ആഗ്രഹങ്ങള്‍ ബാക്കി ശ്രീദേവി അരങ്ങൊഴിഞ്ഞപ്പോള്‍ ഇനി

Posted By: Sajith K S
Subscribe to Boldsky

സിനിമാ പ്രേമികളെയെല്ലാം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് ശ്രീദേവയുടെ അകാല വിയോഗം. ഇത്രയധികം പ്രതിഭയുള്ള ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം അവസാനിപ്പിച്ച് ഈ ലോകത്തോട് വിട പറഞ്ഞിരിക്കുകയാണ് നമ്മുടെയെല്ലാം പ്രിയതാരം ശ്രീദേവി. എന്നാല്‍ താന്‍ സ്‌ക്രീനിലും അല്ലാതേയും ചെയ്ത വേഷങ്ങളിലൂടെ എന്നും ആരാധക മനസ്സില്‍ ശ്രീദേവിക്കൊരു സ്ഥാനമുണ്ടാവും എന്ന കാര്യം സംശയമില്ലാത്തതാണ്.

തന്റെ സ്റ്റൈലുകളും ഫാഷന്‍ സെന്‍സും എല്ലാം കൊണ്ടും മറ്റുള്ളവരില്‍ നിന്ന് തികച്ചും വ്യത്യസ്തായിരുന്നു ഇവര്‍. 1975-ല്‍ ബാല താരമായി സ്‌ക്രീനിലേക്കെത്തിയ ശ്രീദേവി തന്റെ സ്റ്റൈല്‍ ബുക്കിലും സ്വന്തമായ ഒരു ഇടം കണ്ടെത്തിയിരുന്നു.

കാര്‍ഡിയാക് അറസ്റ്റിനു പിന്നില്‍ ഈ കാരണം

ശ്രീദേവിക്ക് പ്രണാമമര്‍പ്പിച്ച് കൊണ്ട് തന്നെ പ്രേക്ഷകമനസ്സില്‍ തങ്ങി നില്‍ക്കുന്ന അവരുടെ ചില സ്റ്റൈലുകളും വേഷങ്ങളും ഉണ്ട്. ബോളിവുഡിലും മോളിവുഡിലും കോളിവുഡിലും തകര്‍ത്തഭിനയിച്ച ശ്രീദേവിയുടെ കരിയറില്‍ ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ചില ഔട്ട്ഫിറ്റുകളിലൂടെ ഒരു യാത്ര.

ജൂലി 1975

ജൂലി 1975

ശ്രീദേവിയുടെ ആദ്യത്തെ ബോളിവുഡ് സിനിമയാണ് ജൂലി. ബാലതാരമായാണ് ശ്രീദേവി ഇതില്‍ വേഷമിട്ടതം. സാധാരണയുള്ള ഒരു സ്വെറ്ററും മാച്ചിംഗ് റിബ്ബണും ആയിരുന്നു ക്യൂട്ട് ശ്രീദേവിയുടെ വേഷം

മലയാളത്തില്‍ തുടക്കം

മലയാളത്തില്‍ തുടക്കം

മലയാള സിനിമയിലൂടെയാണ് തന്റെ വിജയത്തിന്റെ ചവിട്ട് പടികള്‍ ഓരോന്നായി ശ്രീദേവി ചവിട്ടിക്കയറിയത്. പൂമ്പാറ്റ എന്ന ചിത്രത്തിലൂടെ ബാലതാരമായെത്തി ആ വര്‍ഷത്തെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡും അവര്‍ കരസ്ഥമാക്കി. കുട്ടിക്കുപ്പായവും ഓമനത്തം തുളുമ്പുന്ന മുഖവുമായി അന്ന് തന്നെ ശ്രീദേവി ആരാധകരുടെ മനം കവര്‍ന്നു.

 നായികാ വസന്തം

നായികാ വസന്തം

ശ്രീദേവിയെ ഓര്‍ക്കുമ്പോള്‍ മലയാളിക്ക് ആദ്യം ഓര്‍മ്മവരുന്നതും ദേവരാഗം എന്ന സിനിമയാണ്. അതില്‍ പട്ടുവാടായും ദാവണിയും ഉടുത്ത് തനി ബ്രാഹ്മണപെണ്‍കുട്ടിയായി ശ്രീദേവി മാറി. പാരമ്പര്യത്തനിമയുള്ള ബ്രാഹ്മണ പെണ്‍കുട്ടിയായി ശ്രീദേവിയുടെ സ്ഥാനത്ത് മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ പോലും കഴിയുമായിരുന്നില്ല. അത്രക്ക് സുന്ദരിയായിരുന്നു ആ ചിത്രത്തില്‍ അവര്‍.

ഹിമ്മത് വാല 1983

ഹിമ്മത് വാല 1983

ശ്രീദേവിയുടെ കരിയറില്‍ ഒരിക്കലും മായ്ച്ച്കളയാനാവാത്ത ഒരു സിനിമയിയാരുന്നു ഹിത് വാല. പല വിധത്തിലുള്ള വേഷ വിധാനങ്ങളോടെയാണ് ഇവര്‍ ഇതില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഡാന്‍സ് ഔട്ട്ഫിറ്റില്‍ എത്തിയത് പ്രേക്ഷകരെയാതെ ഞെട്ടിച്ച് കളഞ്ഞു. അത്രക്കും സൗന്ദര്യവതിയായിരുന്നു ഡാന്‍സ് ലുക്കില്‍ അവര്‍.

