For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തെ പാടുകള്‍ മാറ്റി നല്ല നിറത്തിന് ഓറഞ്ച് തൊലി ഉപയോഗം ഇങ്ങനെ

|

ഓറഞ്ച്, അതിന്റെ രുചി കാരണം എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു പഴമാണ്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ഫലപ്രദമായ ഭക്ഷണങ്ങളിലൊന്നാണ് ഇത്. വിറ്റാമിന്‍ സി, ഫോളേറ്റ്, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ ദിവസവും ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. ആരോഗ്യപരമായ ഗുണങ്ങള്‍ക്കു പുറമേ, ഒട്ടനവധി സൗന്ദര്യ ഗുണങ്ങളും ഓറഞ്ച് നിങ്ങള്‍ക്ക് നല്‍കുന്നു. എന്നാല്‍, പലരും ഓറഞ്ച് തൊലികള്‍ കഴിച്ച് വലിച്ചെറിയുന്നു. അതിന് വലിയ മൂല്യമുണ്ടെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം.

Most read: വേനല്‍ച്ചൂടില്‍ മുടി കൊഴിച്ചില്‍ പെട്ടെന്നാണ്; കാരണവും പരിഹാരവുംMost read: വേനല്‍ച്ചൂടില്‍ മുടി കൊഴിച്ചില്‍ പെട്ടെന്നാണ്; കാരണവും പരിഹാരവും

ഓറഞ്ച് തൊലി നിങ്ങളുടെ ചര്‍മ്മത്തിന് വളരെയേറെ ഗുണം ചെയ്യും. ആന്റിഓക്സിഡന്റുകളും പോഷകങ്ങളും നിറഞ്ഞ ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ പല തരത്തില്‍ ഉപയോഗിക്കാം. ഓറഞ്ച് തൊലിയുടെ സൗന്ദര്യ ഗുണങ്ങളും നിങ്ങളുടെ ചര്‍മ്മത്തില്‍ ഇത് ഉപയോഗിക്കുന്നതിനുള്ള വ്യത്യസ്ത വഴികളും എങ്ങനെയെന്ന് നമുക്ക് നോക്കാം.

ഓറഞ്ച് തൊലിയുടെ ഗുണങ്ങള്‍

ഓറഞ്ച് തൊലിയുടെ ഗുണങ്ങള്‍

* ഫ്രീ റാഡിക്കല്‍ നാശത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നു

* വരണ്ട, ചൊറിച്ചിലുള്ള ചര്‍മ്മത്തെ സുഖപ്പെടുത്തുന്നു

* നിര്‍ജ്ജലീകരണം സംഭവിച്ച ചര്‍മ്മത്തെ ഹൈഡ്രേറ്റ് ചെയ്യുന്നു

* ചര്‍മ്മത്തിലെ ഈര്‍പ്പം തിരികെ കൊണ്ടുവരുന്നു

* ചര്‍മ്മകോശങ്ങളിലെ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം തടയുന്നു.

* യുവത്വവും തിളങ്ങുന്നതുമായ ചര്‍മ്മം നല്‍കുന്നു

* ജീര്‍ണിച്ച കോശങ്ങളെ പുതുക്കാന്‍ സഹായിക്കുന്നു

* ചര്‍മ്മത്തിന് തിളക്കം നല്‍കുന്ന ഏജന്റായി പ്രവര്‍ത്തിക്കുന്നു

* ടാന്‍ നീക്കം ചെയ്യുന്നു

* ആന്റി-ഏജിംഗ് പ്രോപ്പര്‍ട്ടികള്‍ ആരോഗ്യകരമായ ചര്‍മ്മം സമ്മാനിക്കുന്നു

ഓറഞ്ച് തൊലി, തൈര്, തേന്‍ മാസ്‌ക്

ഓറഞ്ച് തൊലി, തൈര്, തേന്‍ മാസ്‌ക്

2 ടീസ്പൂണ്‍ ഓറഞ്ച് തൊലി പൊടി, 1 ടീസ്പൂണ്‍ തേന്‍, 1 ടീസ്പൂണ്‍ തൈര് എന്നിവ എടുക്കുക. മൂന്ന് ചേരുവകളും ഒരു പാത്രത്തില്‍ കലര്‍ത്തി കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. ഇത് നിങ്ങളുടെ മുഖത്ത് പുരട്ടി 15 മിനിറ്റ് വിടുക. വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക, തുടര്‍ന്ന് മോയ്‌സ്ചറൈസര്‍ പുരട്ടുക.

