ദീപികയുടെ ഈ മാറ്റം എന്തിന് വേണ്ടി

Posted By: Jibi Deen
Subscribe to Boldsky

സബ്യസാചി മുഖർജിയുടെ രൂപകല്പനകൾ സംബന്ധിച്ചു ആരും സംശയിക്കേണ്ട കാര്യമില്ല . ഫാഷൻ ക്രിയേഷൻസ് കൂടാതെ, അദ്ദേഹം ഒരു വിദഗ്ധ ഇന്റീരിയർ ഡിസൈനറും കൂടിയാണ് . ഏഷ്യൻ പെയിന്റ്സിന്റെ 'നിളായ' എന്ന തന്റെ ഇന്റീരിയർ ശേഖരത്തിനായി അദ്ദേഹം ചില പുതിയ രൂപകല്പനകൾ സൃഷ്ടിച്ചു. അത് ഇന്ത്യയുടെ യഥാർത്ഥ സത്തയെ പ്രതിഫലിപ്പിക്കുന്നു. നിളായയ്ക്കായി

സബ്യയുടെ ഇഷ്ടപ്പെട്ട മോഡലായ ദീപിക പദുകോണിനെയാണ് ആണ് തെരഞ്ഞെടുത്തിരിക്കുന്നത്. ബംഗാളിന്റെ ചരിത്രത്തിൽ നിന്നും ഏറെ ഇഷ്ടപ്പെടുന്ന ബോങിന് ദീപികയുടെ സാദൃശ്യം കണ്ടെത്തിയിരിക്കാം. ഇതിൽ ദീപിക രാജകുമാരിയോ ബോണീഡി കുടുംബത്തിലെ സ്ത്രീയോ ആയിരിക്കും. ദീപിക സബ്യസാചി ഡിസൈൻ ചെയ്ത സാരിയും. ഒരു സാധാരണ ബോങ് ലേഡിയുടെ മേക്കപ്പിലും ഹെയർ സ്റ്റയിലിലും ആയിരുന്നു. ഡിസൈനർ സൃഷ്ടിച്ച 'ഗുൽദാസ്ത' പശ്ചാത്തലത്തിന് മുന്നിൽ നിന്നാണ് ദീപിക പോസ് ചെയ്തത്.

 അതീവ സുന്ദരം

അതീവ സുന്ദരം

സബ്യസാചി ആർട്ട് ഫൗണ്ടേഷന് കൈകൊണ്ട് തുന്നിയ തിളക്കമാർന്ന ചുവന്ന ബെനറാസി സാരിയിൽ ഒരു ബംഗാളി യുവതിയുടെ രൂപത്തിൽ ദീപിക തിളങ്ങി . ദീപികയുടെ ക്ലാസ്സി ആഭരണങ്ങൾ വളരെ യോജിച്ചതായിരുന്നു . ഒരു പൊട്ട് പോലും അവൾ നഷ്ടപ്പെടുത്തിയില്ല. ജീവിത വൃക്ഷം കൊണ്ട് പ്രചോദിതമായ സസ്യജന്തു ജാലങ്ങളുടെ 'ബംഗാൾ റെഡ്' എന്ന പശ്ചാത്തലമായിരുന്നു ഒരുക്കിയിരുന്നത്.

സമിന്ദരി ലുക്കിൽ

സമിന്ദരി ലുക്കിൽ

ബംഗാളിലെ രാജകുടുംബങ്ങളുടെ ഒരു ശൈലിയിലായിരുന്നു സ്വീകരിച്ചിരുന്നത് . ദീപിക ചിത്രത്തിൽ മനോഹരമായിരുന്നു . സുന്ദരമായ പീച് ബെനരാസി സാരി സ്വർണ്ണ എംബ്രോയ്ഡറി, മോടിഫ് പ്രിന്റുകൾ എന്നിവയുള്ളതായിരുന്നു. ബ്ലൗസു സാരിക്കും ശരീരത്തിനും യോജിച്ചതായിരുന്നു.

അനുയോജ്യമായ ആഭരണങ്ങൾ

അനുയോജ്യമായ ആഭരണങ്ങൾ

രാജസ്ഥാൻ കലകൾ ഉൾപ്പെടുത്തി ബോർലാ ചെയ്ത കുന്ദൻ ആഭരണങ്ങളും നെക്‌ലേസും അതിമനോഹരമായിരുന്നു.ചുവന്ന പൊട്ടും താഴ്ന്ന ബണ് കൊണ്ടുള്ള തലക്കെട്ടും കൊണ്ട് ദീപിക തികച്ചും ബംഗാളിയായി

വടക്കൻ കൊൽക്കത്തയുടെ പ്രതിഫലനം

വടക്കൻ കൊൽക്കത്തയുടെ പ്രതിഫലനം

പുരാതന ഇന്റീരിയർ ഡിസൈനുകൾ ഉൾപ്പെടെയുള്ള തന്റെ സൃഷ്ടികളിൽ സബസാച്ചിയുടെ 'ബംഗാളി ' സൈഡ് നന്നായി വന്നു. ചുമരിന്റെ രൂപകല്പനകൾ, പുരാതന ചിത്രകല, പുരാവസ്തുക്കൾ, ഈ ഘടകങ്ങളിൽ ഓരോന്നും വടക്കൻ കൊൽക്കത്തയുടെ ഭാവനയെ പ്രതിഫലിപ്പിക്കുന്നു

ആന്റിക് ഇന്റീരയര്‍ ഡിസൈന്‍ ആണ് ഇത്തരത്തില്‍ ഫോട്ടോഷൂട്ടിന് വേണ്ടി തയ്യാറാക്കിയിരുന്നത്. ഇത് നോര്‍ത്ത് കല്‍ക്കട്ടയെന്ന ഇംപ്രഷന്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.

English summary

Deepika Padukone Turns Royally Bengali For Sabyasachi

Deepika Padukone Turns Royally Bengali For Sabyasachi's Updated Creation For Nilaaya.