For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബോളിവുഡ് ഞെട്ടിച്ച മണവാട്ടികള്‍

By Sajith K S
|

വിവാഹം സ്വര്‍ഗ്ഗത്തില്‍ വെച്ച് നടക്കുന്നു എന്നാണ് പറയുന്നത്. വിവാഹത്തിന്റെ ഒരുക്കങ്ങളാകട്ടെ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ തുടങ്ങുന്നു പലരും. വരന്റെ അല്ലെങ്കില്‍ വധുവിന്റെ സ്റ്റൈല്‍ ബുക്കിലുള്ള കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള ശ്രമങ്ങളായിരിക്കും വിവാഹത്തോടനുബന്ധിച്ചുള്ള ദിവസങ്ങളിലെല്ലാം സംഭവിക്കുന്നത്.

നല്ലൊരു വധുവിനെ അണിയിച്ചൊരുക്കിയെടുക്കണമെങ്കില്‍ അത്രയും കഴിവുള്ള ഒരു ഡിസൈനറും കൂടെ വേണം എന്നതാണ് സത്യം. നെയ്‌തെടുക്കുന്നതിനും മറ്റും മാസങ്ങള്‍ തന്നെ നീണ്ട തയ്യാറെടുപ്പുകളാണ് വേണ്ടത്. എന്നാല്‍ വിവാഹം കഴിക്കുന്നവര്‍ സെലിബ്രിറ്റി കൂടെ ആയാലോ കാര്യങ്ങളും സമയവും അതിലും നീണ്ടും പോവുന്നു.

നിങ്ങള്‍ക്ക് പ്രിയപ്പെട്ട ചില താരങ്ങളുടെ വിവാഹവും അവരുടെ ലുക്കും നമുക്കിന്ന് ചര്‍ച്ചയാക്കാം. ഏതൊക്കെ സെലിബ്രിറ്റികളാണ് ഇതില്‍ വരുന്നത് എന്ന് നോക്കാം.

അനുഷ്‌ക ശര്‍മ

അനുഷ്‌ക ശര്‍മ

നമ്മളെല്ലാവരും കണ്ടതാണ് വിരുഷ്‌ക ദമ്പതികളുടെ വിവാഹം.അനുഷ്‌ക ധരിച്ച ലെഹങ്ക തന്നെയായിരുന്നു അവിടെ താരമായത്. ഡിസൈനറായ സബ്യസാചി മുഖര്‍ജി പറഞ്ഞത് ഈ ലെഹങ്കക്ക് പിന്നില്‍ 67 നെയ്ത്തുകാരുടെ പ്രയത്‌നം ഉണ്ടെന്നാണ്. ഏകദേശം 40 ലക്ഷത്തോളമാണ് ഇതിന്റെ വില.

ബിപാഷ ബസു

ബിപാഷ ബസു

പെര്‍ഫക്ട് ബംഗാളി വധു എന്ന് ഒരു സംശയവും ഇല്ലാതെ എടുത്ത് പറയാന്‍ കഴിയുന്നു നമുക്ക്. സബ്യസാചി സാരിയാണ് അവര്‍ വിവാഹത്തിന് അണിഞ്ഞത്. ഏതൊരു ബെംഗാളി പെണ്‍കുട്ടിയുടേയും ആഗ്രഹം തന്നെയാണ് അത്. നാല് ലക്ഷത്തോളമാണ് ഈ സാരിയുടെ വില. അനുഷ്‌കയുടെ വിവാഹ വസ്ത്രത്തിന്റെ അടുത്തെത്തിയില്ലെങ്കിലും നമുക്ക് ഇത് ഇഷ്ടപ്പെടും.

 ജെനീലിയ ഡിസൂസ ദേശ്‌മുഖ്

ജെനീലിയ ഡിസൂസ ദേശ്‌മുഖ്

ഇരുമതത്തില്‍ പെട്ടവര്‍ തമ്മിലാണ് വിവാഹം കഴിച്ചത് എങ്കിലും ആചാരപ്രകാരം മറാത്തി ലുക്കിലാണ് ജെനീലിയ വിവാഹത്തിനെത്തിയത്. കുന്ദന്‍ വര്‍ക്കിലുള്ള ആഭരണങ്ങളും നീത ലുല്ല ഡിസൈന്‍ ചെയ്ത് ചുവന്ന നിറത്തിലുള്ള ബ്രൈഡല്‍ സാരിയുമാണ് അണിഞ്ഞത്. പതിനേഴ് ലക്ഷം ആണ് ഇതിന്റെ വില.

ഐശ്വര്യ റായ് ബച്ചന്‍

ഐശ്വര്യ റായ് ബച്ചന്‍

2007-ലാണ് ഐശ്വര്യയുടേയും അഭിഷേകിന്റേയും വിവാഹം നടന്നത്. നീത ലുല്ല ഡിസൈന്‍ ചെയ്ത ഗോള്‍ഡന്‍ നിറത്തിലുള്ള സാരിയാണ് ഇവര്‍ ധരിച്ചത്. 75 ലക്ഷമാണ് ഇതിന്റെ വില. സ്വരോസ്‌കി ഇനത്തില്‍ പെട്ട ആഭരണങ്ങളാണ് ആഷിനെ സുന്ദരിയാക്കിയത് 15 കിലോയിലധികം സ്വര്‍ണമാണ് ആഷ് വിവാഹത്തിന് അണിഞ്ഞത്.