Most read:മുടി വളര്‍ച്ചയ്ക്ക് അവശ്യം വേണ്ടത് വിറ്റാമിന്‍ ഇ; ഇതാണ് കാരണങ്ങള്‍Most read:മുടി വളര്‍ച്ചയ്ക്ക് അവശ്യം വേണ്ടത് വിറ്റാമിന്‍ ഇ; ഇതാണ് കാരണങ്ങള്‍

ഓറഞ്ച് തൊലിയും പഞ്ചസാര സ്‌ക്രബ്ബും

ഓറഞ്ച് തൊലിയും പഞ്ചസാര സ്‌ക്രബ്ബും

2 ടീസ്പൂണ്‍ ഓറഞ്ച് തൊലി പൊടി 1 ടീസ്പൂണ്‍ പഞ്ചസാര, വെളിച്ചെണ്ണ, തേന്‍ എന്നിവയുമായി കലര്‍ത്തുക. സ്‌ക്രബ് നന്നായി മിക്സ് ചെയ്ത് ശരീരത്തിലുടനീളം പുരട്ടുക. ശേഷിക്കുന്ന മിശ്രിതം ഒരു കണ്ടെയ്‌നറില്‍ സൂക്ഷിക്കുക, മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ എക്‌സ്‌ഫോളിയേറ്റ് ചെയ്യുക.

ഓറഞ്ച് തൊലിയും തൈരും

ഓറഞ്ച് തൊലിയും തൈരും

1 ടീസ്പൂണ്‍ ഓറഞ്ച് തൊലി പൊടിയും 2 ടീസ്പൂണ്‍ തൈരും എടുക്കുക. നന്നായി കൂട്ടികലര്‍ത്തുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിനു ശേഷം കഴുകി കളയുക. ഇത് ചര്‍മ്മത്തെ പെട്ടെന്ന് പുനരുജ്ജീവിപ്പിക്കുന്ന ഒരു ഫെയ്സ് പായ്ക്കാണ്.

Most read:എക്‌സിമയ്ക്ക് പരിഹാരം വീട്ടില്‍ തന്നെയുണ്ട്; ഇതാണ് പോംവഴിMost read:എക്‌സിമയ്ക്ക് പരിഹാരം വീട്ടില്‍ തന്നെയുണ്ട്; ഇതാണ് പോംവഴി

ഓറഞ്ച് തൊലി, വാല്‍നട്ട്, ചന്ദനം

ഓറഞ്ച് തൊലി, വാല്‍നട്ട്, ചന്ദനം

ഒരു ടീസ്പൂണ്‍ ഓറഞ്ച് പൊടി എടുത്ത് 1 ടീസ്പൂണ്‍ ചന്ദനപ്പൊടിയും ഒരു ടീസ്പൂണ്‍ വാല്‍നട്ട് പൊടിയും ചേര്‍ത്ത് യോജിപ്പിക്കുക. അതിനുശേഷം 2 മുതല്‍ 3 തുള്ളി നാരങ്ങ നീരും 2 ടീസ്പൂണ്‍ റോസ് വാട്ടറും ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കുക. ഈ മിശ്രിതം 5 മിനിറ്റ് മുഖത്ത് പുരട്ടി ഉണങ്ങാന്‍ വിടുക. തിളങ്ങുന്ന ചര്‍മ്മം ലഭിക്കാന്‍ ഈ ഫെയ്സ് പായ്ക്ക് ഉത്തമമാണ്.

കറ്റാര്‍ വാഴ, ഓറഞ്ച് തൊലി ഫേസ് പാക്ക്

കറ്റാര്‍ വാഴ, ഓറഞ്ച് തൊലി ഫേസ് പാക്ക്

ഒരു പാത്രത്തില്‍ ഒരു ടീസ്പൂണ്‍ ഓറഞ്ച് തൊലി പൊടിച്ചത് ചേര്‍ത്ത് കുറച്ച് കറ്റാര്‍ വാഴ ജെല്ലുമായി ഇളക്കുക. അതിനു മുകളില്‍ അല്‍പം നാരങ്ങ നീര് പിഴിഞ്ഞൊഴിക്കുക. അതില്‍ നിന്ന് കട്ടിയുള്ള ഒരു ഫേസ് പാക്ക് ഉണ്ടാക്കി മുഖത്ത് പുരട്ടുക. 15 മിനിറ്റ് വിടുക, എന്നിട്ട് തണുത്ത വെള്ളത്തില്‍ കഴുകുക. നിങ്ങളുടെ മുഖത്തെ കറുത്ത പാടുകള്‍ നീക്കം ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ ഫേസ് പാക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കും.

Most read:30 കഴിഞ്ഞാലും തിളങ്ങുന്ന ചര്‍മ്മം നിലനിര്‍ത്താം; ഇക്കാര്യം ശ്രദ്ധിച്ചാല്‍ മതിMost read:30 കഴിഞ്ഞാലും തിളങ്ങുന്ന ചര്‍മ്മം നിലനിര്‍ത്താം; ഇക്കാര്യം ശ്രദ്ധിച്ചാല്‍ മതി

ഓറഞ്ച് തൊലി, മഞ്ഞള്‍, തേന്‍

ഓറഞ്ച് തൊലി, മഞ്ഞള്‍, തേന്‍

ടാന്‍ നീക്കം ചെയ്യാന്‍ ഏറ്റവും നല്ലതാണ് ഈ ഫേസ് പാക്ക്. ഇത് നിങ്ങളുടെ ചര്‍മ്മത്തിന് ഉന്മേഷം നല്‍കും. 1 ടേബിള്‍ സ്പൂണ്‍ ഓറഞ്ച് തൊലി പൊടി, ഒരു നുള്ള് മഞ്ഞള്‍, 1 ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവ എടുക്കുക. മികച്ച ഫലങ്ങള്‍ക്കായി എല്ലാ ദിവസവും ഫേസ് വാഷിന് പകരം ഈ പേസ്റ്റ് ഉപയോഗിക്കുക.

