Just In
Don't Miss
- Sports
ദുബെയുടെ നാളുകള് എണ്ണപ്പെട്ടു... തിരിച്ചുപിടിക്കാന് ഹാര്ദിക്, മടങ്ങിവരവ് അവര്ക്കെതിരേ
- News
രാജ്യത്തെ തകര്ത്ത് നെഹ്റുവും ഇന്ദിരയുമല്ല, മോദി സര്ക്കാരാണ് പ്രശ്നങ്ങള്ക്ക് കാരണമെന്ന് ശിവസേന
- Movies
അന്നത്തെക്കാൾ കൂടുതൽ സുന്ദരിയായി! നയന്താരയെ കുറിച്ച് രജനികാന്ത്
- Finance
എസ്ബിഐയ്ക്ക് പിന്നാലെ എച്ച്ഡിഎഫ്സി ബാങ്കും വായ്പാ പലിശ നിരക്ക് കുറച്ചു
- Travel
വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് സത്യമാണ്...ഇവിടെ ക്ഷേത്രനിലത്തുറങ്ങിയാൽ സന്താനഭാഗ്യം ഉറപ്പ്
- Automobiles
ജനുവരി മുതല് വാഹനങ്ങളുടെ വില വര്ധിപ്പിക്കാനൊരുങ്ങി ഹീറോ
- Technology
ടെലിക്കോം കമ്പനികൾക്ക് സർക്കരിന്റെ മുന്നറിയിപ്പ്; എജിആർ കുടിശ്ശിക കൃത്യസമയത്ത് അടയ്ക്കണം
നിങ്ങൾ 20 വയസ്സ് കഴിഞ്ഞവരാണോ ?
ഫാഷന്റെയും സൗന്ദര്യത്തിന്റെയും ചുറ്റിപ്പറ്റിയാണ് മിക്കവാറും പെൺകുട്ടികളുടെ ലോകം .നമ്മളെപ്പോഴും എങ്ങനെ ഏറ്റവും നന്നായിരിക്കാം ,അടുത്ത പാർട്ടിക്ക് എന്ത് ധരിക്കണം എന്നിവ ചിന്തിക്കാൻ നാം ധാരാളം സമയം ചെലവിടാറുണ്ട് .
പക്ഷേ ചിലപ്പോൾ ഇതെല്ലാം ഒരു ദുരന്തത്തിൽ ചെന്ന് പതിക്കാറുണ്ട് .20 വയസ്സുകളിൽ സംഭവിക്കാവുന്ന ചില അബദ്ധങ്ങൾ ചുവടെ ചേർക്കുന്നു.

വഴിയോരങ്ങളിലെ ഷോപ്പിംഗ്
20 വയസ്സിലുള്ളവർ വരുത്തുന്ന ഏറ്റവും വലിയ അബദ്ധമാണ് വഴിയോരങ്ങളിലെ ഷോപ്പിംഗ് .നാം വഴിയിൽ നിന്നും വസ്ത്രങ്ങൾ വാങ്ങിയ ശേഷം അതിന്റെ മോശം നിലവാരം കാരണം വിഷമിക്കേണ്ടി വരുന്നു .20 വയസ്സുള്ളവർക്കു വഴിയോരത്തു നിന്നും വാങ്ങുന്നത് വളരെ രസകരമാണ് .അതിനാൽ വഴിയോര വിപണിയിൽ നിന്നും വിലകുറഞ്ഞ നിലവാരം കുറഞ്ഞ വസ്ത്രങ്ങൾ വാങ്ങാതിരിക്കുക .

വീണ്ടും വീണ്ടും ഒരേ സാധനം വാങ്ങുന്നത്
നിങ്ങൾക്ക് പ്രീയപ്പെട്ട ഏതെങ്കിലും സാധനം ഉണ്ടെങ്കിൽ ചിലപ്പോൾ അത് വീണ്ടും വീണ്ടും വാങ്ങുക പതിവായിരിക്കും .ഇത് ചിലപ്പോൾ വെള്ള ഷർട്ടോ നീല ഡെനിമോ ആയിരിക്കാം .എന്നാലും നാം വീണ്ടും വാങ്ങാൻ തയ്യാറാകുന്നു .വിശ്വസിക്കൂ എനിക്ക് ഒരുപോലത്തെ 6 വെള്ള ഷർട്ടുകൾ ഉണ്ട് .