 കരീന കപൂര്‍

കരീന കപൂര്‍

സെയ്ഫിന്റേയും കരീനയുടേയും വിവാഹത്തിന്റെ കാര്യം നമ്മള്‍ ഒരിക്കലും മറന്നു പോവാന്‍ പാടില്ലാത്ത ഒന്നാണ്. തന്റെ ഭര്‍ത്താവിന്റെ അമ്മയായ ഷര്‍മിള ടാഗോര്‍ ധരിച്ച അതേ വസ്ത്രമാണ് കരീന വിവാഹത്തിന് അണിഞ്ഞത്. റിതുകുമാര്‍ ആണ് ഈ ലെഹങ്ക ഒന്നു പുതുക്കിയെടുത്തത്. 50 ലക്ഷത്തോളമാണ് ഇതിന്റെ ചിലവ്. 40ലക്ഷമാണ് കഴുത്തിലണിഞ്ഞ ആഭരണത്തിന്റെ വില.

 ഇഷ ഡിയോള്‍

ഇഷ ഡിയോള്‍

ചുവപ്പ് തന്നെയായിരുന്നു ഇഷയേയും വിവാഹ ദിനത്തില്‍ സുന്ദരിയാക്കിയത്. സാധാരണ ഇന്ത്യന്‍ പെണ്‍കുട്ടിയെ പോലെയായിരുന്നു ഇഷ. നീത ലുല്ല ഡിസൈന്‍ ചെയ്ത കാഞ്ചീവരം സാരിയാണ് ഇവര്‍ ധരിച്ചത്. മൂന്ന് ലക്ഷമാണ് ഇതിന്റെ വില.

 ദിയ മിര്‍സ

ദിയ മിര്‍സ

തന്റെ ലുക്ക് കൊണ്ട് വിവാഹവേദിയെ ആകര്‍ഷിച്ച പെണ്‍കുട്ടിയാണ് ദിയ മിര്‍സ. ഗ്രീന്‍, വയലറ്റ് കോംപിനേഷനില്‍ ഉള്ള ഒരു ഷറാറ ആണ് അര്‍ ധരിച്ചിരുന്നത്. മൂന്ന് ലക്ഷം കൊണ്ട് റിതുകുമാര്‍ ആണ് വസ്ത്രം ഡിസൈന്‍ ചെയ്തത്.

ശില്‍പ ഷെട്ടി

ശില്‍പ ഷെട്ടി

ശില്‍പ്പ ഷെട്ടിയുടേയും രാജ് കുന്ദ്രയുടേയും വിവാഹമായിരുന്നു ബോളിവുഡ് ആഘോഷിച്ച മറ്റൊന്ന്. തരുണ്‍ തില്ല്യാനി ഡിസൈന്‍ ചെയ്ത ഒരു ചുവന്ന നിറത്തിലുള്ള സാരിയാണ് ശില്‍പ ഷെട്ടി ധരിച്ചത്. സ്വരോസ്‌കി ഇനത്തില്‍ പെട്ട ആഭരണങ്ങളും അവരെ സുന്ദരിയാക്കി. അമ്പത് ലക്ഷമായിരുന്നു ഇതിന്റെ വില.

ഊര്‍മിള മണ്ഡോത്കര്‍

ഊര്‍മിള മണ്ഡോത്കര്‍

ഊര്‍മിള മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത ഒരു ലെഹങ്കയായിരുന്നു ധരിച്ചിരുന്നത്. നാലര ലക്ഷമായിരുന്നു അതിന്റെ വില. ചുവപ്പും ഗോള്‍ഡന്‍ നിറവുമുള്ള ലെഹങ്ക ഊര്‍മിളയെ വളരെയധികം സുന്ദരിയാക്കി. ഇതിന് ചേരുന്ന സ്വര്‍ണാഭരണങ്ങളും അവര്‍ ധരിച്ചിരുന്നു.

ഇനിയുള്ള കണ്ണുകള്‍ ദീപികയിലേക്ക്

ഇനിയുള്ള കണ്ണുകള്‍ ദീപികയിലേക്ക്

ഇനി ബോളിവുഡിന്റെ കണ്ണുകള്‍ മുഴുവന്‍ ദീപിക പദുക്കോണിന്റേയും റണ്‍വീര്‍ സിങ്ങിന്റേയും വിവാഹത്തിലേക്കാണ്. നീത ലുല്ല സബ്യസാചി മുഖര്‍ജി എന്നിവരില്‍ ആരെങ്കിലും ആയിരിക്കും ദീപികയുടെയും വിവാഹ വസ്ത്രങ്ങള്‍ ഒരുക്കുകയെന്നാണ് ബോളിവുഡ് സംസാരം.

English summary

Most Beautiful And Stylish Bollywood Brides In The Past Two Decades

Most Beautiful And Stylish Bollywood Brides In The Past Two Decades take a look.
Story first published: Wednesday, February 21, 2018, 11:11 [IST]
X