For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൈനീസ് ഫ്രൈഡ് റൈസ് തയ്യാറാക്കാം

|

ചൈനീസ് രുചി പലര്‍ക്കും ഇഷ്ടപ്പെട്ട ഒന്നാണ്. സോസുകളാണ് പ്രധാനമായും ചൈനീസ് ഭക്ഷണങ്ങളിലെ മുഖ്യചേരുവ.

ഫ്രൈഡ് റൈസ് ചൈനീസ് രുചിയിലുണ്ടാക്കാം. സോസുകള്‍ ചേര്‍ത്താണ് ഇവയുണ്ടാക്കുന്നത്.

കൂടുതല്‍ പാചകക്കുറിപ്പുകള്‍ക്ക്‌

ചൈനീസ് ഫ്രൈഡ് റൈസ് എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

Chinese Fried Rice

ബസ്മതി റൈസ്-1 കപ്പ്
സവാള-2
ക്യാപ്‌സിക്കം-1
ക്യാരറ്റ്-2
പച്ചമുളക്-3
സോയാസോസ്-1ടീസ്പൂണ്‍
ചില്ലി സോസ്-1 ടീസ്പൂണ്‍
ടൊമാറ്റോ സോസ്-1 ടീസ്പൂണ്‍
കുരുമുളകുപൊടി-അര ടീസ്പൂണ്‍
ഉപ്പ്
എണ്ണ

വെള്ളം പാകത്തിനു ചേര്‍ത്ത് അരി വേവിയ്ക്കുക. കൂടുതല്‍ വേവരുത്.

ഒരു പാനില്‍ എണ്ണ ചേര്‍ത്ത് പച്ചക്കറികള്‍ മുറിച്ച് ഫ്രൈ ചെയ്യുക. ഇതിലേയ്ക്ക് ഉപ്പ്, കുരുമുളകു പൊടി, പച്ചമുളക്, സോയാസോസ്, ചില്ലി സോസ് എന്നിവ ചേര്‍ത്തിളക്കണം.

ഈ കൂട്ടിലേക്ക് അല്‍പം കഴിയുമ്പോള്‍ വേവിച്ചു വച്ച ചോറ് ചേര്‍ത്തിളക്കുക.

ചോറിന് അനുസരിച്ച് സോസുകളുടെ അളവില്‍ വ്യത്യാസം വരുത്താം.

സ്പ്രിംഗ് ഒണിയന്‍ തണ്ട് അരിഞ്ഞ് അലങ്കരിയ്ക്കാം.

ചൈനീസ് ഫ്രൈഡ് റൈസ് ത്യ്യാര്‍.

ചൈനീസ് ഫ്രൈഡ് റൈസ്, പാചകം, സ്വാദ്, വെജ്,

English summary

Chinese Fried Rice Recipe

If you want to add a new taste to the white rice, try this Chinese fried rice recipe.
Story first published: Monday, June 16, 2014, 10:33 [IST]
X
Desktop Bottom Promotion