ക്രിസ്ത്യന്‍ വധുവായി സാമന്ത തിളങ്ങിയപ്പോള്‍

Posted By:
Subscribe to Boldsky

സാമന്ത- നാഗചൈതന്യ വിവാഹത്തിന്റെ പ്രധാന ആകര്‍ഷണം എന്ന് പറയുന്നത് തന്നെ രണ്ട് വിവാഹങ്ങള്‍ ആയിരുന്നു. അതും രണ്ട് മതാചാരപ്രകാരമുള്ള വിവാഹങ്ങള്‍. ഗോവയില്‍ നടന്ന വിവാഹത്തില്‍ സാമന്തയും നാഗചൈതന്യയും ഒരു പോലെ തന്നെ തിളങ്ങി. എന്നാല്‍ എവിടേയും ആകര്‍ഷണം ലഭിക്കുക വധുവിന് തന്നെയാണല്ലോ, ഇവിടേയും അത് തെറ്റിയില്ല.

 chaitanya and samantha wedding day

സാമന്ത ഹിന്ദു വിവാഹ വസ്ത്രത്തിലും ക്രിസ്ത്യന്‍ വിവാഹ വസ്ത്രത്തിലും ഒരുപോലെ തിളങ്ങി. അതും ഒരു രാജകുമാരിയെപ്പോലെ. മെഹന്ദി ചടങ്ങുകളോടെയാണ് വിവാഹത്തിന് തുടക്കം കുറിച്ചത്. നാഗചൈതന്യയുടെ മുത്തശ്ശിയുടെ സാരിയുടുത്തായിരുന്നു സാമന്ത വിവാഹവേദിയില്‍ എത്തിയത്. ക്രിസ്ത്യന്‍ വധുവായി ഡിസൈനര്‍ കൃഷ ബജാജ് ഡിസൈന്‍ ചെയ്ത ഗൗണില്‍ രാജകുമാരിയെപ്പോലെ തോന്നിച്ചു സാമന്ത.

 chaitanya and samantha wedding day

ഹെവി വര്‍ക്ക് ചെയ്ത ഗൗണിന് ചേരുന്ന നെക്ലസ് ആയിരുന്നു അവര്‍ ധരിച്ചിരുന്നത്. വിരലിലെ ഒറ്റക്കല്‍ മോതിരവും മാത്രമേ സാമന്ത വിവാഹത്തിന് ധരിച്ചിരുന്നുള്ളൂ. രണ്ട് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് സാമന്തയും നാഗചൈതന്യയും വിവാഹിതരായത്.

 chaitanya and samantha wedding day
 chaitanya and samantha wedding day
 chaitanya and samantha wedding day
 chaitanya and samantha wedding day
English summary

chaitanya and samantha wedding day

Naga Chaitanya and Samantha Ruth Prabhu kept their Christian bridal looks perfect. Read to know more.
Story first published: Monday, October 9, 2017, 10:25 [IST]
Subscribe Newsletter