Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
ടോളിവുഡ് കാത്തിരുന്ന വിവാഹം, നാഗചൈതന്യ സ്റ്റൈല്‍
നാഗചൈതന്യയുടെ വിവാഹ ലുക്കിലുള്ള ഫോട്ടോ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്
തെന്നിന്ത്യന്‍ സിനാമാ ലോകത്തിന് ഇന്ന് ഏറ്റവും വിശേഷപ്പെട്ട ഒരു ദിവസമാണ്. ഇന്ന് നടക്കുന്ന വിവാഹത്തിന് സിനിമയെപ്പോലും വെല്ലുന്ന തരത്തിലാണ് എല്ലാം ഒരുക്കിയിട്ടുള്ളത്. ആര്ഭാടത്തിനും ആഘോഷത്തിനും ഒട്ടും കുറവില്ലാതെയാണ് വിവാഹം ഒരുക്കിയിരിക്കുന്നത്. സാമന്തയും നാഗചൈതന്യയും തന്നെയാണ് വിവാഹത്തില്‍ ഏവരുടേയും ശ്രദ്ധയാകര്ഷിക്കുന്നവര് എന്ന കാര്യത്തില്‍ സംശയമില്ല.

ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത് നാഗചൈതന്യയുടെ വിവാഹ ലുക്കാണ്. ഗോവയില്‍ വെച്ച് നടക്കുന്ന വിവാഹാഘോഷത്തിന് മണവാളന് ലുക്കിലെത്തിയ നാഗചൈതന്യയാണ് ഇപ്പോഴത്തെ ടോളിവുഡ് സംസാരം. പ്ലെയിന്‍ കുര്‍ത്തയും അതേ നിറത്തിലുള്ള പൈജാമയും ആണ് നാഗചൈതന്യ ധരിച്ചിരിക്കുന്നത്. ഈ വേഷത്തിലും ഹാന്‍ഡ്സം എന്ന വാക്കിന് വേറെ അര്‍ത്ഥം വേണ്ടെന്ന് നാഗചൈതന്യയുടെ ലുക്ക് കാണിച്ച് തരുന്നു.
കഴുത്തിലെ മാലയും ഈ വേഷത്തിന് മാറ്റ് കൂട്ടുന്നു. പാരമ്പര്യത്തനിമ വിളിച്ചോതുന്ന ഈ വേഷം തന്നെയാണ് നാഗചൈതന്യയുടെ വിവാഹ വേഷത്തില്‍ മുന്നില്‍ നില്ക്കുന്നതും. മാതാപിതാക്കളായ നാഗാര്‍ജുനയും അമല അക്കിനേനിയും നാഗചൈതന്യക്കൊപ്പം.





Click it and Unblock the Notifications
