For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ചട്‌നികള്‍ സ്വാദ് മാത്രമല്ല ആരോഗ്യവും നല്‍കുന്നു

|
Delicious Chutney Recipes

ആരോഗ്യ സംരക്ഷണത്തിന് ഭക്ഷണം വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ഇത് നിങ്ങളുടെ മാനസിക ശാരീരിക ആരോഗ്യത്തിന് അനിവാര്യമാണ്. നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായ ചില ഭക്ഷണങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് ചട്‌നി. വിവിധ തരത്തിലുള്ള ചട്‌നികള്‍ ആരോഗ്യം നല്‍കുന്നതോടൊപ്പം തന്നെ മികച്ച സ്വാദും നല്‍കുന്നതാണ്. കുറഞ്ഞ കലോറിയും ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നവുമാണ് എപ്പോഴും ചട്‌നി. എന്നാല്‍ വിപണിയില്‍ വാങ്ങുന്ന ചട്‌നികളില്‍ പ്രിസര്‍വേറ്റീവുകള്‍ കൂടുതലായതിനാല്‍ വീട്ടില്‍ തന്നെ ഉണ്ടാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ആരോഗ്യകരമായ ചട്‌നികള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

പുതിന ചട്ണി

Delicious Chutney Recipes

പലരും സ്ഥിരമായി ഉപയോഗിക്കുന്നതും തയ്യാറാക്കുന്നതുമാണ് പുതിന ചട്‌നി. ഇത് നിങ്ങള്‍ക്ക് ഉന്‍മേഷവും എനര്‍ജിയും നല്‍കുന്നു. ഇതോടൊപ്പം നല്ല ദഹനത്തിനും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ആന്റിമൈക്രോബയല്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും പുതിന ചട്‌നിയില്‍ ധാരാളമുണ്ട്. സ്‌നാക്‌സിനൊപ്പം എന്ത് കൊണ്ടും ചേര്‍ന്ന് പോവുന്നതാണ് പുതിന ചട്‌നി. ഇത് നിങ്ങള്‍ക്ക് എങ്ങനെ വീട്ടില്‍ തന്നെ എളുപ്പത്തില്‍ തയ്യാറാക്കാം എന്ന് നോക്കാം.

പുതിന ചട്ണി ഉണ്ടാക്കുന്ന വിധം:

1 കപ്പ് പുതിനയില
1/4 കപ്പ് മല്ലിയില
1/4 കപ്പ് തൈര്
1/4 കപ്പ് വെള്ളം
1/2 ടീസ്പൂണ്‍ ഉപ്പ്
1/4 ടീസ്പൂണ്‍ ജീരകപ്പൊടി ഇവയെല്ലാം നല്ലതുപോലെ മിക്‌സ് ചെയ്ത് ചട്‌നി ആക്കാവുന്നതാണ്. ഇത് പല ഭക്ഷണത്തോടൊപ്പവും സ്‌ന്ാക്‌സിനൊപ്പവും സ്ഥിരമായി ഉപയോഗിക്കാം.

പുളി ചട്ണി

Delicious Chutney Recipes

പുളി ആരോഗ്യ ഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ്. ഇതാകട്ടെ ആന്റിഓക്സിഡന്റുകളുടെ കലവറയാണ്. ആരോഗ്യകരമായ ദഹനത്തിന് വേണ്ടി നിങ്ങളെ സഹായിക്കുന്നതാണ് പുളി ചട്‌നി. വിറ്റാമിന്‍ സിയുടേയും മറ്റ് പ്രധാന ധാതുക്കളുടേയും മികച്ച ഉറവിടം കൂടിയാണ് പുളി ചട്‌നി. ഇന്ത്യന്‍ സ്ട്രീറ്റ് ഫുഡിന് രുചികരമായ ടേസ്റ്റ് നല്‍കുന്നതാണ് പുളി ചട്‌നി എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

പുളി ചട്ണി ഉണ്ടാക്കുന്ന വിധം:

1/4 കപ്പ് പുളി ചെറുചൂടുവെള്ളത്തില്‍ പിഴിഞ്ഞെടുത്തത്
1/4 കപ്പ് ശര്‍ക്കര
1/4 ടീസ്പൂണ്‍ ജീരകപ്പൊടി
1/4 ടീസ്പൂണ്‍ ചുവന്ന മുളകുപൊടി
1/2 ടീസ്പൂണ്‍ ഉപ്പ് എന്നിവ എല്ലാം കൂടി നല്ലതുപോലെ മിക്‌സ് ചെയ്യുക. ഇത് ചെറിയ ചൂടില്‍ പ്ത്ത് മിനിറ്റ് വേവിച്ചെടുക്കുക. പുളി ചട്‌നി തയ്യാര്‍. ഇത് നിങ്ങള്‍ക്ക് ഇഡ്ഡലിയുടേയും ദോശയുടേയും കൂടെ വിളമ്പാവുന്നതാണ്.

