വധുവിന്റെ വേഷത്തില്‍ തിളങ്ങി ഭാവന

Posted By:
Subscribe to Boldsky

ചലച്ചിത്ര ലോകത്തെ മറ്റൊരു താരസുന്ദരി കൂടി വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. കന്നട ചലച്ചിത്ര നിര്‍മ്മാതാവ് നവീന്‍ ആണ് ഭാവനെ തിരുവമ്പാടി ക്ഷേത്രത്തില്‍ വെച്ച് താലി ചാര്‍ത്തിയത്. വിവാഹച്ചടങ്ങിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. അതും നിമിഷ നേരങ്ങള്‍ കൊണ്ട് തന്നെ. അത്രയേറെ മലയാളിക്ക് പ്രിയപ്പെട്ട നടിയാണ് ഭാവന.

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു വിവാഹം. അഞ്ച് വര്‍ഷം നീണ്ടു നിന്ന പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹം കഴിച്ചത്. കല്ല്യാണപ്പെണ്ണായി അണിഞ്ഞൊരുങ്ങിയെത്തിയ ഭാവന തന്നെയായിരുന്നു ഇന്നത്തെ താരം. വിവാഹത്തിന് ഭാവന പതിവിലും കൂടുതല്‍ സുന്ദരിയായിരുന്നു. കാണാം ഭാവനയുടെ വിവാഹച്ചിത്രങ്ങള്‍.

രാജകുമാരിയെപ്പോലെ തിളങ്ങി

രാജകുമാരിയെപ്പോലെ തിളങ്ങി

ശരിക്കും ഒരു രാജകുമാരിയെപ്പോലെ തിളങ്ങിയാണ് ഭാവന ക്ഷേത്രത്തിലെത്തിയത്. ശ്രദ്ധിക്കപ്പെട്ടതും ഭാവനയുടെ മേക്കപ്പും ആഭരണങ്ങളും വസ്ത്രങ്ങളും തന്നെയായിരുന്നു.

 ഗോള്‍ഡന്‍ നിറമുള്ള സാരി

ഗോള്‍ഡന്‍ നിറമുള്ള സാരി

ഗോള്‍ഡന്‍ നിറമുള്ള സാരിയണിഞ്ഞാണ് ഭാവന വിവാഹമണ്ഡപത്തിലെത്തിയത്. ഇത് ഭാവനയുടെ സൗന്ദര്യം ഒന്നു കൂടി വര്‍ദ്ധിപ്പിച്ചു.

 മിതമായ ആഭരണങ്ങള്‍

മിതമായ ആഭരണങ്ങള്‍

സാധാരണ സിനിമാ താരത്തിന്റെ വിവാഹത്തിന് സ്വര്‍ണം ധാരാളം ധരിക്കുന്ന ഒരു പതിവുണ്ട്. എന്നാല്‍ വളരെ മിതമായ ആഭരണങ്ങള്‍ മാത്രമാണ് ഭാവന ധരിച്ചിരുന്നത്. അതും ട്രെഡീഷണല്‍ രീതിയിലുള്ള ആഭരണങ്ങള്‍.

നെറ്റിച്ചുട്ടിയും മാലയും

നെറ്റിച്ചുട്ടിയും മാലയും

ഭാവനക്ക് വളരെയധികം ഇണങ്ങുന്ന തരത്തിലായിരുന്നു ഓരോ ആഭരണങ്ങളും. ഇതെല്ലാം ഇവരെ കൂടുതല്‍ കൂടുതല്‍ സുന്ദരിയാക്കി. ചുവന്ന സ്‌റ്റോണ്‍ വര്‍ക്കുള്ള നെറ്റിച്ചുട്ടിയായിരുന്നു ഇവര്‍ ധരിച്ചിരുന്നത്.

ആഭരണങ്ങളും

ആഭരണങ്ങളും

രണ്ട് കൈയ്യിലും നാല് വളവീതം മാത്രം ധരിച്ച് ലളിതമായ ഒരു വധുവായാണ് ഭാവന എത്തിയത്.

വലിയ ലോക്കറ്റോട് കൂടിയ മാലയായിരുന്നു ഒന്ന്. മറ്റേതാകട്ടെ ലക്ഷ്മീ ഡിസൈനിലുള്ള ഒരു നെക്ലേസും. ഇതിന് കിടപിടിക്കുന്ന തരത്തിലുള്ള കമ്മലും ഭാവനയുടെ മുഖത്തിന്റെ ഭംഗി കൂട്ടി.

മുല്ലപ്പൂവ്

മുല്ലപ്പൂവ്

വിവാഹത്തിന് മുല്ലപ്പൂവില്ലാതെ എന്ത് ആഘോഷം. അത്തരത്തില്‍ തന്നെയായിരുന്നു മുല്ലപ്പൂവും ഭാവന വെച്ചിരുന്നത്. മുടി ഉയര്‍ത്തിക്കെട്ടി അതില്‍ നിറയെ മുല്ലപ്പൂക്കള്‍ ഭാവന വെച്ചിട്ടുണ്ടായിരുന്നു.

 നവീന്‍ കേരളീയശൈലിയില്‍

നവീന്‍ കേരളീയശൈലിയില്‍

ഭാവനയുടെ വരന്‍ നവീന്‍ കേരളീയ ശൈലിയില്‍ ആണ് വിവാഹത്തിനെത്തിയത്. കസവുമുണ്ടും നേര്യതും ധരിച്ചാണ് നവീന്‍ ക്ഷേത്രത്തില്‍ എത്തിയത്.

മെഹന്ദി ചിത്രങ്ങളും

മെഹന്ദി ചിത്രങ്ങളും

ഇതോടൊപ്പം തന്നെ മെഹന്ദി ചിത്രങ്ങളും വൈറലായിരുന്നു. മഞ്ഞ നിറത്തിലാറാടിയായിരുന്നു ഭാവനയുടെ മെഹന്ദി ആഘോഷം. സിപിള്‍ ലുക്കിലായിരുന്നു ഭാവന മെഹന്ദി ആഘോഷത്തിനിടയിലും.

സിപിള്‍ ലുക്കിലായിരുന്നു

സിപിള്‍ ലുക്കിലായിരുന്നു

സിപിള്‍ ലുക്കിലായിരുന്നു ഭാവന മെഹന്ദി ആഘോഷത്തിനിടയിലും.

IMAGE COURTESY: TWITTER

English summary

bhavana looking gorgeous as a bride

Bhavana is looking so beautiful in bridal getup, take a look.