വിഷുവിന് പച്ചടിയും കിച്ചടിയും..

Posted By:
Subscribe to Boldsky

പണ്ട് അമ്മയും മുത്തശ്ശിയും വിഷുസദ്യ ഒരുക്കുമ്പോള്‍ അതില്‍ പച്ചടിയും കിച്ചടിയും ഉണ്ടാകും. വിഷുസദ്യയില്‍ രുചിയേറും തൊടു കറികള്‍ ഇവയൊക്കെയാണ്. നിങ്ങള്‍ക്കും വിഷുവിന് ഒന്നാന്തരം പച്ചടിയും കിച്ചടിയും ഉണ്ടാക്കേണ്ടെ? വ്യത്യസ്തതരം പച്ചടിയും കിച്ചടിയും ഉണ്ട്.

വിഷുവിന് പ്രാതല്‍ വിഷു കട്ട ആയാലോ...

പാവയ്ക്ക കിച്ചടി, ബീറ്റ്‌റൂട്ട് പച്ചടി, നാരങ്ങ കിച്ചടി, വെള്ളരിക്ക പച്ചടി തുടങ്ങി പലതരത്തിലുണ്ട്. ഇതില്‍ നിങ്ങള്‍ ഏതാണ് ഉണ്ടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതൊക്കെ ഉണ്ടാക്കാന്‍ നിങ്ങള്‍ക്ക് അറിയാമോ? വ്യത്യസ്തതരം പച്ചടികളും കിച്ചടികളെയും കുറിച്ച് പരിചയപ്പെടാം. ഇതില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവ തിരഞ്ഞെടുത്ത് വിഷുവിന് തയ്യാറാക്കൂ...

ബീറ്റ്‌റൂട്ട് പച്ചടി

ബീറ്റ്‌റൂട്ട് പച്ചടി

രണ്ട് ബീറ്റ്‌റൂട്ടില്‍ ഉപ്പും ചതച്ച ഇഞ്ചിയും ചേര്‍ക്കുക. 15മിനിട്ട് ഇത് മാറ്റിവയ്ക്കാം. പാകം ചെയ്യേണ്ട പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കാം. ചതച്ച പച്ചമുളകും, കറിവേപ്പിലയും ചേര്‍ക്കാം. അതിനുശേഷം ബീറ്റ്‌റൂട്ട് ചേര്‍ക്കുക. ആവശ്യത്തിന് തൈരും ചേര്‍ക്കാം. അങ്ങനെ ബീറ്റ്‌റൂട്ട് പച്ചടി തയ്യാര്‍.

ചെറുനാരങ്ങ കിച്ചടി

ചെറുനാരങ്ങ കിച്ചടി

മൂന്നു ചെറുനാരങ്ങ ചെറുതായി ചൂടാക്കിയശേഷം മുറിക്കുക. ഇതിലേക്ക് ഉപ്പും ചേര്‍ത്ത് രാത്രി മാറ്റിവെക്കുക. അടുത്തദിവസം കിച്ചടി തയ്യാറാക്കാം. ഇതിലേക്ക് പച്ചമുളകും ഇഞ്ചിയും കട്ടിയുള്ള തേങ്ങാപാലും തൈരും ചേര്‍ക്കാം. കടുക് പൊട്ടിച്ചെടുത്തതും ഇതിലേക്ക് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. അങ്ങനെ സ്വാദിഷ്ടമായ കിച്ചടിയും തയ്യാര്‍.