തേങ്ങ ചട്ണി

Delicious Chutney Recipes

നമ്മുടെ നാട്ടില്‍ സാധാരണമായി തയ്യാറാക്കുന്നതാണ് തേങ്ങ ചട്‌നി. തേങ്ങ ആരോഗ്യകരമായ കൊഴുപ്പിന്റെ ഉറവിടമാണ് എന്ന് നമുക്കറിയാം. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിനും കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുതിനും സഹായിക്കുന്നു. ഇതിലുള്ള ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ ശരീരത്തിന് അപ്രതീക്ഷിതമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. കൂടാതെ ഫൈബറിന്റെ കലവറയാണ് തേങ്ങ. ദോശക്കും ഇഡ്ഡലിക്കും എ്ല്ലാം സ്വാദിഷ്ഠമായ രീതിയില്‍ ഉപയോഗിക്കാവുന്നതാണ് തേങ്ങ ചട്‌നി.

തേങ്ങ ചട്ണി ഉണ്ടാക്കുന്ന വിധം:

1 കപ്പ് തേങ്ങ
1/4 കപ്പ് കടല പരിപ്പ്
1/4 കപ്പ് തൈര്
1/4 കപ്പ് വെള്ളം
1/2 ടീസ്പൂണ്‍ ഉപ്പ്
1/4 ടീസ്പൂണ്‍ കടുക് ഇതില്‍ കടുക് ഒഴികെയുള്ളവയെല്ലാം നല്ലതുപോലെ മിക്‌സ് ചെയ്ത് അരച്ചെടുക്കാവുന്നതാണ്. ഇതിലേക്ക് അല്‍പം വെള്ളം ഒഴിച്ച് കടുക് വറുക്കാവുന്നതാണ്.

തക്കാളി ചട്ണി

Delicious Chutney Recipes

ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ ഉപയോഗിക്കാവുന്നതാണ് തക്കാളി ചട്‌നി. വിറ്റാമിന്‍ സിയുടെയും മറ്റ് ആന്റിഓക്സിഡന്റുകളുടെയും കലവറയാണ് തക്കാളി. ഇത് നിങ്ങളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും വിട്ടുമാറാത്ത രോഗങ്ങള്‍ തടയുന്നതിനും സഹായിക്കുന്നു. ഇത് കൂടാതെ തക്കാളിയിലുള്ള ലൈക്കോപീന്‍ ഹൃദയാരോഗ്യത്തിനും ക്യാന്‍സര്‍ പോലുള്ള രോഗാവസ്ഥകള്‍ക്കും എതിരെ പ്രവര്‍ത്തിക്കുന്നു. ഇഡ്‌ലിക്കും ദോശക്കും സാന്‍ഡ്‌വിച്ചിനും എല്ലാം തക്കാളി ചട്‌നി ഉപയോഗിക്കാവുന്നതാണ്.

തക്കാളി ചട്ണി ഉണ്ടാക്കുന്ന വിധം:

ഒരു പാനില്‍ 2 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി 1/2 ടീസ്പൂണ്‍ കടുക് പൊട്ടിച്ച് അതിലേക്ക് നല്ലതുപോലെ അരിഞ്ഞ ഉള്ളി, 2 തക്കാളി അരിഞ്ഞത്, 1/4 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 1/2 ടീസ്പൂണ്‍ ഉപ്പ്, 1/4 ടീസ്പൂണ്‍ പഞ്ചസാര എന്നിവ ചേര്‍ത്ത് വഴറ്റിയെടുക്കുക. തക്കാളി മൃദുവാകുന്നത് വരെ വഴറ്റിയെടുക്കണം. അതിന് ശേഷം ദോശക്കോ ഇഡ്ഡലിക്കോ ഉപയോഗിക്കാവുന്നതാണ്.

ആരോഗ്യത്തോടെയുള്ള പുതുവര്‍ഷം അഞ്ച് വിഭവങ്ങള്‍ വീട്ടിലൊരുക്കാംആരോഗ്യത്തോടെയുള്ള പുതുവര്‍ഷം അഞ്ച് വിഭവങ്ങള്‍ വീട്ടിലൊരുക്കാം

കിടിലന്‍ ടേസ്റ്റില്‍ ചിക്കന്‍ നൂഡില്‍സ് സൂപ്പ് റെസിപ്പികിടിലന്‍ ടേസ്റ്റില്‍ ചിക്കന്‍ നൂഡില്‍സ് സൂപ്പ് റെസിപ്പി

English summary

Easy Healthy And Delicious Chutney Recipes In Malayalam

Here in this article we are sharing some easy and delicious healthy chutney recipe in malayalam. Take a look.
Story first published: Friday, January 27, 2023, 21:12 [IST]
X
Desktop Bottom Promotion