For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറയ്ക്കാന്‍ ചന്ന സാലഡ്

|

വെളുത്ത കടലയാണ് ചന്ന എന്നറിയപ്പെടുന്നത്. ഇത് പലപ്പോഴും കറികളുടെ രൂപത്തിലാണ് തയ്യാറാക്കാറ്.

തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് ഏറ്റവും നല്ലൊരു ഭക്ഷണമാണ് സാലഡുകള്‍. ആരോഗ്യഗുണം ഒത്തിണങ്ങിയ സാലഡുകള്‍ തടി കൂട്ടാതെ തന്നെ ശരീരത്തിന് ആവശ്യമുള്ള പോഷകാംശങ്ങള്‍ നല്‍കുകയും ചെയ്യും.

തടി കുറയ്ക്കാന്‍ ഈ ലെമണ്‍ ടീ പരീക്ഷിയ്ക്കൂതടി കുറയ്ക്കാന്‍ ഈ ലെമണ്‍ ടീ പരീക്ഷിയ്ക്കൂ

ചന്ന സാലഡ് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

Channa Salad

ചന്ന വേവിച്ചത്-1 കപ്പ്
സവാള നുറുക്കിയത്-പകുതി
പച്ചമുളക്-1
ക്യാപ്‌സിക്കം അരിഞ്ഞത്-1 ടേബിള്‍ സ്പൂണ്‍
തക്കാളി-1
പുളി-അര ടീസ്പൂണ്‍
ചെറുനാരങ്ങാനീര്-1 ടീസ്പൂണ്‍
ചാട്ട് മസാല-1 ടീസ്പൂണ്‍
ഉപ്പ്

ഒരു ബൗളില്‍ കടവ വേവിച്ചതെടുക്കുക. ഇതിലേയ്ക്ക് സവാള, ക്യാപ്‌സിക്കം, തക്കാളി എന്നിവ കൂട്ടിക്കലര്‍ത്തുക.

ഇതിലേക്ക് പുളി പിഴിഞ്ഞത്, ഉപ്പ്, ചെറുനാരങ്ങാനീര്, ചാട്ട് മസാല എന്നിവ ചേര്‍ത്തിളക്കണം.

ചന്ന സാലഡ് തയ്യാര്‍.

English summary

Channa Salad Recipe

Chana salad recipe is prepared using boiled chana which is mixed with chopped onions and spices. Chana salad aids weight loss. Try this recipe.
Story first published: Friday, February 14, 2014, 15:10 [IST]
X
Desktop Bottom Promotion