For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2022-ഫിലിംഫെയര്‍ അവാര്‍ഡ്: അപര്‍ണയും സായ്പല്ലവിയും തിളങ്ങിയ വേദി

|

പ്രേക്ഷക ലക്ഷങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 67-മത് ഫിലിം ഫെയര്‍ അവാര്‍ഡ് ദാന ചടങ്ങിന് തുടക്കമായി. ഒക്ടോബര്‍ 9-നാണ് ബാംഗ്ലീരിലെ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ അവാര്‍ഡ് ദാന ചടങ്ങ് നടന്നത്. ഇന്ത്യന്‍ താരനിരയില്‍ നിന്ന് നിരവധി പ്രമുഖരാണ് അവാര്‍ഡ് ദാന ചടങ്ങിന് എത്തിയത്. തമിഴ്, കന്നട, തെലുങ്ക്, മലയാളം തുടങ്ങിയ എല്ലാ സൗത്ത് ഇന്ത്യന്‍ ഭാഷയിലേയും മികച്ച സിനിമ അവാര്‍ഡിനായി തിരഞ്ഞെടുത്തു.

അറുപത്തിയേഴാമത് ഫിലിംഫെയര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്ത നിരവധി പ്രമുഖര്‍ കണ്ണഞ്ചിപ്പിക്കുന്ന വസ്ത്രങ്ങളണിഞ്ഞ് റെഡ് കാര്‍പെറ്റില്‍ എത്തിയത്. നിങ്ങളുടെ പ്രിയ താരങ്ങള്‍ ഈ അവാര്‍ഡ് ദാന ചടങ്ങില്‍ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ എത്തിയത് ഹര്‍ഷാരവങ്ങളോടെയാണ്. 2022-ല്‍ ഫാഷന്‍ ലോകത്തെ ട്രെന്‍ഡനുസരിച്ചുള്ള വസ്ത്രങ്ങള്‍ ധരിച്ച സെലിബ്രിറ്റികളുടെ ഫോട്ടോകള്‍ നോക്കാം.

അപര്‍ണ ബാലമുരളി

അപര്‍ണ ബാലമുരളി

മലയാളികള്‍ക്ക് എന്ന് മാത്രമല്ല സിനിമയെ സ്‌നേഹിക്കുന്നവര്‍ക്കെല്ലാം പ്രിയപ്പെട്ട താരമാണ അപര്‍ണ ബാലമുരളി. 67-ാമത് ഫിലിംഫെയര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ 'സുരരായ് പോട്ര' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അപര്‍ണയെ തേടി അവാര്‍ഡ് എത്തിയത്. അപര്‍ണ ബാലമുരളി കറുത്ത ഫ്രോക്ക് പോലെയുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. മോഡേണ്‍ ലുക്കില്‍ സ്ലിറ്റുള്ള വസ്ത്രമായിരുന്നു അപര്‍ണ ധരിച്ചിരുന്നത്. കഴുത്തില്‍ മാലയും ഇടത് കൈയ്യില്‍ വാച്ചും ധരിച്ച് വളരെ ലളിതമായാണ് ഇവര്‍ എത്തിയത്.

 പൂജ ഹെഗ്ഡെ

പൂജ ഹെഗ്ഡെ

പ്രേക്ഷകര്‍ക്ക് അധികം പരിചയപ്പെടുത്തേണ്ട വ്യക്തിയല്ല പൂജ ഹെഗ്‌ഡേ. കാരണം പ്രേക്ഷകരുടെ പ്രിയതാരമാണ് പൂജ. ഫിലിം ഫെയര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ റെഡ് കാര്‍പ്പറ്റില്‍ സ്ലീവലസ്സ് ടോപ്പില്‍ മിറര്‍ വര്‍ക്കിലുള്ള വസ്ത്രം ധരിച്ചാണ് ഇവര്‍ എത്തിയത്. ഇതിന് വേണ്ടി പ്രത്യേക ആഭരണങ്ങളൊന്നും ധരിച്ചിരുന്നില്ല. എന്ന് മാത്രമല്ല മുടി മുകളില്‍ കെട്ടി വെക്കുകയും മിനിമല്‍ മേക്കപ്പിലുമാണ് ഇവര്‍ എത്തിയത്.

പ്രിയാമണി

പ്രിയാമണി

മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് പ്രിയാമണി. മലയാളിയല്ലെങ്കില്‍ കൂടി മലയാള ചിത്രങ്ങളിലൂടേയാണ് ഇവര്‍ സിനിമയിലെത്തിയത്. ഫിലിംഫെയര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ നടി പ്രിയാമണി പിങ്ക് നിറത്തിലുള്ള നെറ്റ് പോലുള്ള സാരിയാണ് ധരിച്ചിരുന്നത്. ഇതിന് സമാനമായി ഹെവി വര്‍ക്കുള്ള ഒരു എംബ്രോയ്ഡറി സ്ലീവ്‌ലസ്സ് ബ്ലൗസും ഇവര്‍ ധരിച്ചിരുന്നു. വലിയ കമ്മല്‍ ധരിച്ച് മുടി ഒരു വശത്തേക്ക് സ്‌റ്റൈല്‍ ചെയ്തായിരുന്നു അവാര്‍ഡ് ദാന ചടങ്ങിലെത്തിയത്.

