങള്‍ അറിയാം.

ബംഗാളി സ്ത്രീകള്‍ ലാളിത്യം നിറഞ്ഞതും, ചലനാത്മകവുമായ ദൃഷ്ടികളാല്‍ ഏറെ പ്രശസ്തരാണ്. രാജസ്ഥാന്‍ വധുക്കള്‍ കഴിഞ്ഞാല്‍ ഏറ്റവും സുന്ദരികളായ വധുക്കള്‍ ബംഗാളികളാണ്.

മത്സ്യങ്ങളുടേത് പോലുള്ള വലിയ കണ്ണുകളും, ബ്രൗണ്‍‌ നിറമുള്ള ചര്‍മ്മവും ആകര്‍ഷകമാണ്. മേക്കപ്പാണ് ബംഗാളി വധുക്കളുടെ ഏറ്റവും പ്രധാന ആകര്‍ഷണം.

മെയ്ക്കപ്പ് ബംഗാളി വധുവിന്‍റെ സവിശേഷതകള്‍ക്ക് തീവ്രത നല്കുകയും അവളെ ഏറെ ആകര്‍ഷകയാക്കുകയും ചെയ്യുന്നു. വേഷങ്ങള്‍ സംബന്ധിച്ച മിക്ക കാര്യങ്ങളും സമാനമാണെങ്കിലും ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ആചാരപരമായ ചടങ്ങുകളാണ്.

ബംഗാളി ശൈലിയില്‍ വലിയ സ്വര്‍ണ്ണക്കരയുള്ള ബനാറസി സാരി പ്രധാനമാണ്. ചുവപ്പ് നിറം ഹൈന്ദവ വിവാഹങ്ങളില്‍ മംഗളകരമായി കണക്കാക്കുന്നതിനാല്‍ മിക്ക വധുക്കളും ചുവപ്പ് അല്ലെങ്കില്‍ പിങ്കോ ഓറഞ്ചോ നിറത്തിലുള്ള സാരി ധരിക്കുന്നു. ബംഗാളി വധുക്കളുടെ പ്രധാന വിശേഷങ്ങള്‍ അറിയുക.

സ്വര്‍ണ്ണ മൂക്കുത്തി

സ്വര്‍ണ്ണ മൂക്കുത്തി

പ്രധാനമായും സ്വര്‍ണ്ണത്താല്‍ നിര്‍മ്മിച്ച വൃത്താകൃതിയിലുള്ള മൂക്കുത്തിയാണിത്. ഇന്നത്തെ കാലത്ത് സ്ത്രീകള്‍ മൂക്കുത്തി ഒഴിവാക്കുന്നുണ്ടെങ്കിലും പാരമ്പര്യപരമായി ഇത് സ്വീകരിക്കപ്പെടുന്നതാണ്.

ടിക്‌‍ലി

ടിക്‌‍ലി

ടിക്‌‍ലി നെറ്റിയുടെ മദ്ധ്യഭാഗത്ത് ചുവന്ന പൊട്ടിന് മുകളിലായാണ് സ്ഥാപിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ ഇത് മാംഗ് ടിക്ക എന്നാണ് വിളിക്കപ്പെടുന്നത്.

ടിയാര

ടിയാര

ടിയാര അഥവാ മകുടം ഇല്ലെങ്കില്‍ ബംഗാളി വധുവിന്‍റെ വേഷം പൂര്‍ണ്ണമാവില്ല. വെള്ള നിറമുള്ള, സങ്കീര്‍ണ്ണമായ ഡിസൈനിലാണ് ടിയാരയുള്ളത്. ടിക്‌‍ലിക്ക് മുകളിലായാണ് ഇത് സ്ഥാപിക്കുക.

നീര്‍ ദോല്‍ അഥവാ കമ്മലുകള്‍

നീര്‍ ദോല്‍ അഥവാ കമ്മലുകള്‍

നീര്‍ ദോല്‍ എന്നത് വലിയ സ്വര്‍ണ്ണ കമ്മലുകളാണ്. ഇത് വിവാഹ വസ്ത്രത്തിനൊപ്പം ധരിക്കാനുദ്ദേശിച്ചുള്ളതാണ്.

ചന്ദനം

ചന്ദനം

ബംഗാളി വധുവിനെ ഒരുക്കുന്നതിലുള്ള പ്രധാന ഇനമാണ് ചന്ദനത്തടി. ചുവന്ന പൊട്ടിന് ചുറ്റും സങ്കീര്‍ണ്ണമായ വെള്ള ഡിസൈനുകള്‍ ചന്ദനം ഉപയോഗിച്ച് സൃഷ്ടിക്കും. ഒരുക്കം കഴിയുമ്പോള്‍‌ ഇത് അത്ഭുതകരമായി തോന്നും.

Read more about: fashion, ഫാഷന്‍
English summary

Shaadifashion 5 Essentials Of A Bong Bride's Trousseau

Bong brides! This wedding dont miss a thing by following our piece on 5 essentials of a Bong Brides trousseau
Please Wait while comments are loading...
Subscribe Newsletter