For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മികച്ച ദഹനത്തിനും തണുപ്പിനെ പ്രതിരോധിക്കാനും കിടിലന്‍ മസാല ഖിച്ചഡി

|

കിച്ചടി എന്നത് നമ്മള്‍ മലയാളികള്‍ക്ക് വളരെയധികം പരിചയമുള്ള ഒരു പേരാണ്. എന്നാല്‍ കിച്ചടി എന്ന പേരില്‍ അല്‍പം മാറ്റി വരുത്തി ഖിച്ച്ഡി എന്നാക്കുമ്പോള്‍ അതിനോട് അല്‍പം പരിചയക്കുറവ് തോന്നാം. പക്ഷേ കണ്ടാല്‍ നിങ്ങള്‍ക്ക് ഈ വിഭവം വളരെ പ്രിയപ്പെട്ടതുമായി മാറുന്നു. പക്ഷേ ഇതിന്റെ പേരിനേക്കാള്‍ അതെങ്ങനെ തയ്യാറാക്കും എന്ന ആശങ്കയാണ് നിങ്ങളെ ഈ ഉദ്യമത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. ആരോഗ്യത്തിന്റെ കലവറയാണ് എപ്പോഴും ഖിച്ച്ഡി എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് വളരെ എളുപ്പത്തില്‍ വളരെ രുചികരമായ രീതിയില്‍ നമുക്ക് തയ്യാറാക്കാവുന്നതാണ്. അതും വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍.

Masala Khichdi Recipe

ശൈത്യകാലത്തുണ്ടാവുന്ന എല്ലാ പ്രശ്‌നങ്ങളേയും മരുന്നില്ലാതെ പ്രതിരോധിക്കാന്‍ സാധിക്കുന്ന ഒന്നാണ് ഖിച്ഡി എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇന്ന് മസാല ഖിച്ഡി എങ്ങനെ തയ്യാറാക്കാം എന്നും എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങള്‍ എന്നും നമുക്ക് നോക്കാം. ഇത് കഴിക്കുമ്പോള്‍ അല്‍പം നെയ്യോ തൈരോ അല്ലെങ്കില്‍ അല്‍പം ചെറുനാരങ്ങ നീരോ ചേര്‍ക്കുന്നത് ഗുണവും സ്വാദും വര്‍ദ്ധിപ്പിക്കും. എങ്ങനെ ഖിച്ഡി തയ്യാറാക്കാം എന്നും എ്‌ന്തൊക്കെയാണ് ആരോഗ്യ ഗുണം എന്നും നമുക്ക് നോക്കാം.

Masala Kichdi

ആവശ്യമുള്ള ചേരുവകള്‍:

* 1/2 കപ്പ് അരി
* 1/2 കപ്പ് തൊലി കളഞ്ഞ് കുതിര്‍ത്ത ചെറുപയര്‍പരിപ്പ്
* 1 ഉള്ളി
* 1 തക്കാളി
* 1/2 കാപ്‌സിക്കം
* 1 ചെറിയ ബൗള്‍ ഗ്രീന്‍ പീസ്
* 1 പച്ചമുളക്
* 1 ചെറിയ കാരറ്റ്
* കായം, ഏലം, കറുവപ്പട്ട, ഗ്രാമ്പൂ എന്നിവ 1 വീതം
* മഞ്ഞള്‍പ്പൊടി, ചുവന്ന മുളകുപൊടി, ഉപ്പ്, ഗരം മസാല, കായം, ജീരകം തുടങ്ങിയ മസാലകള്‍
* 1 ടീസ്പൂണ്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്
* മല്ലി ഇല

തയ്യാറാക്കുന്നത് എങ്ങനെ?