പാവയ്ക്ക കിച്ചടി

പാവയ്ക്ക കിച്ചടി

ചിരവിയ തേങ്ങയില്‍ കടുക് പൊട്ടിച്ചിട്ട് അല്‍പം വെള്ളം ചേര്‍ത്ത് നന്നായി പേസ്റ്റാക്കിയെടുക്കുക. പാത്രത്തില്‍ എണ്ണ ഒഴിച്ച് പാവയ്ക്ക വഴറ്റിയെടുക്കാം. ഗോള്‍ഡണ്‍ ബ്രൗണ്‍ ആകുമ്പോള്‍ മാറ്റിവയ്ക്കാം. അതേ എണ്ണയില്‍ കറിവേപ്പില,പച്ചമുളക് എന്നിവ ഇട്ട് വാട്ടാം. ഇത് മാറ്റിവെച്ച പാവയ്ക്കയില്‍ ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പും മാറ്റിവെച്ച തേങ്ങാ പേസ്റ്റുംതൈരും ചേര്‍ക്കുക. വീണ്ടും കടുകും കറിവേപ്പിലയും ചുവന്ന മുളകും ചുവന്നുള്ളിയും വഴറ്റിയത് ഇതിലേക്ക് ചേര്‍ത്താന്‍ കിച്ചടി തയ്യാര്‍.

വെണ്ടയ്ക്ക പച്ചടി

വെണ്ടയ്ക്ക പച്ചടി

വട്ടത്തില്‍ മുറിച്ചെടുത്ത വെണ്ടയ്ക്ക വറുത്തെടുക്കുക. ഇതിലേക്ക് തേങ്ങ, പച്ചമുളക്,ജീരകം,കടുക് എന്നിവയുടെ ചേര്‍ത്ത പേസ്റ്റും അല്‍പം വെള്ളവും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. തൈരും ചേര്‍ക്കാം. പാകം ആയാല്‍ ഇതിലേക്ക് കടുകും,ചുവന്ന മുളകും,കറിവേപ്പിലയും വറുത്തെടുത്തതും ഇടാം. ആവശ്യത്തിനും ഉപ്പും ചേര്‍ത്ത് പാകം ആയാല്‍ 10 മിനിട്ട് മാറ്റിവയ്ക്കുക. വെണ്ടയ്ക്ക പച്ചടി തയ്യാര്‍

വെള്ളരിക്ക പച്ചടി

വെള്ളരിക്ക പച്ചടി

വെള്ളരിക്ക കഷ്ണങ്ങളാക്കി മുറിച്ച് ഇതിലേക്ക് വെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. പാകം ആകാന്‍ പാത്രം മൂടിവയ്ക്കുക. പാകം ആയാല്‍ ഇതിലേക്ക് തേങ്ങാപാലും കടുകും, ഉലുവയും, ജീരകം, പച്ചമുളക്,ഇഞ്ചി,കറിവേപ്പില എന്നിവ ചേര്‍ത്ത പേസ്റ്റും ചേര്‍ക്കുക. കുറച്ച് കഴിഞ്ഞാല്‍ തൈരും ചേര്‍ക്കാം. അല്‍പം കവിഞ്ഞ് അടുപ്പില്‍ നിന്നും മാറ്റാം. ഇതിലേക്ക് കടുകും,ചുവന്നമുളകും,കറിവേപ്പിലയും,ചുവന്നുള്ളിയും എണ്ണയില്‍ വഴറ്റിയത് ചേര്‍ക്കാം. പച്ചടി തയ്യാര്‍.

കുമ്പളങ്ങ പച്ചടി

കുമ്പളങ്ങ പച്ചടി

ഒരു കുമ്പളങ്ങ,തൈര് ഒരു കപ്പ്, ചുവന്നമുളക് രണ്ടെണ്ണം, ഉപ്പ്, തേങ്ങ അര കപ്പ്, പച്ചമുളക് മൂന്നെണ്ണം, ഇഞ്ചി, ജീരകം, കടുക്, കറിവേപ്പില,ചുവന്ന മുളക്, എണ്ണ എന്നിവ ഉപയോഗിച്ച് സാധാരണ പച്ചടി ഉണ്ടാക്കുന്നതുപോലെ കുമ്പളങ്ങ പച്ചടിയും ഉണ്ടാക്കൂ.

English summary

vishu special pachadi and kichadi recipe

traditional kerala style pachadi and kichadi side dish for vishu
Story first published: Friday, April 10, 2015, 13:31 [IST]