കണ്ണിറുക്കി ഹൃദയം കവര്‍ന്ന മലയാളി മങ്ക

Posted By: Princy Xavier
Subscribe to Boldsky

ഇന്റെര്‍നെറ്റിലെ പുതുതരംഗം പ്രിയ പ്രകാശ് വാര്യരുടെ അസൂയാവഹമായ സ്റ്റൈലിന്റെ രഹസ്യമിതാ. ഒരു അടാര്‍ ലവ് എന്ന സിനിമയിലെ പാട്ടിലൂടെ യുവാക്കളുടെ ഹരമായി മാറിയ പ്രിയ താന്‍ കണ്ണിറുക്കി കാണിക്കുന്ന ഒരു ന്യൂ ജെനറെഷന്‍ പെണ്‍കുട്ടി മാത്രം അല്ല മറിച്ച് ഫാഷനെ കുറിച്ചും സ്റ്റൈല്‍ നെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉള്ള ഒരു വ്യക്തി ആണെന്ന് തെളിയിച്ചിരിക്കുകയാണ്.

ആരെയും അതിശയിപ്പിക്കാന്‍ പോന്നതാണ് ഈ പെണ്‍കുട്ടിയുടെ പ്രസ്താവനകള്‍. ഗ്ലാമറിന്റെ ലോകത്ത് തന്‍റേതായ മുദ്ര പതിപ്പിക്കാന്‍ ശ്രമിക്കുന്ന പ്രിയയുടെ വ്യത്യസ്ത ഫാഷന്‍ ചിത്രങ്ങള്‍ കാണൂ, മലയാളി മങ്കയായും ഫാഷന്‍ റാണിയായും.

കണ്ണിറുക്കലിനു പിന്നിലെ രഹസ്യം

കണ്ണിറുക്കലിനു പിന്നിലെ രഹസ്യം

സിനിമയിലെ പാട്ടു സീനില്‍ സെമി ഫോര്‍മല്‍ വസ്ത്രം ധരിച്ച പ്രിയ തന്‍റെ സ്വതസിദ്ധമായ ശൈയിലിയില്‍ കൂട്ടുകാരനെ നോക്കി കണ്ണിറുക്കുന്നതാണ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. ആളെ കൊല്ലുന്ന ഭാവം ആണ് ആ കണ്ണിറുക്കലില്‍ ഉള്ളത് എന്ന് യുവാക്കള്‍ ഒന്നടങ്കം ആണയിടുന്നു.

പെര്‍ഫെക്റ്റ്‌ മിക്സ് ആന്‍ഡ്‌ മാച്ച്.

പെര്‍ഫെക്റ്റ്‌ മിക്സ് ആന്‍ഡ്‌ മാച്ച്.

വൈറല്‍ ആയ മറ്റൊരു ചിത്രത്തില്‍ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ഷാംബ്രെ ക്രോപ് ജാക്കെറ്റും ബെയിജ് കളര്‍ റ്റോറ്റ് ബാഗും ധരിച്ചാണ്. കൂടെ അണിഞ്ഞിരിക്കുന്ന കറുപ്പ് ഷൂസ് ഈ ഔട്ട്‌ ഫിറ്റില്‍ പ്രിയക്ക് ഒരു എക്സ്ട്രാ ഓര്‍ഡിനറി ലുക്ക്‌ തന്നെ നല്‍കുന്നു.

ഗ്രീഷ്മത്തിന്‍റെ റാണി

ഗ്രീഷ്മത്തിന്‍റെ റാണി

അടുത്തിടെ ഒരു മോഡലിംഗ് അസൈന്‍മെന്റില്‍ പ്രിയ അണിഞ്ഞിരിക്കുന്ന ഫ്ലോറല്‍ പ്രിന്റുള്ള ഔട്ട്‌ ഫിറ്റ്‌ പ്രിയയെ സെക്സിയും അതീവ സുന്ദരിയും ആക്കിയിരിക്കുന്നു.

മലയാളത്തനിമ

മലയാളത്തനിമ

സാദാ കോട്ടന്‍സാരിയും തലയില്‍ മുല്ലപ്പൂവും അണിഞ്ഞു തനി മലയാളി കുട്ടിയായി പ്രിയ വന്നപ്പോള്‍ തികച്ചും മലയാളികളുടെ സൌന്ദര്യ സങ്കല്‍പം ആയി മാറി. കണ്ണാടി ചിത്രപ്പണികള്‍ ഉള്ള സാരിക്ക് മാച്ചായി പ്രിയ ധരിച്ചിരുന്നത് മഞ്ഞ കളറില്‍ ഉള്ള കോട്ടന്‍ ബ്ലൌസ് ആണ്.

സൗന്ദര്യ മത്സര വിജയി

സൗന്ദര്യ മത്സര വിജയി

ശ്രദ്ധേയമായ ഒരു സൌന്ദര്യ മത്സരത്തിലും പ്രിയ അണിഞ്ഞിരുന്നത് ഇതേ തരത്തിലുള്ള ഒരു കോട്ടന്‍ സാരി ആയിരുന്നു. ചേര്‍ച്ചയുള്ള ആഭരണങ്ങളും വിജയിക്കുള്ള കിരീടവും അണിഞ്ഞു നിന്ന പ്രിയയെ കണ്ടാല്‍ തീര്‍ച്ചയായും ഒരു അപ്സരസ്സിനു സമാനമായിരുന്നു. കൂടെ ചുവന്ന പൊട്ടു കൂടി ആയപ്പോള്‍ ആ മലയാള തനിമ കുറച്ചൊന്നുമല്ല ഏറിയത്.

ഫോട്ടോ ഷൂട്ടിലും

ഫോട്ടോ ഷൂട്ടിലും

വിജയി ആയ ശേഷം നടന്ന ഫോട്ടോ ഷൂട്ടിലും സാരി ധരിച്ചാണ് പ്രിയ എത്തിയത്. സ്വര്‍ണ വര്‍ണത്തിലുള്ള കസ്സവു സാരിയും അതെ നിറത്തിലുള്ള ബ്ലൗസും പ്രിയയെ കൂടുതല്‍ സുന്ദരി ആക്കി.

മോഹിനിയാട്ടത്തിന്റെ കരുത്ത്

മോഹിനിയാട്ടത്തിന്റെ കരുത്ത്

നടി, മോഡല്‍ എന്നിവയ്ക്ക് പുറമേ അസ്സലൊരു മോഹിനിയാട്ട നര്‍ത്തകി കൂടി ആണ് പ്രിയ പ്രകാശ്‌ വാര്യര്‍. വേദിയില്‍ നര്‍ത്തകി വേഷത്തില്‍ നില്‍ക്കുന പ്രിയയെ തികഞ ഒരു ഫാഷനിസ്റ്റ ആയാണ് ഫാഷന്‍ ലോകത്തെ വിദഗ്ധര്‍ നോക്കിക്കാണുന്നത്.

English summary

Best Style Books Of Priya Prakash Varrier

Best Style Books Of Priya Prakash Varrier , read more to know about,
Story first published: Wednesday, February 28, 2018, 10:32 [IST]