വേനല്‍ക്കാലത്തിന്‌ അനുയോജ്യമായ വസ്‌ത്രങ്ങള്‍

Posted By: Super
Subscribe to Boldsky

ഇന്ത്യയിലെ ചൂട്‌ അുഭവപ്പെട്ടാല്‍ വേനല്‍ക്കാലത്തിന്‌ അനുയോജ്യമായ വസ്‌ത്രങ്ങളുടെ ആവശ്യമെന്താണന്ന്‌ നിങ്ങള്‍ക്ക്‌ അറിയാന്‍ കഴിയും. ഉഷ്‌ണമേഖലാ പ്രദേശമായ ഇന്ത്യയില്‍ വേനല്‍ക്കാലത്ത്‌ താപനില വളരെ അധികം ഉയരാറുണ്ട്‌. അതിനാല്‍, സ്‌ത്രീകള്‍ക്കായുള്ള വേനല്‍ക്കാല വസ്‌ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഫാഷന്‌ പുറമെ ധരിക്കാന്‍ അനുയോജ്യമാണോ എന്നും ശ്രദ്ധിക്കേണ്ടതുണ്ട്‌.

തണുപ്പ്‌ നിലനിര്‍ത്താനുള്ള ഇന്ത്യന്‍ കോട്ടണ്‍ന്റെ ശേഷി ലോകപ്രശസ്‌തമാണ്‌.

സൂര്യനെ പ്രണയിക്കൂ, കാരണങ്ങളിതാ

ഉദാഹരണത്തിന്‌ ഖാദി സ്‌ത്രീകള്‍ക്കായുള്ള വേനല്‍ക്കാല വസ്‌ത്രങ്ങള്‍ നിര്‍മ്മിക്കാന്‍ വളരെ മികച്ചതാണ്‌. സാരി, സല്‍വാര്‍ കമ്മീസ്‌, പാവാട തുടങ്ങി വിവിധ വസ്‌ത്രങ്ങളായി ഇവ ധരിക്കാം. അയഞ്ഞ വസ്‌ത്രങ്ങളാണ്‌ വേനല്‍ക്കാലത്തിന്‌ അനുയോജ്യം. അതിനാല്‍ ചര്‍മ്മത്തോട്‌ ചേര്‍ന്ന കിടക്കുന്ന ജീന്‍സും ഇറുകിയ പാന്റുകളും വേനല്‍ക്കാലത്തിന്‌ അനുയോജ്യമാകില്ല.

വായു സഞ്ചാരം സാധ്യമാക്കുന്ന ജോധ്‌പൂരീസ്‌,ഹെരം പോലെ അയഞ്ഞ പാന്റുകളാണ്‌ വേനല്‍ക്കാലത്തിന്‌ നല്ലത്‌. വേനല്‍ക്കാല ഫാഷന്‍ എല്ലായ്‌പ്പോഴും സജീവമാണ്‌. വേനല്‍ക്കാലത്തിന്‌ സൗകര്യപ്രദമായ വസ്‌ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഫാഷന്‌ പ്രാധാന്യം നല്‍കുക.

ഇന്ത്യയിലെ വേനല്‍ക്കാലത്തിന്‌ അനുയോജ്യമായ വസ്‌ത്രങ്ങള്‍

ഹോട്‌ പാന്റ്‌സ്‌

ഹോട്‌ പാന്റ്‌സ്‌

വേനല്‍ക്കാലത്ത്‌ ധരിക്കാന്‍ ഏറ്റവും അനുയോജ്യമായ വസ്‌ത്രമാണിത്‌. ഇവ സാധാരണ വലിയുന്നതും നേര്‍ത്തതുമായരിക്കും. ഷര്‍ട്‌, ടീ-ഷര്‍ട്ട്‌ എന്നിവയ്‌ക്കൊപ്പം ഹോട്‌ പാന്റുകള്‍ ധരിക്കാം.

കോട്ടണ്‍ സാരി

കോട്ടണ്‍ സാരി

സാരി വേനല്‍ക്കാലത്തിന്‌ അനുയോജ്യമായ വസ്‌ത്രമാണന്ന്‌ നിങ്ങള്‍ ഒരിക്കലും കരുതിയിട്ടുണ്ടാകില്ല. എന്നാല്‍, കോട്ടണ്‍ സാരികള്‍ വേനല്‍ക്കാലത്തിന്‌ വളരെ അനുയോജ്യമാണന്നതാണ്‌ അത്ഭുതകരം.

നീളന്‍ പാവാട

നീളന്‍ പാവാട

ചൂടുള്ള കാലാവസ്ഥയില്‍ നീളന്‍ പാവാടകള്‍ സൗകര്യപ്രദമാണ്‌ കാരണം ഇവ നിങ്ങളുടെ കാലുകള്‍ മൂടുകയും അതേസമയം നല്ല വായു സഞ്ചാരം സാധ്യമാക്കുകയും ചെയ്യും. കോട്ടണ്‍ പാവാടകള്‍ തിരഞ്ഞെടുക്കുന്നതാണ്‌ ഉത്തമം.

