പ്രേക്ഷകരെ ഞെട്ടിച്ച് സോനം കപൂര്‍

Posted By: Lekhaka
Subscribe to Boldsky

ബോളീവുഡിന്‍റെ ഫാഷനിസ്റ്റയിതാ വീണ്ടും. സോനം ദിവസം കൂടുംതോറും കൂടുതല്‍ സുന്ദരിയായി വരികയാണ്. അതിനെക്കുറിച്ച് പറയാന്‍ വാക്കുകള്‍ തികയാതെയും വരുന്നു. സോനം കപൂറിന്‍റെ സാമ്പ്രദായിക രീതിയില്‍ നിന്ന് വ്യത്യസ്തമായ വസ്ത്രധാരണശൈലി നാം ഏവര്‍ക്കും ഇഷ്ടമുള്ളതാണ്.

കഴിഞ്ഞയാഴ്ച അത് തികച്ചും വ്യത്യസ്തമായിരുന്നു. 4 മനോഹരവും സാമ്പ്രദായിക രീതിയില്‍ നിന്ന് വ്യത്യസ്തവുമായ വേഷങ്ങളിലാണ് സോനം പ്രത്യക്ഷപ്പെട്ടത്.

വെള്ള നിറത്തിലുള്ള ഖോസ്ല ജാനി

വെള്ള നിറത്തിലുള്ള ഖോസ്ല ജാനി

വെള്ള നിറത്തിലുള്ള ഖോസ്ല ജാനി വസ്ത്രത്തില്‍ സോനം മനോഹരിയായിരുന്നു. സ്വീറ്റ്ഹാര്‍ട്ട് നെക്ക് ബസ്റ്റിയറോടു കൂടിയ മനോഹരമായ വെള്ള വസ്ത്രവും ഒപ്പം വെള്ള നിറത്തിലെ കേപ്പ് എന്ന കയ്യുറയില്ലാത്ത മനോഹരമായ മേല്‍ വസ്ത്രവുമണിഞ്ഞ സോനം അതിസുന്ദരിയായിരുന്നു.

ഗുച്ചിയുടെ വ്യത്യസ്ത നിറങ്ങളുള്ള

ഗുച്ചിയുടെ വ്യത്യസ്ത നിറങ്ങളുള്ള

പിന്നീട്, ഗുച്ചിയുടെ വ്യത്യസ്ത നിറങ്ങളുള്ള മനോഹരമായ പ്രിന്‍റഡ് ഡ്രസ്സും ഒപ്പം അറ്റം കൂര്‍ത്ത ടീല്‍ പോയിന്‍റി ചെരുപ്പും അണിഞ്ഞ് എത്തിയ സോനം ഗുച്ചിയില്‍ ഉണ്ടായിരുന്നവരുടെയെല്ലാം മനം കവര്‍ന്നു. ആ ഡ്രസ്സിനോടൊപ്പം തന്നെ മനോഹരമായ ബെല്‍റ്റും ഘടിപ്പിച്ചിരിക്കുന്നു.

ഇന്തോ-പാശ്ചാത്യ രീതികള്‍

ഇന്തോ-പാശ്ചാത്യ രീതികള്‍

ഇന്തോ-പാശ്ചാത്യ രീതികള്‍ സമന്വയിപ്പിച്ച രീതിയിലുള്ള മസാബാ ഗുപ്ത വസ്ത്രത്തിലും സോനം വ്യത്യസ്തയും സുന്ദരിയുമായിരുന്നു. ഈ നീല നിറം എല്ലാവര്‍ക്കും ചേരുന്നതാവണം എന്നില്ല.

ഹൈ നെക്ക് ടോപ്പ്

ഹൈ നെക്ക് ടോപ്പ്

കഴുത്ത് പോലും മറയ്ക്കുന്ന രീതിയിലുള്ള ഹൈ നെക്ക് ടോപ്പ്, ഡെനിം പാന്‍റ്, നീല മേലങ്കി അഥവാ സ്റ്റോള്‍ എന്നിവയ്ക്കൊപ്പം ഒതുക്കം തോന്നിപ്പിക്കുന്ന ബെല്‍റ്റും. ഇതണിഞ്ഞ് മേക്കപ്പ് ഇല്ലാതെയാണ് സോനം എത്തിയത്. എന്നിട്ടും സോനം ആര്‍ക്കും അസൂയ ഉളവാക്കുന്ന ഭംഗിയിലായിരുന്നു.

പ്രിന്‍റഡ് പാന്‍റ്സ്യൂട്ടില്‍

പ്രിന്‍റഡ് പാന്‍റ്സ്യൂട്ടില്‍

പിന്നീട്, നീല നിറത്തിലുള്ള പ്രിന്‍റഡ് പാന്‍റ്സ്യൂട്ടില്‍ തവിട്ടുനിറമുള്ള വലിയ ബെല്‍റ്റ്‌ ഘടിപ്പിച്ച വസ്ത്രമണിഞ്ഞും സോനത്തിനെ കാണുകയുണ്ടായി.

വ്യത്യസ്തമായ വസ്ത്രശൈലി

വ്യത്യസ്തമായ വസ്ത്രശൈലി

ഇത്തവണയും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ വസ്ത്രശൈലി ആയിരുന്നെങ്കിലും സോനത്തിന് അത് വളരെ മനോഹരമായി ഇണങ്ങുന്നതായിരുന്നു

English summary

sonam kapoor lookbooks take a quick look

Sonam Kapoor gives us offbeat lookbooks and we cannot take our eyes off it. Take a quick look here!
Story first published: Monday, February 6, 2017, 22:00 [IST]
Subscribe Newsletter