അളവിലെ ആശയക്കുഴപ്പം
ചിലപ്പോൾ നമ്മുടെ അളവിൽ നമുക്ക് ആശയക്കുഴപ്പം ഉണ്ടായേക്കാം .അതിനാൽ ചെറിയ അളവ് വാങ്ങുക .ചെറിയ അളവ് നിങ്ങളെ മെലിഞ്ഞതായി തോന്നിക്കും .തെറ്റായ അളവിലുള്ളവ ധരിക്കുന്നത് 20 കളിൽ ഉണ്ടാകുന്ന പ്രശ്നമാണ് .തെറ്റായ അളവിലുള്ളവ ധരിക്കുന്നതു നിങ്ങളെ രൂപഭംഗി കുറഞ്ഞവൾ ആക്കിത്തീർക്കും .

കുറഞ്ഞ മൂല്യമുള്ള വസ്ത്രങ്ങൾക്കുവേണ്ടി കൂടുതൽ ചെലവാക്കുന്നു
നാമെല്ലാം 20 വയസ്സിൽ ഇത് ചെയ്തിരുന്നുവെന്ന് ഇപ്പോൾ സമ്മതിക്കുന്നു .ബ്രാൻഡഡ് വസ്ത്രങ്ങൾക്കുവേണ്ടി നാം ധാരാളം ചെലവാക്കുന്നു .ഒരു പ്രത്യേക ബ്രാൻഡ് ആണെന്നുവച്ചു ഗുണനിലവാരം ഉണ്ടാകണമെന്നില്ല .എന്നാൽ ചിലർ ബ്രാൻഡിനെ ഒരുപാട് വിശ്വസിച്ചു കഷ്ട്ടപ്പെട്ടുണ്ടാക്കുന്ന എല്ലാ കാശും അതിനായി ചെലവാക്കുന്നു .

പാശ്ചാത്യ വസ്ത്രം ഇന്ത്യൻ വസ്ത്രം എന്ന വേർതിരിവ്
എനിക്ക് 20 വയസ്സായിരുന്നപ്പോൾ പെൺകുട്ടികൾ 2 വിഭാഗമുണ്ടായിരുന്നു .ഇന്ത്യൻ വസ്ത്രങ്ങൾ അണിയുന്നവരും പാശ്ചാത്യ വസ്ത്രങ്ങൾ ധരിക്കുന്നവരും .നമ്മുടെ സമൂഹത്തിൽ നമ്മുടെ സംസ്കാരവും മൂല്യങ്ങളും കാരണം ഒരുകാലത്തു ഇന്ത്യൻ വസ്ത്രങ്ങൾ ധരിക്കുന്ന പെൺകുട്ടികൾ ധാരാളമുണ്ടായിരുന്നു .അഭിമാനികളും ആഢ്യരും മാത്രം പാശ്ചാത്യ വേഷം ധരിച്ചിരുന്നു .ഇന്ന് അതെല്ലാം മാറി ഏതു വേഷം ധരിക്കാനുമുള്ള ആത്മവിശ്വാസം പെൺകുട്ടികൾക്ക് ഉണ്ട് .

ഒരേ വസ്ത്രം ധരിക്കാതിരിക്കുക
വളർന്നപ്പോൾ എനിക്ക് മനസ്സിലായി ഒരേപോലുള്ള വസ്ത്രം ആഴ്ചയിൽ രണ്ടു തവണ ധരിക്കുന്നതു അത്ര നല്ല കാര്യമല്ലെന്ന് .20 വയസ്സിൽ നാം വീണ്ടും വീണ്ടും ഒരേ വസ്ത്രം ധരിക്കുകയാണെങ്കിൽ അത് ആൾക്കാർ ശ്രദ്ധിക്കുകയും ആ രീതിയിൽ നമ്മെ വിലയിരുത്തുകയും ചെയ്യും .