Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
കോളിഫഌവര്‍-തൈരു കറി തയ്യാറാക്കാം
റൊട്ടി വിഭവങ്ങള്‍ക്കു ചേര്‍ന്ന ഒരു ഭക്ഷണവസ്തുവാണ് കോളിഫഌവര്‍. ഇതുകൊണ്ട് സ്വാദിഷ്ടമായ പല വിഭവങ്ങളുമുണ്ടാക്കാം.
കോളിഫഌവറില്‍ തൈരു ചേര്‍ത്തുണ്ടാക്കുന്ന ഒരു കറിയാണ് താഴെപ്പറയുന്നത്. അല്പം മധുരമുള്ള ഒരു കറിയാണിത്.

കോളിഫഌവര്‍-തൈരു കറി എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

കോളിഫഌവര്‍ അരിഞ്ഞത്-3 കപ്പ്
കടലമാവ-2 ടീസ്പൂണ്‍
തൈര്-അരക്കപ്പ്
ജീരകം-അര ടീസ്പൂണ്‍
മഞ്ഞള്‍-കാല് ടീസ്പൂണ്‍
മുളകുപൊടി-കാല് ടീസ്പൂണ്‍
ഗരം മസാല-കാല് ടീസ്പൂണ്‍
കായം-കാല് സ്പൂണ്‍
ഉലുവ-കാല് സ്പൂണ്‍
കടുക്-കാല് സ്പൂണ്‍
ഇഞ്ചി-1 കഷ്ണം
പച്ചമുളക്-2
മല്ലിയില
എണ്ണ
ഉപ്പ്

ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതിലേയ്ക്കു ജീരകം, കടുക്, ഉലുവ എന്നിവ പൊട്ടിയ്ക്കുക. കായം ചേര്‍ത്തിളക്കണം.
ഇതിലേയ്ക്കു കടലമാവ് ചേര്‍ത്തിളക്കണം.
കടലമാവ് മൂത്തു കഴിയുമ്പോള്‍ ഇഞ്ചി, പച്ചമുളക്, മസാലപ്പൊടികള്‍, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക.

ഇതിലേയ്ക്ക് തൈരും അല്പം വെള്ളവും ചേര്‍ത്തിളക്കുക.
പിന്നീട് കോളിഫഌവര്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കി അടച്ചു വച്ചു വേവിയ്ക്കാം.
വെന്തു കഴിയുമ്പോള്‍ വാങ്ങി വച്ച് മല്ലിയില ചേര്‍ത്ത് ചൂടോടെ ഉപയോഗിയ്ക്കാം.
കൂടുതല്‍ വിഭവങ്ങള്‍ക്ക് പാചകം പേജിലേയ്ക്കു പോകൂ



Click it and Unblock the Notifications

