For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മസാല ബേബി പൊട്ടെറ്റോ റോസ്റ്റ്

|

ചെറിയ ഉരുളക്കിഴങ്ങുപയോഗിച്ച് സ്വാദിഷ്ടമായ വിഭവം തയ്യാറാക്കാം. മസാല പൊട്ടെറ്റോ റോസ്റ്റ്.

സൈഡ് ഡിഷായി ഉപയോഗിയ്ക്കാവുന്ന ഈ വിഭവം എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

Baby Potato Roast

ബേബി പൊട്ടെറ്റോ-അരക്കിലോ
ജീരകം-1 ടീസ്പൂണ്‍
കായം-കാല്‍ ടീസ്പൂണ്‍
മാംഗോപൗഡര്‍-1 ടീസ്പൂണ്‍
ചെറുനാരങ്ങാനീര്-1 ടേബിള്‍ സ്പൂണ്‍
മല്ലിയില

മസാലയ്ക്ക്

മുഴുവന്‍ മല്ലി-1 ടേബിള്‍ സ്പൂണ്‍
ഉണക്കമുളക്-4
കുരുമുളക്-1 ടീസ്പൂണ്‍
പെരുഞ്ചീരകം-1 ടീസ്പൂണ്‍
ജീരകം-1 ടീസ്പൂണ്‍

മസാലയ്ക്കുള്ള കൂട്ടുകള്‍ എണ്ണ ചേര്‍ക്കാതെ ചൂടാക്കി പൊടിച്ചെടുക്കുക. തരിയായി വേണം പൊടിയ്ക്കാന്‍.

ബേബി പൊട്ടെറ്റോ പകുതി വേവിയ്ക്കുക. ഇതിന്റെ തൊലി കളയണം.

ഒരു പാനില്‍ ഓയില്‍ ചൂടാക്കുക. ഇതില്‍ ജീരകം, കായം എന്നിവയിട്ടു മൂപ്പിയ്ക്കുക.

ഇതിലേയ്ക്ക് ബേബി പൊട്ടെറ്റോ ചേര്‍ക്കണം. ഇത് നല്ല ചൂടില്‍ പൊട്ടെറ്റോയുടെ വശങ്ങള്‍ ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ മൂന്നു നാലു മിനറ്റു വേവിയ്ക്കുക.

ഇതിലേയ്ക്ക് പൊടിച്ച മസാല ചേര്‍ത്തിളക്കുക. ഒന്നു രണ്ടു മിനിറ്റു കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം. ചെറുനാരങ്ങാനീര്, മല്ലിയില എന്നിവ ചേര്‍ക്കാം.

Read more about: veg വെജ്
English summary

Masala Baby Potato Roast

Here is a tasty recipe of Masala Baby Potato Fry. Read more to know about,
Story first published: Wednesday, September 30, 2015, 11:56 [IST]
X
Desktop Bottom Promotion