Latest Updates
-
ദീപാവലിയിലെ 'ധനയോഗം': ജ്യോതിഷ സത്യമെന്ത്? സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ദീപാവലി ദിനത്തിലെ ഗജകേസരി യോഗം: സ്വന്തമായി പരിശോധിക്കാം, സാമ്പത്തിക കാര്യങ്ങളിൽ ഈ ജാഗ്രത വേണം -
ദീപാവലിയിലെ ബുധാദിത്യ യോഗം: ഈ കാര്യങ്ങളിൽ ജാഗ്രത പാലിച്ചില്ലെങ്കിൽ പണി പാളും! -
ദീപാവലി ദിനം: വീടിന്റെ പ്രധാന കവാടത്തിൽ ഈ തെറ്റുകൾ വരുത്തരുത്, ഐശ്വര്യത്തിന് വാസ്തു ടിപ്സ് -
2026 ഗോവർദ്ധന പൂജ: നവംബർ 9-നോ 10-നോ? ആശയക്കുഴപ്പം തീർക്കാൻ ഇതാ കൃത്യമായ വഴി -
ചന്ദ്രൻ വൃശ്ചിക രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കും? -
കാളിപൂജ 2026: നിശിത കാലം കൃത്യമായി അറിയാം; പൂജയ്ക്കും ആഘോഷങ്ങൾക്കും ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ദീപാവലിയിലെ സർവാർഥ സിദ്ധി യോഗം: അബദ്ധങ്ങൾ ഒഴിവാക്കാം, ശ്രദ്ധിക്കേണ്ട സുപ്രധാന കാര്യങ്ങൾ ഇതാ -
നവംബർ 12-ന് ചൊവ്വയുടെ രാശിമാറ്റം: ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാം -
ദീപാവലിയിലെ ആയുഷ്മാൻ യോഗം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാഗ്യം കൂടെയുണ്ടാകും, അറിയേണ്ടതെല്ലാം
വിഷുവിന് കുറുക്ക് കാളനായാലോ?
സദ്യയുടെ പുതുമയും പഴമയും ഒട്ടും ചോരാതെ തന്നെ കുറുക്ക് കാളന് തയ്യാറാക്കാം.
വിഷുവിന് സദ്യയില്ലാതെ പൂര്‍ണത വരില്ല, അതുകൊണ്ട് തന്നെ സദ്യക്ക് വിളമ്പുന്ന വിഭവങ്ങളുടെ എണ്ണത്തില്‍ കൂടുതലല്ലാതെ ഒരിക്കലും കുറവ് വരാന്‍ പാടില്ല. വിഷുവിനെ എന്നും പ്രത്യേകതയുള്ളതാക്കി മാറ്റുന്നത് വിഷുക്കണിയും വിഷുക്കൈനീട്ടവും വിഷുസദ്യയുമാണ്.
ഈ വിഷുസദ്യക്ക് ഒരു കുറുക്ക് കാളനായാലോ? സദ്യയുടെ പുതുമയും പഴമയും ഒട്ടും ചോരാതെ തന്നെ കുറുക്ക് കാളന് തയ്യാറാക്കാം. അതിനായി ആവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍
ചേന- അരക്കിലോ
നേന്ത്രക്കായ- അരക്കിലോ
മുളക് പൊടി- ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- ഒരു ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
കടുക്- ആവശ്യത്തിന്
വറ്റല്‍ മുളക്- അഞ്ചെണ്ണം
ഉലുവ- രണ്ട് നുള്ള്
കറിവേപ്പില- മൂന്ന് തണ്ട്
വെളിച്ചെണ്ണ- പാകത്തിന്
തേങ്ങ- ഒന്നരമുറി
തൈര്- ഒന്നരക്കപ്പ്
പച്ചമുളക്-ആറെണ്ണം
കുരുമുളക്- അര ടീസ്പൂണ്‍
ജീരകം- കാല് ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
തേങ്ങ നല്ല വെണ്ണ പോലെ അരച്ചെടുത്ത ശേഷം രണ്ട് പച്ചമുളക്, ജാരകം, കുരുമുളക് എന്നിവ ചേര്‍ത്ത് അരച്ചെടുക്കണം. ശേഷം ചേന, നേന്ത്രക്കായ, എന്നിവ പച്ചമുളക്, മുളക് പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്, എന്നിവ ചേര്‍ത്ത് വേവിയ്ക്കാം.
ഇതിലേക്ക് അരച്ചെ വെച്ചിരിയ്ക്കുന്ന തേങ്ങ ചേര്‍ക്കാം. വെള്ളം അധികം ചേര്‍ക്കരുത്. ഇത് നല്ലതു പോലെ കുറുകി വരുമ്പോള്‍ തൈര് ചേര്‍ക്കാം. അധികം തിളക്കരുത്. ഇളക്കിക്കൊണ്ടിരിയ്ക്കണം. കറിവേപ്പില ചേര്‍ത്ത് തീ കെടുത്തുക. വെളിച്ചെണ്ണയില്‍ വറ്റല്‍മുളക്, കടുക്, ഉലുവ, കറിവേപ്പില എന്നിവ ചേര്‍ത്ത് വറുത്തിടാവുന്നതാണ്. സ്വാദിഷ്ഠമായ കുറുക്ക് കാളന് തയ്യാര്‍.



Click it and Unblock the Notifications