ഓറഞ്ച് തൊലി, മുള്‍ട്ടാനി മിട്ടി, റോസ് വാട്ടര്‍

ഓറഞ്ച് തൊലി, മുള്‍ട്ടാനി മിട്ടി, റോസ് വാട്ടര്‍

എണ്ണമയമുള്ള ചര്‍മ്മത്തിന് ഈ ഫെയ്സ് പായ്ക്ക് ഉത്തമമാണ്. 1 ടീസ്പൂണ്‍ ഓറഞ്ച് തൊലി പൊടി, 1 ടീസ്പൂണ്‍ മുള്‍ട്ടാനി മിട്ടി എന്നിവ എടുത്ത് റോസ് വാട്ടര്‍ ചേര്‍ത്ത് മിനുസമാര്‍ന്ന പേസ്റ്റ് ഉണ്ടാക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടി ഉണങ്ങിക്കഴിയുമ്പോള്‍ കഴുകിക്കളയുക. ഈ ഫെയ്സ് പായ്ക്ക് നിങ്ങളുടെ ചര്‍മ്മത്തെ ആഴത്തില്‍ ശുദ്ധീകരിക്കുകയും അഴുക്ക് നീക്കുകയും ചെയ്യുന്നു.

ഓറഞ്ച് തൊലി, നാരങ്ങ

ഓറഞ്ച് തൊലി, നാരങ്ങ

ടാന്‍ നീക്കം ചെയ്യാനും ചര്‍മ്മത്തിന് തിളക്കം നല്‍കാനുമുള്ള മറ്റൊരു മികച്ച ഫെയ്സ് പായ്ക്കാണിത്. 2 ടീസ്പൂണ്‍ ഓറഞ്ച് തൊലി പൊടി എടുക്കുക, കുറച്ച് തുള്ളി നാരങ്ങ ചേര്‍ത്ത് ഇതിലേക്ക് ഒരു ടീസ്പൂണ്‍ മുള്‍ട്ടാനി മിട്ടി, ചന്ദനപ്പൊടി എന്നിവ ചേര്‍ത്ത് മിനുസമാര്‍ന്ന പേസ്റ്റ് ഉണ്ടാക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 30 മിനിറ്റിനുശേഷം കഴുകിക്കളയുക. എണ്ണമയമുള്ള മുഖക്കുരു സാധ്യതയുള്ള ചര്‍മ്മത്തിനും ഇത് ഉത്തമമാണ്. മുഖക്കുരു ഉണ്ടെങ്കില്‍ കൂടുതല്‍ നാരങ്ങ നീരും ഓറഞ്ച് തൊലി പൊടിയും ചേര്‍ക്കാം.

Most read:തലയിലെ ഫംഗസ് അണുബാധ നിശ്ശേഷം നീക്കാം; ഉപയോഗിക്കേണ്ടത് ഇത്Most read:തലയിലെ ഫംഗസ് അണുബാധ നിശ്ശേഷം നീക്കാം; ഉപയോഗിക്കേണ്ടത് ഇത്

ഓറഞ്ച് തൊലി, ഓട്‌സ് ഫേസ് മാസ്‌ക്

ഓറഞ്ച് തൊലി, ഓട്‌സ് ഫേസ് മാസ്‌ക്

മുഖക്കുരു വരാന്‍ സാധ്യതയുള്ള ചര്‍മ്മമാണോ നിങ്ങള്‍ക്ക്? എങ്കില്‍ ഈ ഫേസ് പാക്ക് ഉപയോഗിക്കുക! ഒരു മിക്‌സിംഗ് പാത്രത്തില്‍ 2 ടീസ്പൂണ്‍ ഓറഞ്ച് തൊലി പൊടി, 1 ടീസ്പൂണ്‍ ഓട്‌സ്, 1 ടീസ്പൂണ്‍ ബേക്കിംഗ് സോഡ എന്നിവ എടുത്ത് ശരിയായി ഇളക്കുക. മാസ്‌ക് നിങ്ങളുടെ മുഖത്ത് പുരട്ടി 10 മിനിറ്റോ അതില്‍ കൂടുതലോ മൃദുവായി മസാജ് ചെയ്യുക. തണുത്ത വെള്ളം ഉപയോഗിച്ച് ഇത് കഴുകിക്കളയുക. ഓട്സ് ഫേസ് മാസ്‌ക് നിങ്ങളുടെ സുഷിരങ്ങള്‍ വൃത്തിയാക്കുകയും ബ്ലാക്ക്ഹെഡ്സ് തടയുകയും ചെയ്യും.

English summary

Ways You Can Use Orange Peels to Get Bright Skin in Malayalam

Get naturally bright skin by including the use of orange peel in your beauty routine. Read on to know how.
Story first published: Tuesday, February 8, 2022, 13:13 [IST]
X
Desktop Bottom Promotion