ശ്രീദേവി, ഫാഷനൊപ്പം നടന്ന താരറാണി

Posted By:
Subscribe to Boldsky

ബോളിവുഡിലെ താരറാണിയെന്നു വിശേഷിപ്പിയ്ക്കാവുന്ന ശ്രീദേവിയെ മരണം പ്രിയപ്പെട്ടവരില്‍ നിന്നും തട്ടിപ്പറിച്ചെടുത്തൊരു കറുത്ത ഞായര്‍. തിരശീലയലില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച, ബോളിവുഡിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് അര്‍ഹതയുള്ള താരറാണി ആ സിംഹാസനം ഒഴിച്ചിട്ടു പോയിക്കഴിഞ്ഞു.

അഭിനയത്തില്‍ നിന്നും വിട്ടു നിന്നപ്പോഴും പൊതുവേദികളില്‍ നിറഞ്ഞ സാന്നിധ്യമായിരുന്നു ആ സൗന്ദര്യം. വിവിധ വേദികളില്‍ വ്യത്യസ്ത ഫാഷനുകളില്‍ തിളങ്ങിയ ശ്രീദേവിയുടെ സൗന്ദര്യത്തിനൊത്തുള്ള ഫാഷനുകളും അവര്‍ക്കൊപ്പം നടന്നു.

വിവിധ ഫാഷനുകളില്‍ ഈ താരറാണി വ്യത്യസ്ത വേദികളില്‍ പ്രത്യക്ഷപ്പെട്ടതു കാണൂ,

ഓര്‍ഗന്‍സ സാരിയില്‍

ഓര്‍ഗന്‍സ സാരിയില്‍

ഭര്‍ത്താവ് ബോണി കപൂറിന്റെ മരുമകനായ മോഹിത് മര്‍വായുടെ വിവാഹത്തിനായി ദുബായിലിരിക്കവെയാണ് മരണം ഇവരെ തട്ടിയെടുത്തത്. വിവാഹത്തിനോടനുബന്ധിച്ച് മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത ഡിസൈനര്‍ സമ്മര്‍ 2018 കളക്ഷന്‍ ഓര്‍ഗന്‍സ സാരിയില്‍ ശ്രീദേവിയെ കാണൂ.

കറുപ്പണിഞ്ഞെത്തിയ ശ്രീദേവി.

കറുപ്പണിഞ്ഞെത്തിയ ശ്രീദേവി.

കഴിഞ്ഞ വര്‍ഷം മോസ്‌കോയില്‍ നടന്നൊരു ചടങ്ങില്‍ കറുപ്പണിഞ്ഞെത്തിയ ശ്രീദേവി. ഇതും മനീഷ് മല്‍ഹോത്ര ഡിസൈന്‍ തന്നെയായിരുന്നു.

ലേം ഫാഷന്‍ വീക്കില്‍

ലേം ഫാഷന്‍ വീക്കില്‍

2018ലെ ലേം ഫാഷന്‍ വീക്കില്‍ മകള്‍ ജാന്‌വിയ്‌ക്കൊപ്പം റാമ്പിലെത്തിയ ശ്രീദേവി. പേസ്റ്റല്‍ നിറത്തിലെ വസ്ത്രത്തിലാണ് ശ്രീദേവി എത്തിയത്. മകള്‍ പൂക്കളുടെ ഡിസൈനിലെ വസ്ത്രത്തിലും.

ക്രീം നിറത്തിലെ സാരിയുടുത്ത്

ക്രീം നിറത്തിലെ സാരിയുടുത്ത്

ഐഎഫ്എഫ്‌കെ 2017ന്റെ ഓപ്പണിംഗ് ചടങ്ങില്‍ ക്രീം നിറത്തിലെ സാരിയുടുത്ത് ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം ചടങ്ങിനെത്തിയ ശ്രീദേവി. സാരിയ്ക്കനുസരിച്ച ഗോള്‍ഡ് ചോക്കറും ധരിച്ചിരുന്നു.

ശ്രീദേവി

ശ്രീദേവി

മോം എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷനായി അടുത്തിടെ വേദിയിലെത്തിയ ശ്രീദേവി. മോം ആണ് ഇവരുടെ അവസാനത്തെ ചിത്രമെന്ന പേരില്‍ അറിയപ്പെടുക. ബോണി കപൂറിന്റെ ഭാര്യയും ജാന്‌വിയുടെയും ഖുശിയുടേയും അമ്മയുമായ ഇൗ നടി ഇനി മനസുകളില്‍ മാത്രം അവശേഷിക്കുന്നു.

Read more about: sridevi fashion bollywood
English summary

Best Looks Sridevi Carried In 2017-18

Best Looks Sridevi Carried In 2017-18, read more to know about the veteran actress's fashion style,
Story first published: Sunday, February 25, 2018, 10:56 [IST]