രുചിയേറും കോളിഫഌവര്‍ തോരന്‍

Posted By:
Subscribe to Boldsky

കോളിഫഌവര്‍ നമ്മുടെ നാട്ടില്‍ സുലഭമായി ലഭിയ്ക്കുന്ന ഒന്നാണ്. വില കുറവാണെന്നതും ഇതിനെ നമ്മുടെ പ്രിയങ്കരനാക്കുന്നു. കോള്ഫഌവര്‍ ഉപയോഗിച്ചുള്ള കറികള്‍ വളരെ കുറവാണ്. അതുകൊണ്ട് തന്നെ കോളിഫഌവര്‍ ഉപയോഗിച്ചുള്ള തോരന്‍ നമുക്ക് നോക്കാം.

Special Cauliflower Thoran

പോഷകഗുണങ്ങളുടെ കാര്യത്തില്‍ മറ്റേതൊരു പച്ചക്കറിയെ പോലെ തന്നെ മുന്നിലാണ് കോളിഫഌവര്‍ എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇന്ന് കോളിഫഌവര്‍ തോരന്‍ എങ്ങനെ തയ്യാറാക്കാം എന്നു നോക്കാം.

ചേരുവകള്‍

കോളിഫഌവര്‍- 250 ഗ്രാം

വെളിച്ചെണ്ണ- രണ്ട് ടെബിള്‍ സ്പൂണ്‍

കടുക്- അര ടീസ്പൂണ്‍

ചെറിയ ഉള്ളി അരിഞ്ഞത്- 2 ടീ സ്പൂണ്‍

ചിരകിയ തേങ്ങ- രണ്ട് ടേബിള്‍ സ്പൂണ്‍

പച്ചമുളക്- നാലെണ്ണം

കറിവേപ്പില- ഒരു തണ്ട്

ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഉപ്പേ ചേര്‍ത്ത വെള്ളത്തിലിട്ട് കോളിഫഌവര്‍ വേവിച്ച് മാറ്റിവെയ്ക്കുക. എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് അതിലേക്ക് ഉള്ളി, പച്ചമുളക്, കുരുമുളക് പൊടി, കറിവേപ്പില എന്നില ചേര്‍ത്ത് വഴറ്റുക, ഇതിലേക്ക് വേവിച്ചു വെച്ചിരിയ്ക്കുന്ന കോളിഫഌവര്‍ ചേര്‍ക്കുക. അല്‍പ നേരം വേവിക്കാനായി മൂടി വെയ്ക്കുക. തയ്യാറായതിനു ശേഷം കുരുമുളക് ചേര്‍ത്ത് ഉപയോഗിക്കാം.

Read more about: recipe vegetarian പാചകം
English summary

Special Cauliflower Thoran

Make these cauliflower Thoran with less than 10 ingredients. You can serve it either as a snack or a starter.
Story first published: Saturday, February 20, 2016, 12:00 [IST]