വൈന്‍ഗ്ലാസ്സുമായി കസേരക്ക് മുകളില്‍ ജെന്നിഫര്‍

Posted By:
Subscribe to Boldsky

ഈ വര്‍ഷത്തെ ഓസ്‌കാര്‍ പൂരസ്‌കാര ചടങ്ങില്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് ജെന്നിഫര്‍ ലോറന്‍സ്. വൈന്‍ ഗ്ലാസ്സും പിടിച്ച് കസേരക്കു മുകളില്‍ നിന്ന് ചാടി വരുന്നത് എല്ലാവരേയും അല്‍പം അമ്പരപ്പിച്ചു എന്ന കാര്യത്തില്‍ സംശയം വേണ്ട. സിനിമാ പ്രേമികളെല്ലാം തന്നെ ഓസ്‌കാര്‍ പ്രഖ്യാപന വേദിയില്‍ കണ്ണും നട്ടിരിക്കുമ്പോള്‍ ചില ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തത് മറ്റ് ചിലതാണ്.

ജെന്നിഫര്‍ ലോറന്‍സ് തന്റെ ഒറ്റ ഇമേജ് കൊണ്ട് തന്നെ ഓസ്‌കാര്‍ വേദിയെ കീഴടക്കി.

സിനിമക്ക് വേണ്ടി മാത്രമല്ല ഫാഷന്റെ കാര്യത്തിലും ഓസ്‌കാര്‍ വേദി തന്നെ ഏറ്റവും മുന്നില്‍. വിവിധ തരത്തിലുള്ള ഫാഷന്‍ സ്റ്റേറ്റ്‌മെന്റുകള്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുമെങ്കിലും ഇവിടെ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് ജെന്നിഫര്‍ ലോറന്‍സ് തന്നെയാണ്. എല്ലാ വര്‍ഷവും സിനിമ പോലെ തന്നെ ഫാഷനും വളരെയധികം ശ്രദ്ധിക്കപ്പെടുന്നു. തന്റെ ആരേയും അമ്പരപ്പിക്കുന്ന എന്‍ട്രിയോടെയാണ് ജെന്നിഫര്‍ റെഡ് കാര്‍പ്പറ്റിലും തിളങ്ങിയത്.

Oscar 2018 Best Moment

വൈന്‍ ഗ്ലാസ്സ് കൈയ്യില്‍ പിടിച്ച് ഉള്ള വരവ് വേദിയില്‍ ഉള്ളവരെയും സിനിമാ പ്രേമികളേയും വളരെയധികം അമ്പരപ്പിച്ചു. തന്റെ ഗൗണ്‍ പൊക്കിപ്പിടിച്ചായിരുന്നു ജെന്നിഫര്‍ കസേരക്കു മുകളിലൂടെ ചാടി ഇറങ്ങിയത്. അവാര്‍ഡുകള്‍ ഒന്നും ലഭിച്ചില്ലെങ്കിലും തന്റെ ഈ ഒരൊറ്റ എന്‍ട്രിയിലൂടെ ലോകം മുഴുവന്‍ ചിരപരിചിതയായി ജെന്നിഫര്‍.

Oscar 2018 Best Moment
Oscar 2018 Best Moment
Oscar 2018 Best Moment
English summary

Oscar 2018 Best Moment

Movie lovers around the world wait for this highly prestigious event whole year to see their favorite stars win and to witness a riot of fashion and style.
Story first published: Monday, March 5, 2018, 18:15 [IST]