ഉച്ചക്കൊരു പ്രഥമനായാലോ?

Posted By:
Subscribe to Boldsky

സദ്യക്ക് മാത്രമല്ല പ്രഥമനുണ്ടാക്കേണ്ടത്. പ്രഥമനുണ്ടാക്കുക എന്നത് വളരെ പ്രയാസം പിടിച്ച ഒരു ജോലിയാണ് എന്നത് കൊണ്ട് തന്നെ പല വീട്ടമ്മമാരും ഇതിന് മുതിരാറില്ല. നേന്ത്രപ്പഴം പ്രഥമനാണ് ഉണ്ടാക്കുന്നതില്‍ വെച്ച് ഏറ്റവും പ്രയാസം പിടിച്ചത്. ഉച്ചയൂണ് കഴിഞ്ഞ് ഒരു പ്രഥമന്‍ കഴിച്ചാല്‍ കിട്ടുന്ന സുഖം വേറെ എന്ത് കഴിച്ചാലും കിട്ടില്ല.

പഴം വരട്ടിയെടുക്കുക എന്നത് മാത്രമാണ് നേന്ത്രപ്പഴം പ്രഥമന്റെ വെല്ലുവിളി. പഴം വരട്ടാതെ തയ്യാറാക്കാമെങ്കിലും വരട്ടി തയ്യാറാക്കുന്നതിന്‌റെ രുചി ഒന്ന് വേറെ തന്നെയാണ്. എങ്ങനെ പഴം പ്രഥമന്‍ തയ്യാറാക്കാം എന്ന് നോക്കാം.

Banana Payasam Recipe

ആവശ്യമുള്ള സാധനങ്ങള്‍

നന്നായി പഴുത്ത നേന്ത്രപ്പഴം- രണ്ട് കിലോ

ശര്‍ക്കര- ഒരു കിലോ

തേങ്ങ- നാലെണ്ണം

ചുക്കു പൊടി- ഒരു ടീസ്പൂണ്‍

നെയ്യ്- പാകത്തിന്

തേങ്ങാക്കൊത്ത്- പകുതി തേങ്ങയുടേത്

ജീരകം വറുത്ത് പൊടിച്ചത്- ഒരു ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

പഴം നല്ലതു പോലെ വെവിച്ച് ഉള്ളിലെ കറുത്ത നാര് ഒഴിവാക്കി മിക്‌സിയില്‍ അടിക്കുക. ശര്‍ക്കര ഉരുക്കി പാനിയാക്കി മാറ്റി വെക്കുക. പിന്നീട് തേങ്ങാപ്പാല്‍ പിഴിഞ്ഞ് ഒന്ന്, രണ്ട്, മൂന്ന് പാലുകള്‍ മാറ്റി വെക്കാം. പിന്നീട് വേവിച്ച് അടിച്ച് വെച്ചിക്കുന്ന പഴം വരട്ടിയെടുക്കാം. അതിനായി അല്‍പം നെയ് ഒഴിച്ച് പാന്‍ ചൂടാക്കി അതില്‍ പഴം വരട്ടിയെടുക്കാം. പഴം കട്ടിയാവുന്തോറും അല്‍പാല്‍പം നെയ് ഒഴിച്ച് കൊടുക്കാം. ചക്ക വരട്ടിയതു പോലെ പഴം മാറുന്നു.

പഴം മാറ്റി പായസം വെക്കാനുള്ള പാത്രത്തിലേക്ക് മാറ്റാം. ഇതിലേക്ക് ശര്‍ക്കര പാനി ഒഴിക്കണം. ശര്‍ക്കര പഴവുമായി ചേര്‍ന്ന് കുറുകി വരും. ഇതിലേക്ക് തേങ്ങാപ്പാലില്‍ മൂന്നാം പാല്‍ ചേര്‍ക്കാം. ഇത് കുറുകി വരുമ്പോള്‍ രണ്ടാം പാല്‍ ചേര്‍ക്കണം. ഇതും നല്ലതു പോലെ കുറുകി വരുമ്പോഴേക്കും ഒന്നാം പാല്‍ ചേര്‍ക്കണം. ഒന്നാം പാല്‍ ഒഴിച്ച ശേഷം തിളപ്പിക്കരുത്. ഇത് പായസത്തിന്റെ സ്വാദ് നഷ്ടപ്പെടുത്തും. പിന്നീട് വാങ്ങി വെച്ച ശേഷം ജീരകപ്പൊടിയും, ഏലക്കപ്പൊടിയും ചേര്‍ക്കാം. പിന്നീട് ഒരു പാനില്‍ നെയ് ഒഴിച്ച് തേങ്ങാക്കൊത്ത് ബ്രൗണ്‍ നിറമാകുന്നത് വരെ വറുത്തെടുക്കാം. നല്ല സ്വാദിഷ്ഠമായ പഴം പ്രഥമന്‍ റെഡി.

English summary

Banana Payasam Recipe

There are varieties of payasam serves in sadya such as ada pradhaman,parippu pradhaman,semiya payasam,pazham pradhaman etc. But today we are giving pazham pradhaman recipe.
Story first published: Tuesday, July 11, 2017, 12:15 [IST]
Subscribe Newsletter