അയഞ്ഞ ട്രൗസറുകള്‍

അയഞ്ഞ ട്രൗസറുകള്‍

വേനല്‍ക്കാലത്ത്‌ അയഞ്ഞ ട്രൗസറുകള്‍ ധരിക്കുന്നതാണ്‌ സുഖപ്രദം. ഇണങ്ങുന്ന ഷര്‍ട്ടുകളും ബ്ലൗസുകളും ഇവയ്‌ക്കൊപ്പം ധരിക്കാന്‍ തിരഞ്ഞെടുക്കാം.

കോട്ടണ്‍ വസ്‌ത്രങ്ങള്‍

കോട്ടണ്‍ വസ്‌ത്രങ്ങള്‍

വേനല്‍ക്കാലത്തെ ചൂടുള്ള ദിവസങ്ങളില്‍ ധരിക്കാന്‍ കോട്ടണ്‍ വസ്‌ത്രങ്ങള്‍ മികച്ചതാണ്‌. ഇത്തരം നേര്‍ത്ത വസ്‌ത്രങ്ങള്‍ വായു സഞ്ചാരം സുഗമമാക്കും. കൈ പൂര്‍ണമായി മൂടി കിടക്കുന്ന വസ്‌ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത്‌ സൂര്യപ്രകാശമേറ്റ്‌ ചര്‍മ്മത്തിന്റെ നിറം മങ്ങുന്നത്‌ തടയാന്‍ സഹായിക്കും.

സല്‍വാര്‍ കമ്മീസ്‌

സല്‍വാര്‍ കമ്മീസ്‌

സാരി പോലെ തന്നെ അയഞ്ഞ സല്‍വാര്‍ കമ്മീസും വേനല്‍ക്കാലത്തിന്‌ വളരെ അനുയോജ്യമായ വസ്‌ത്രമാണ്‌.ഇന്ത്യയിലെ വേനല്‍ക്കാല വസ്‌ത്രങ്ങളില്‍ ഏറെ പ്രചാരമുള്ളവയാണ്‌ ലക്‌നൗ ചികന്‍ സല്‍വാര്‍ കമ്മീസുകള്‍ .

ഇന്ത്യന്‍ ഗൗണ്‍

ഇന്ത്യന്‍ ഗൗണ്‍

ഇന്ന്‌ ഏറെ പ്രചാരത്തിലുള്ളവയാണ്‌ ഇന്ത്യന്‍ ശൈലിയിലുള്ള ഗൗണുകള്‍.ചിത്രപ്പണികളോടു കൂടിയ കോട്ടണ്‍ ഗൗണ്‍ ധരിച്ച്‌ കരിഷ്‌മാകപൂര്‍ റാമ്പില്‍ നടക്കുന്നത്‌ നമ്മള്‍ കണ്ടിട്ടുണ്ട്‌. ഇവ വേനല്‍ക്കാലത്തിന്‌ വളരെ സൗകര്യപ്രദമാണ്‌.

ചെറിയ വസ്‌ത്രങ്ങള്‍

ചെറിയ വസ്‌ത്രങ്ങള്‍

വേനല്‍കാലത്ത്‌ ദീര്‍ഘനാള്‍ വളരെ എളുപ്പം ധരിക്കാവുന്ന വസ്‌ത്രങ്ങളാണ്‌ ഇവ. ഇത്തരം ഒറ്റ കുപ്പായങ്ങള്‍ വേനല്‍ ചൂടില്‍ നിന്നും ആശ്വാസം നല്‍കും,

ഖാദി

ഖാദി

കൈകൊണ്ട്‌ നെയ്‌തെടുക്കുന്ന കോട്ടണ്‍ വസ്‌ത്രങ്ങളാണിത്‌. ഇവ ധരിക്കാന്‍ സൗകര്യപ്രദമാണ്‌ എന്നതിന്‌ പുറമെ ഫാഷനബിളുമാണ്‌. സാരി, കുര്‍ത്ത, ടോപ്‌ എന്നീ രൂപങ്ങളില്‍ ഖാദി വസ്‌ത്രങ്ങള്‍ ലഭിക്കും.

ഹാരെം പാന്റ്‌

ഹാരെം പാന്റ്‌

ഹാരെം പാന്റുകള്‍ക്കും ധോത്തി പാന്റുകള്‍ക്കും ഇന്ന്‌ പ്രചാരം ഏറെയാണ്‌. ഇവ അയഞ്ഞ വസ്‌ത്രങ്ങളായതിനാല്‍ ചൂടുള്ള കാലാവസ്ഥയ്‌ക്ക്‌ അനുയോജ്യമാണ്‌. എന്നാല്‍, കോട്ടണ്‍ പാന്റുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. സിന്തറ്റിക്‌ ആണെങ്കില്‍ ചൂട്‌ കൂടുതല്‍ അനുഭവപ്പെടും.

English summary

Comfortable Clothes For Indian Summer

Comfortable clothes for summer are important from your health perspective. Women should try summer clothes that are cool.