 തബു

തബു

തബുവിന്റെ സൗന്ദര്യത്തിന് ഇത്ര കാലമായിട്ടും യാതൊരു വിധത്തിലുള്ള ഇടിവും സംഭവിച്ചിട്ടില്ല എന്നതാണ് സത്യം. തെന്നിന്ത്യന്‍ ഫിലിംഫെയര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ നടി തബുവിന്റെ സാന്നിധ്യവും ഉണ്ടായിരുന്നു. ഡിസൈനര്‍ അമിത് അഗര്‍വാള്‍ ഡിസൈന്‍ ചെയ്ത പിങ്ക് സാരിയാണ് തബു ധരിച്ചിരുന്നത്. മിനിമല്‍ മേക്കപ്പില്‍ ആഭരണങ്ങളൊന്നും ധരിക്കാതെയാണ് തബു എത്തിയത്.

സാനിയ ഇയ്യപ്പന്‍

സാനിയ ഇയ്യപ്പന്‍

ഫാഷന്‍ ലോകത്തെ പുത്തന്‍ ചുവട് വെപ്പാണ് സാനിയ ഇയ്യപ്പന്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. 67-ാമത് ഫിലിംഫെയര്‍ അവാര്‍ഡ് സൗത്തിന്റെ റെഡ് കാര്‍പെറ്റില്‍ നടക്കുമ്പോള്‍ മലയാള നടി സാനിയ അയ്യപ്പന്‍ മനോഹരമായ ഹാള്‍ട്ടര്‍ നെക്ക് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഗൗണില്‍ ഒരു ദേവതയെപ്പോലെയാണ് ആരാധകര്‍ക്ക് തോന്നിയത്.

സായ് പല്ലവി

സായ് പല്ലവി

എപ്പോഴും സാരി മാത്രം ധരിച്ചാണ് സായ്പല്ലവിയെ ഏത് പൊതുചടങ്ങിലും നാം കണ്ടിട്ടുള്ളത്. അതുപോലെ തന്നെയാണ് ഇവര്‍ സൗത്ത് ഇന്ത്യന്‍ ഫിലിംഫെയര്‍ അവാര്‍ഡ്സില്‍ പങ്കെടുക്കാനും എത്തിയത്. ഗോള്‍ഡന്‍ എംബ്രോയ്ഡറി ചെയ്ത വെള്ള സാരിയില്‍ സായ് പല്ലവി അതിസുന്ദരിയായി കാണപ്പെട്ടു.

സൂര്യ-ജ്യോതിക

സൂര്യ-ജ്യോതിക

'സുരറൈ പോട്ര്' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അവാര്‍ഡിന് സൂര്യയാണ് അര്‍ഹനായത്. ഭാര്യയും അഭിനേത്രിയുമായ ജ്യോതികയ്ക്കൊപ്പമാണ് സൂര്യ എത്തിയത്. കറുത്ത കോര്‍ട്ട് സ്യൂട്ട് ആണ് സൂര്യ ധരിച്ചിരുന്നത്. അതിനോട് അനുയോജ്യമായ രീതിയില്‍ മള്‍ട്ടി-കളര്‍ എംബ്രോയ്ഡറിയുള്ള കറുത്ത വസ്ത്രമാണ് ജ്യോതിക ധരിച്ചത്. വലിയ ത്രെഡ് കമ്മലും ധരിച്ചിരുന്നു.

മാധവന്‍

മാധവന്‍

ചലച്ചിത്ര ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് മാധവന്‍. 67-ാമത് ദക്ഷിണേന്ത്യന്‍ ഫിലിംഫെയര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ നടന്‍ മാധവന്‍ പങ്കെടുത്തത് ഒലിവ് പച്ച കുര്‍ത്തയും എവര്‍-കൂള്‍ കൂളിംഗ് ഗ്ലാസുമണിഞ്ഞുമാണ്. ഇത് ഇദ്ദേഹത്തിന്റെ ലുക്കിനെ അല്‍പം വേറിട്ടതാക്കി എന്ന് പറഞ്ഞാല്‍ അതിശയിക്കാനില്ല.

Weekly Horoscope (9 to 15 October) : ഈ രാശിക്കാര്‍ക്ക് വരുന്ന ആഴ്ച കടക്കാന്‍ അല്‍പം കഠിനം

English summary

Best-Dressed Celebrities At 67th Filmfare Awards South 2022

We have listed the best dressed celebrities at the 67th Filmfare Awards South 2022. Take a look.
Story first published: Monday, October 10, 2022, 15:40 [IST]
X
Desktop Bottom Promotion