ലോകസുന്ദി മാനുഷി ഛില്ലറിന്റെ സീക്രട്‌സ്‌

Posted By:
Subscribe to Boldsky

പതിനേഴ് വര്‍ഷത്തിനു ശേഷം ലോകസുന്ദരിയായി തിരഞ്ഞെടുത്ത് രാജ്യത്തിന്റെ അഭിമാനം ലോകം മുഴുവന്‍ ത്തെിച്ചിരിക്കുകയാണ് മാനുഷി ഛില്ലര്‍ എന്ന സുന്ദരി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏതാനും പോയിന്റുകളുടെ വ്യത്യാസത്തില്‍ പാര്‍വ്വതി ഓമനക്കുട്ടന്‍ എന്ന മലയാളിപ്പെണ്‍കുട്ടിക്ക് ലോകസുന്ദരിപ്പട്ടം കൈവിട്ടു പോയതിന്റെ എല്ലാ ദു:ഖവും ഈ അഭിമാന നേട്ടത്തിലൂടെ മാനുഷി ഇല്ലാതാക്കിയിരിക്കുകയാണ്. 108 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരെ തോല്‍പ്പിച്ചാണ് മാനുഷി ലോക സുന്ദരിപ്പട്ടം കരസ്ഥമാക്കിയത്. പതിനേഴ് വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ ലോക സുന്ദരിപ്പട്ടം സ്വന്തമാക്കുന്നത്. മാനുഷിയെക്കുറിച്ച് ചില കാര്യങ്ങള്‍ നോക്കാം.

Things to know about manushi chhillar

ഹരിയാന സ്വദേശിയാണ് മാനുഷി ഛില്ലര്‍. മെഡിക്കല്‍ വിദ്യാര്‍ത്ഥി കൂടിയായ ഇവര്‍ എല്ലാ മേഖലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്. 20 വയസ്സിനുള്ളില്‍ തന്നെ പല വിധത്തിലുള്ള നേട്ടങ്ങളും മാനുഷിയെ തേടിയെത്തിയിട്ടുണ്ട്. മിസ് വേള്‍ഡ് പട്ടം നേടുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി. പ്രിയങ്ക ചോപ്രയാണ് അവസാനമായി ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കിയത്. നിലവില്‍ മാനുഷി ഭഗത് ഫൂല്‍ സിംഗ് ഗവ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥിനിയാണ്. മാനുഷിയുടെ പിതാവ് ഡോ. മിത്രാ ബസു ഛില്ലര്‍ സയന്റിസ്റ്റും അമ്മ നീലം ഛില്ലര്‍ ന്യൂറെ കെമിസ്ട്രി വിഭാഗത്തിന്റെ മേധാവി കൂടിയാണ്.

Things to know about manushi chhillar

ക്ലാസ്സിക്കല്‍ ഡാന്‍സും മാനുഷിയുടെ ജീവനാണ്. കുച്ചുപ്പുഡിയില്‍ ആണ് സ്‌പെഷ്യലൈസ് ചെയ്തിരിക്കുന്നത്. എഴുത്തിന്റെ കാര്യത്തിലും മാനുഷി ഒട്ടും പുറകിലല്ല. നീന്തലാണ് മാനുഷിയുടെ മറ്റൊരു വിനോദം. ആര്‍ത്തവ ശുചിത്വത്തെക്കുറിച്ച് ഇരുപതോളം ഗ്രാമങ്ങളില്‍ ഇവര്‍ പ്രോജക്ടിന്റെ ഭാഗമായി നിരവധി തരത്തിലുള്ള ബോധവത്കരണം നടത്തിയിട്ടുണ്ട്. പാരാഗ്ലൈഡിംഗ്, ബംഗീ ജംപ് തുടങ്ങിയവയിലും അതീവ താത്പര്യവതിയാമ മാനുഷി ഛില്ലര്‍ എന്ന ഇരുപതുകാരി.

Things to know about manushi chhillar
English summary

Things to know about manushi chhillar

Things to know about manushi chhillar read on.
Story first published: Monday, November 20, 2017, 12:23 [IST]
Subscribe Newsletter