മിസ്റ്റര്‍ ഇന്‍ഡ്യ 1987

മിസ്റ്റര്‍ ഇന്‍ഡ്യ 1987

ഏത് പ്രായക്കാര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയില്‍ ആയിരുന്നു മിസ്റ്റര്‍ ഇന്ത്യ തീയറ്ററുകളില്‍ എത്തിയത്. ശ്രീദേവിയുടെ സ്റ്റൈല്‍ ബുക്കില്‍ ഏറ്റവും ആദ്യം നില്‍ക്കേണ്ട ഒന്ന് തന്നെയായിരുന്നു മിസ്റ്റര്‍ ഇന്ത്യയിലേത്. ശരിക്കും ശ്രീദേവിയുടെ സൗന്ദര്യം മുഴുവന്‍ എടുത്ത് കാണിച്ച ഒരു സിനിമയായിരുന്നു ഇത്.

ചാന്ദ്‌നി 1989

ചാന്ദ്‌നി 1989

ശ്രീദേവിയുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സിനിമയായിരുന്നു 1989-ല്‍ പുറത്തിറങ്ങിയ ചാന്ദ്‌നി എന്ന് സിനിമ. ഭാനു ആദിത്യ, ലീന ദാറു എന്നിവരായിരുന്നു ഇതിന് വേണ്ടി ശ്രീദേവിക്ക് വസ്ത്രങ്ങള്‍ ഒരുക്കിയത്. ആ സമയത്ത് ഡിസൈനര്‍ നീത ലുല്ല ശ്രീദേവിയുടെ അസിസ്റ്റന്റ് ആയി ജോലി ചെയ്തിരുന്നു.

ചാല്‍ബാസ് 1989

ചാല്‍ബാസ് 1989

അതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ ഒരു സിനിമയായിരുന്നു ചാല്‍ബാസ്. തന്റെ കരിയറിലെ ഏറ്റവും മികച്ച ലുക്ക് തന്നെയായിരുന്നു ശ്രീദേവിക്ക് അതില്‍ ലഭിച്ചത്. സ്ലീവ്‌ലെസ് വസ്ത്രങ്ങളും ഫ്‌ളോറല്‍ പ്രിന്റുള്ള വസ്ത്രങ്ങളും എല്ലാം കൊണ്ടും ശ്രീദേവി വളരെയധികം സുന്ദരിയായിരുന്നു.

നാഗിന 1989

നാഗിന 1989

നമ്മുടെയെല്ലാം ഹൃദയത്തില്‍ ഒരു പോലെ തറച്ചിരിക്കുന്ന ഒരു വേഷമായിരുന്നു ശ്രിദേവിക്ക് നാഗിനയില്‍ ലഭിച്ചത്. എണ്‍പതുകളില്‍ തന്റെ റോയല്‍ ഔട്ട്ഫിറ്റില്‍ വളരെയധികം സുന്ദരിയായിരുന്നു ശ്രീദേവി. ട്രെഡിഷണല്‍ വസ്ത്രങ്ങളിലാണ് ഈ സിനിമയില്‍ശ്രീദേവി തിളങ്ങിയത്.

ലംഹേ 1991

ലംഹേ 1991

ശ്രീദേവിയുടെ കരിയറിലെ മികച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ലംഹേയിലേത്. സ്റ്റൈല്‍ ട്രെന്‍ഡുകള്‍ക്ക് മാറ്റം വരുത്തിക്കൊണ്ടിരിക്കുന്ന കാലഘട്ടമായിരുന്നു അത്. ശ്രീദേവിയുടെ ഈ മനോഹര ലുക്കുകളാണ് പിന്നീട് ഫാഷന്‍ ലോകത്ത് മാറ്റത്തിന് തുടക്കം കുറിച്ചത്.

 ഇംഗ്ലീഷ് വിംഗ്ലീഷ് 2012

ഇംഗ്ലീഷ് വിംഗ്ലീഷ് 2012

പതിനഞ്ച് വര്‍ഷമെന്ന ഇടവേളക്ക് ശേഷം ശ്രീദേവിയുടെ തിരിച്ച് വരവ് ആഘോഷമാക്കിയ ചിത്രമാണ് ഇംഗ്ലീഷ് വിംഗ്ലീഷ്. അഭിനയം കൊണ്ട് നമ്മളെയെല്ലാം കൈയ്യിലെടുക്കുന്ന തരത്തിലായിരുന്നു ശ്രീദേവിയുടെ പ്രകടനം. സാരിയില്‍ ഏറെ ശ്രദ്ധ പിടിച്ച് പറ്റിയ ഒരു റോള്‍ തന്നെയായിരുന്നു ശ്രീദേവിയുടെ ഇംഗ്ലീഷ് വിംഗ്ലീഷിലേത്.

മോം 2017

മോം 2017

ശ്രീദേവിയുടേത് എന്ന പേരില്‍ അവസാനം പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രമാണ് മോം. അമ്മയുടേയും മകളുടേയും തീവ്രബന്ധത്തിന്റെ കഥ പറയുന്ന ചത്രത്തില്‍ വളരെ വ്യത്യസ്ത ലുക്കിലാണ് ശ്രീദേവി എത്തുന്നത്. ബ്ലാക്ക് നിറത്തിലുള്ള വസ്ത്രങ്ങളിലാണ് ഇവര്‍ എത്തുന്നത്.

English summary

sridevi's style evolution in bollywood

As a part of a tribute, we have compiled the best of Bollywood movies in Sridevi's career when she got to wear the best outfits and rocked them to the core.