എങ്ങനെ വളരെ എളുപ്പത്തില്‍ നമുക്ക് ഖിച്ഡി തയ്യാറാക്കാം എന്ന് നോക്കാം. അതിന് വേണ്ടി ആദ്യം ഒരു പ്രഷര്‍ കുക്കര്‍ എടുത്ത് അതില്‍ കുറച്ച് നെയ്യ് ഒഴിച്ച് ചൂടാക്കണം. അതിന് ശേഷം അതിലേക്ക് അല്‍പം ജീരകം ചേര്‍ക്കണം. ജീരകം നല്ലതുപോലെ പൊട്ടിക്കഴിഞ്ഞ് അതിലേക്ക് അല്‍പം കായം ചേര്‍ക്കണം. കായം നല്ലതുപോലെ ചൂടാക്കിയ ശേഷം അതിലേക്ക് കറുവപ്പട്ട, ഗ്രാമ്പൂ, ഏലം എന്നിവ ചേര്‍ത്ത് ഒന്നോ രണ്ടോ മിനിറ്റ് വഴറ്റുക. പിന്നീട് ഇത് നല്ലതുപോലെ വഴറ്റിയതിന് ശേഷം നമ്മള്‍ അരിഞ്ഞ് വെച്ചിരിക്കുന്ന പച്ചമുളകും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മുറിച്ച് വെച്ചിരിക്കുന്ന ഉള്ളി എന്നിവ ചേര്‍ക്കുക. ഇത് ബ്രൗണ്‍ നിറമാവുന്നത് വരെ നല്ലതുപോലെ ളഇക്കണം. അതിന് ശേഷം ഇതിലേക്ക് നാം മുറിച്ച് മാറ്റി വെച്ചിരിക്കുന്ന തക്കാളി ചേര്‍ക്കണം. പിന്നീട് എണ്ണ തെളിയുന്നത് വരെ ഇളക്കിക്കൊണ്ടിരിക്കണം. തക്കാളി നല്ലതുപോലെ ചേര്‍ത്ത് ഉടച്ച് കഴിഞ്ഞാലല്‍ മസാലകള്‍ എല്ലാം ചേര്‍ത്ത് നല്ലതുപോലെ ചെറിയ തീയില്‍ വേവിച്ചെടുക്കുക. മസാലയുടെ പച്ച മണം മാറി നല്ലതുപോലെ ചേര്‍ന്ന് കഴിഞ്ഞാല്‍ അതിലേക്ക് അരിയും ചെറുപയര്‍ പരിപ്പും ചേര്‍ക്കണം. ശേഷം മൂന്നര കപ്പ് വെള്ളവും കൂടി ചേര്‍ക്കാം. മൂടി വെച്ച് അഞ്ചോ ആറോ വിസില്‍ വരുന്നത് വരെ വെക്കണം. ശേഷം പ്രഷര്‍ പോയി കഴിഞ്ഞ് തുറന്ന് നോക്കാം. അവസാനം മല്ലിയില ചേര്‍ക്കണം. ഇളം ചൂടില്‍ തന്നെ നെയ്യോ അച്ചാറോ തൈരോ ചേര്‍ത്ത് കഴിക്കാവുന്നതാണ്.

Masala Kichdi

ആരോഗ്യ ഗുണങ്ങള്‍

ഖിച്ഡി കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം മികച്ചതാണ്. ഇതിലൂടെ ആരോഗ്യം വര്‍ദ്ധിക്കുന്ന കാര്യത്തില്‍ സംശയമേ ഇല്ല എന്നതാണ് ആദ്യത്തെ കാര്യം. പ്രത്യേകിച്ച് ആരോഗ്യസംരക്ഷണത്തില്‍ വെല്ലുവിളിയാവുന്ന ശൈത്യകാലത്തെ നേരിടുന്നതിന് നമുക്ക് ഖിച്ഡി കഴിക്കാവുന്നതാണ്. ഇതിലൂടെ നിങ്ങളുടെ ശരീരത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന ചുമ, ജലദോഷം, തൊണ്ട വേദന, തുമ്മല്‍ എന്നീ പ്രശ്‌നങ്ങളെ എല്ലാം ഇല്ലാതാക്കാം. മരുന്ന് പോലും ഇല്ലാതെ ഈ പ്രശ്‌നങ്ങളെ എല്ലാം ഇല്ലാതാക്കുന്നതിന് നമുക്ക് സാധിക്കുന്നു. ഖിച്ഡി പ്രഭാത ഭക്ഷണമായും ഉച്ച ഭക്ഷണമായും എല്ലാം ശീലമാക്കാവുന്നതാണ്. തണുപ്പ് കാലത്ത് ശരീരത്തെ ചൂടാക്കി ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്നതിന് ഖിച്ഡി സഹായിക്കുന്നു.

Masala Kichdi

തണുപ്പ് കാലത്താണ് ഏറ്റവും കൂടുതല്‍ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ഖിച്ഡി ശീലമാക്കാം. ഇത് ദഹന പ്രശ്‌നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. കാരണം ഖിച്ഡി ദഹിക്കാന്‍ എളുപ്പമാണ്. ഇതിലൂടെ ഉദര സംബന്ധമായ അസുഖങ്ങളെ എല്ലാം നമുക്ക് ഇല്ലാതാക്കാം. ശരീരത്തിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ഖിച്ഡി തന്നെ മുന്നില്‍. ശരീരഭാരം കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മികച്ച ഓപ്ഷനാണ് ഖിച്ഡി. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ശരീരത്തിന് ഗുണങ്ങള്‍ നല്‍കുന്നതിനും എല്ലാം ഖിച്ഡ് ഒരു ബെസ്റ്റ് ഓപ്ഷനാണ്. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാന്‍ ഇത് വളരെ നല്ലതാണ്. കൂടാതെ നിങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജ്ജവും ഖിച്ഡ് നല്‍കുന്നു.

ഓവനില്ലാതെ മുട്ട ചേര്‍ക്കാതെ ബട്ടര്‍ കുക്കീസ് തയ്യാറാക്കാംഓവനില്ലാതെ മുട്ട ചേര്‍ക്കാതെ ബട്ടര്‍ കുക്കീസ് തയ്യാറാക്കാം

ഗോതമ്പ് ചിക്കന്‍ മോമോസ് റെസിപ്പിഗോതമ്പ് ചിക്കന്‍ മോമോസ് റെസിപ്പി

English summary

Masala Khichdi Recipe : Its Benefits And How To Prepare It In Malayalam

Here in this article we are sharing the recipe of Masala Kichdi preparation and its health benefits in malayalam. Take a look.
Story first published: Wednesday, December 28, 2022, 16:21 [IST]
X
Desktop Bottom Promotion