മേത്തി പാലക് അക്കി റൊട്ടി തയ്യാറാക്കൂ

Posted By:
Subscribe to Boldsky

പ്രമേഹവും തടിയുമെല്ലാം ഭയന്ന് മിക്കവാറും പേര്‍ അത്താഴം ഗോതമ്പിലേയ്ക്കു ചുരുക്കുന്ന കാലഘട്ടമാണിത്. എന്നാല്‍ ഇടയ്‌ക്കെപ്പോഴെങ്കിലും അരിപ്പൊടി കൊണ്ടുള്ള വിഭവവും പരീക്ഷിയ്ക്കാം.

അരിപ്പൊടിയ്‌ക്കൊപ്പം ഉലുവയില, പാലക് എന്നിവ ചേര്‍ത്തുണ്ടാക്കുന്നതു കൊണ്ട് ആരോഗ്യഗുണം കുറയുകയുമില്ല.

മേത്തി പാലക് അക്കി റൊട്ടി എന്ന പേരിലാണ് ഈ വിഭവം അറിയപ്പെടുന്നത്. ഇതെങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

meti palak roti

അരിപ്പൊടി-2 കപ്പ്

ഉലുവയില-1 കപ്പ് (അരിഞ്ഞത്)

പാലകക്- 1 കപ്പ്(അരിഞ്ഞത്)

തേങ്ങ ചിരകിയത്-1 കപ്പ്

പച്ചമുളക്-3

മല്ലിയില

ഉപ്പ്

ഓയില്‍

പാകത്തിനു വെള്ളമൊഴിച്ച് എല്ലാ മിശ്രിതങ്ങളും കൂട്ടിക്കലര്‍ത്തുക. മിശ്രിതം വല്ലാതെ മൃദുവാകരുത്.

ഒരു പാനില്‍ ഓയില്‍ പുരട്ടി മാവ് കുറേശെ എടുത്ത് ഉരുട്ടി കൈ കൊണ്ടു പരത്തി പാനിലിട്ട് ഇരുവശവും തിരിച്ചിട്ട് വേവിച്ചെടുക്കുക.

പാനില്‍ പുരട്ടാന്‍ നല്ലെണ്ണയോ നെയ്യോ വേണമെങ്കില്‍ ഉപയോഗിയ്ക്കാം. കോളിഫഌവര്‍-തൈരു കറി തയ്യാറാക്കാം

English summary

Meti Palak Akki Roti

Try this tasty methi palak akki roti. This is the different type of akki roti that you must definitely try.
Story first published: Tuesday, August 11, 2015, 12:47 [IST]