ഓട്‌സ് കിച്ചഡി തയ്യാറാക്കാം

Posted By:
Subscribe to Boldsky

കിച്ചഡി പല തരത്തിലുണ്ടാക്കാം. ആരോഗ്യകരമായ ഭക്ഷണമെന്നു പേരു കേട്ട ഓട്‌സ് കൊണ്ടും കിച്ചഡിയുണ്ടാക്കാം.

ഓട്‌സ് കിച്ചഡി എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

khichdi

ഓട്‌സ്-100 ഗ്രാം

ചെറുപയര്‍ പരിപ്പ്-2 ടേബിള്‍ സ്പൂണ്‍

തക്കാളി-2

ഉരുളക്കിഴങ്ങ്-1

സവാള-1

വെളുത്തുള്ളി-4 അല്ലി

ഇഞ്ചി-ഒരു കഷ്ണം

ചുവന്ന മുളക്-4

മഞ്ഞള്‍പ്പൊടി-കാല്‍ ടീസ്പൂണ്‍

കുരുമുളകുപൊടി-കാല്‍ ടീസ്പൂണ്‍

കായപ്പൊടി-ഒരു നുള്ള്

കടുക്-അര ടീസ്പൂണ്‍

കറിവേപ്പില

ഉപ്പ്

എണ്ണ അല്ലെങ്കില്‍ നെയ്യ്

ഒരു പാനില്‍ എണ്ണയോ നെയ്യോ ചൂടാക്കുക. ഇതിലേയ്ക്ക് കടുകിട്ടു പൊട്ടിയ്ക്കുക. കറിവേപ്പില, ചുവന്ന മുളക് എന്നിവ ചേര്‍ക്കണം.

ഇതിലേയ്ക്ക് കായം, തക്കാളി, സവാള, ഉരുളക്കിഴങ്ങ് വെളുത്തുള്ളി, ഇഞ്ചി എന്നിവ ചേര്‍ത്തിളക്കണം.

ഈ ചേരുവയിലേയ്ക്ക് ചെറുപയര്‍ പരിപ്പ്, ഉപ്പ്, കുരുമുളകുപൊടി എന്നിവ ചേര്‍ത്തിളക്കുക.

ഇത് 50-100 മില്ലി വെള്ളം ചേര്‍ത്തു വേവിയ്ക്കുക.

വെന്തു കഴിഞ്ഞാല്‍ ഓട്‌സ് ഈ ചേരുവയിലേയ്ക്കു ചേര്‍ത്തിളക്കണം. ഇതിലേയ്ക്ക് അല്‍പം വെള്ളം പാകത്തിനു ചേര്‍ക്കണം. അഞ്ചു മിനിറ്റ് വേവിച്ചു കഴിഞ്ഞ് വാങ്ങി വയ്ക്കാം.

Read more about: veg വെജ്
English summary

Oats Khichdi Recipe

Easy to prepare and very sustaining the oats khichdi when cooked with tomatoes, potatoes and farm fresh chives, is a yummy treat to the taste buds.
Story first published: Tuesday, March 31, 2015, 12:54 [IST]