ഫാഷന്‍ പേരിലെ തോന്ന്യാസങ്ങളേ.....

Posted By: Staff
Subscribe to Boldsky

സെക്സിയും, ഹോട്ടും, ആകര്‍ഷകവും, വിചിത്രവുമൊക്കെയാണ് ഫാഷന്‍. പക്ഷേ ചിലപ്പോള്‍ ഫാഷന്‍ ഉപദ്രവകരമായി മാറും. നിങ്ങളുടെ രൂപം ആകര്‍ഷകമാക്കുന്ന ചില കാര്യങ്ങള്‍ നിങ്ങള്‍ക്ക് സന്ധിവേദനയുണ്ടാകാന്‍ കാരണമാകാം. നിങ്ങളുടെ ‍ഡെനിം, ഷൂസ്, അടിവസ്ത്രങ്ങള്‍ എന്നിവയൊക്കെ ദോഷകരമായി ചെയ്തേക്കാം.

ഇത് നിങ്ങള്‍ ചിന്തിക്കുന്നതിനും മുകളിലാണ്. പാദത്തിലുണ്ടാകുന്ന നീണ്ടു നില്‍ക്കുന്ന അസ്വസ്ഥത നിങ്ങള്‍ അവഗണിക്കാറുണ്ടാകും. പക്ഷേ അതെന്തുകൊണ്ടാണെന്ന് ചിന്തിക്കുക. അത് തെറ്റായ രീതിയിലുള്ള ഹീലുകള്‍ മൂലമല്ല ഹീലുകള്‍ കൊണ്ടു തന്നെയാണ്.

നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും കഠിനമായ വേദനയുണ്ടാക്കുകയും ചെയ്യുന്ന ആറു തരം വസ്ത്രങ്ങള്‍ നിങ്ങളുടെ അലമാരയിലുണ്ടാവും എന്ന കാര്യം നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ സാധിച്ചേക്കില്ല. അവയെക്കുറിച്ച് മനസിലാക്കുക. അവ പൂര്‍ണ്ണമായും ഒഴിവാക്കുന്നത് സാധ്യമല്ലെങ്കിലും ഇതു വായിച്ച ശേഷം അവ ആവശ്യം വരുമ്പോള്‍ മാത്രം ധരിക്കുക.

പെന്‍സില്‍ ഹീലുകള്‍

പെന്‍സില്‍ ഹീലുകള്‍

ഇവ കാഴ്ചയില്‍ ആകര്‍ഷകവും നിങ്ങളുടെ ഉയരം അല്‍പ്പം കൂട്ടാന്‍ സഹായിക്കുന്നതുമാകും. എന്നാല്‍ ഹീലുകള്‍ ധരിക്കുന്നത് ദോഷകരമാകുമെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ഇത് നിങ്ങളുടെ ശാരീരിക നിലയെ ബാധിക്കുകയും ശക്തമായ സന്ധിവേദനയ്ക്ക് കാരണമാകുകയും ചെയ്യും. പെന്‍സില്‍ ഹീല്‍ ധരിക്കുന്ന പെണ്‍കുട്ടികളുടെ കാല്‍മുട്ടിലെ ലിഗ്‍മെന്‍റില്‍ പൊട്ടലുണ്ടാകാന്‍ സാധ്യത കൂടുതലാണ്.

സാറ്റിന്‍ അല്ലെങ്കില്‍ ലേസ് പാന്‍റീസ്

സാറ്റിന്‍ അല്ലെങ്കില്‍ ലേസ് പാന്‍റീസ്

ചില നേരത്ത് സെക്സിയാകുന്നതില്‍ കുഴപ്പമില്ല. എന്നാല്‍ സെക്സിയാകുന്നതിന് വേണ്ടി സാറ്റിന്‍ അല്ലെങ്കില്‍ ലേസിലുള്ള അടിവസ്‍ത്രം സ്ഥിരമായി ഉപയോഗിക്കുന്നതിന് വിലകൊടുക്കേണ്ടി വരും. ഈ തുണികള്‍ യീസ്റ്റ് അല്ലെങ്കില്‍ ഫംഗസ് വളരുന്നതിന് കാരണമാകും. ഇക്കാരണത്താല്‍ സ്ത്രീകള്‍ കോട്ടണ്‍ പാന്‍റി ധരിക്കണം. ആവശ്യം വരുമ്പോള്‍ മാത്രമേ മറ്റുള്ളവ ധരിക്കാവൂ.

മെലിയുന്നതിനുള്ള അടിവസ്ത്രം -

മെലിയുന്നതിനുള്ള അടിവസ്ത്രം -

വയര്‍ മറച്ച് വെയ്ക്കുന്നതിനായി ഇത്തരം വസ്ത്രം ധരിക്കുന്നത് സാധാരണമാണ്. വയര്‍ കുറഞ്ഞതായി തോന്നിക്കുമെങ്കിലും ഇത് നിങ്ങളുടെ ഉദരത്തില്‍ സമ്മര്‍ദ്ധമുണ്ടാക്കും. ഇത് നിങ്ങളുടെ ദഹനത്തിലും ശ്വസനത്തിലും പ്രശ്നങ്ങള്‍ക്കിടയാക്കും. മറ്റ് മാര്‍ഗ്ഗങ്ങളില്ലാത്തപ്പോള്‍ മാത്രമേ അവ ധരിക്കാവൂ.

സ്കിന്നി ജീന്‍സ്

സ്കിന്നി ജീന്‍സ്

ഹോട്ടായ വസ്ത്രമാണ് സ്കിന്നി ജീന്‍സ്. പക്ഷേ ഈ ഭംഗി നിങ്ങളുടെ തുടകള്‍ക്ക് ദോഷം ചെയ്യും. ഇറുകിയ ജീന്‍സ് നിങ്ങളുടെ തുടകളില്‍ മരവിപ്പുണ്ടാക്കും. അവ ഊരുമ്പോള്‍ പലപ്പോഴും ചര്‍മ്മത്തില്‍ തിണര്‍പ്പുകള്‍ കാണാനാവും.

ബ്രാ -

ബ്രാ -

സ്ത്രീകള്‍ ബ്രാ ധരിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാകാം. എന്നാല്‍ എല്ലാ ബ്രാകളും ദോഷകരമല്ല. ഡോക്ടര്‍മാര്‍ അണ്ടര്‍വയറുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ശുപാര്‍ശ ചെയ്യുന്നു. അതുകൊണ്ട് സ്ത്രീകള്‍‌ ശരിയായ വലുപ്പത്തിലുള്ള ബ്രാ ധരിക്കാന്‍ ശ്രദ്ധിക്കണം.

ഫ്ലിപ് ഫ്ലോപ്‍സ്

ഫ്ലിപ് ഫ്ലോപ്‍സ്

ഹീലുകള്‍ ദോഷകരമാണ് എന്ന് കേട്ടിട്ടുണ്ടാകാമെങ്കിലും ഫ്ലിപ് ഫ്ലോപ് അത്തരത്തിലുള്ളതാണന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടാകില്ല. അത് ശരിയായ കാര്യമാണ്. ഫ്ലിപ് ഫ്ലോപ്പുകള്‍ക്ക് ആര്‍ച്ച് സപ്പോര്‍ട്ട് ഇല്ലാത്തതിനാല്‍ കഠിനമായ സന്ധിവേദനയ്ക്ക് കാരണമാകും.

Read more about: fashion, ഫാഷന്‍
English summary

Fashion Items That Affect Your Health

Fashion For Health: 7 shocking health problems that we need to correct right away.
Story first published: Tuesday, July 12, 2016, 0:00 [IST]
Subscribe Newsletter