For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗ്ലിസറിനില്‍ മാറാത്ത പാടുകളില്ല: ചര്‍മ്മത്തില്‍ അത്ഭുതമാണ്

|

ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ ഗ്ലിസറിന്‍ വളരെ വലിയ പങ്കാണ് വഹിക്കുന്നത്. പണ്ട് മുതല്‍ തന്നെ ഉപയോഗിച്ച് വരുന്നതാണ് ഗ്ലിസറിന്‍. ഇത് സൗന്ദര്യ സംരക്ഷണത്തിന്റെ ഒരു ഭാഗമായിരുന്നു. പല ക്രീമുകളും ലോഷനുകളും നമ്മുടെ വിപണികളില്‍ എത്തുന്നതിന് മുന്‍പ് തന്നെ ഗ്ലിസറിന്‍ സ്‌കിന്‍ ഗുണങ്ങള്‍ പലര്‍ക്കും പരിചയമാണ്. ഗ്ലിസറിന്‍ വര്‍ഷങ്ങളായി അത്യന്താപേക്ഷിതമായ സൗന്ദര്യസംരക്ഷണ ഉത്പ്പന്നമായി പ്രവര്‍ത്തിച്ചിരുന്നു. ഗ്ലിസറിന്‍ ഉപയോഗിക്കുന്നവര്‍ പക്ഷേ അതിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് കൂടി ഓര്‍മ്മയില്‍ വെക്കണം. അല്ലാത്ത പക്ഷം ചുവപ്പും തിണര്‍പ്പും മാത്രമായി പിന്നീട് അവശേഷിക്കും.

glycerin on face

ഗ്ലിസറിന്‍ നിറമില്ലാത്തതും മണമില്ലാത്തതും ആയ ഒരു ദ്രാവകമാണ്. എന്നാല്‍ മുഖത്ത് ഏതൊക്കെ രീതിയില്‍ ഗ്ലിസറിന്‍ ഉപയോഗിക്കണം എന്ന് നോക്കാം. ആദ്യം നിങ്ങളുടെ മുഖം വെള്ളത്തില്‍ കഴുകുക, നിങ്ങളുടെ മുഖത്ത് നിന്ന് വെള്ളം മുഴുവന്‍ തുടച്ച് നീക്കണം. മുഖം ഉണങ്ങിയതിന് ശേഷം ഒരു പഞ്ഞി ഉപയോഗിച്ച് മുഖം തുടക്കണം. പിന്നീട് പഞ്ഞിയില്‍ അല്‍പം ഗ്ലിസറിന്‍ എടുത്ത് ചര്‍മ്മത്തില്‍ പുരട്ടുക. എന്നാല്‍ വായയും കണ്ണും ഒഴിവാക്കണം. ഇത് ഉടന്‍ തന്നെ കഴുകിക്കളയരുത്, എന്നാല്‍ ഇത് ചര്‍മ്മത്തില്‍ ആഗിരണം ചെയ്യപ്പെടാന്‍ അല്‍പനേരം വെക്കണം.

 ഗുണങ്ങള്‍

ഗുണങ്ങള്‍

ഗ്ലിസറിന്‍ ഒരു മികച്ച ക്ലെന്‍സറാണ്, ഇത് നിങ്ങള്‍ സാധാരണയായി ഉപയോഗിക്കുന്ന വിലകൂടിയ കെമിക്കല്‍ അധിഷ്ഠിത ക്ലെന്‍സിംഗ് മില്‍ക്കിനേക്കാള്‍ ഗുണം നല്‍കുന്നു. വേണമെങ്കില്‍ നിങ്ങള്‍ക്ക് മൂന്ന് ടീസ്പൂണ്‍ പാലും ഒരു ടീസ്പൂണ്‍ ഗ്ലിസറിനും കലര്‍ത്തി രാത്രിയില്‍ മുഖത്ത് പുരട്ടാം. ഇത് കൂടാതെ ഗ്ലിസറിന്‍ നിങ്ങളുടെ ചര്‍മ്മത്തിലെ അഴുക്കും എണ്ണയും മേക്കപ്പും പൂര്‍ണമായും നീക്കം ചെയ്യുന്നു. അതോടൊപ്പം തന്നെ ഗ്ലിസറിന്‍ ഒരു ടോണറായി ഉപയോഗിക്കാം. മുഖം കഴുകിയ ശേഷം ടോണിംഗിനായി വെള്ളത്തില്‍ ലയിപ്പിച്ച ഗ്ലിസറിന്‍ മുഖത്ത് പുരട്ടാവുന്നതാണ്. ഇത് സുഷിരങ്ങളെ ഇല്ലാതാക്കുന്നു. റോസ് വാട്ടറുമായി മിക്‌സ് ചെയ്ത് ടോണര്‍ തയ്യാറാക്കാം.

മുന്‍കരുതലുകള്‍

മുന്‍കരുതലുകള്‍

എത്രയൊക്കെ ഉപയോഗിക്കുന്നവരാണ് എന്ന് പറഞ്ഞാലും മുഖത്ത് ഗ്ലിസറിന്‍ ഉപയോഗിക്കുമ്പോള്‍ അല്‍പം ശ്രദ്ധ കൊടുക്കണം. മുഖത്ത് ഗ്ലിസറിന്‍ പുരട്ടുമ്പോള്‍ ചില മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. ഗ്ലിസറിന്‍ വളരെ സൗമ്യവും അപൂര്‍വ്വമായി ചിലില്‍ തിണര്‍പ്പുകളോ അലര്‍ജിയോ ഉണ്ടാക്കുന്നു. അതുകൊണ്ട് മുഖത്ത് തേക്കുന്നതിന് മുന്‍പ് ഇത് കൈയ്യില്‍ ഒന്ന് ടെസ്റ്റ് ചെയ്യണം. അലര്‍ജിയുണ്ടെങ്കില്‍ പിന്നീട് ഇത് ഉപയോഗിക്കരുത്. ഗ്ലിസറിന്‍ പുരട്ടുന്നതിന് മുമ്പ് അത് വെള്ളത്തിലോ റോസ് വാട്ടറിലോ നേര്‍പ്പിക്കുന്നത് ഉറപ്പാക്കുക. മാത്രമല്ല ചെറിയ അളവില്‍ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം. മുഖത്ത് പുരട്ടിയ ശേഷം സണ്‍സ്‌ക്രീന്‍ തേക്കുന്നതിനും ശ്രദ്ധിക്കണം. സൂര്യപ്രകാശം കൊള്ളുന്നത് ഒഴിവാക്കുക.

ഗുണങ്ങള്‍

ഗുണങ്ങള്‍

നല്ലൊരു മോയ്‌സ്ചുറൈസറായി നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാം. കാരണം ഇത് നിങ്ങളുടെ ചര്‍മ്മത്തെ വായുവില്‍ നിന്ന് ഈര്‍പ്പം ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു. ഗ്ലിസറിന്‍ മോയ്‌സ്ചറൈസര്‍ പതിവായി പ്രയോഗിച്ചാല്‍ ചര്‍മ്മം എപ്പോഴും മൃദുവും ജലാംശവുമുള്ളതാവുന്നു. നാരങ്ങ നീര് മിക്‌സ് ചെയ്ത് രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് ഈ മിശ്രിതം മുഖത്ത് പുരട്ടുക. ഇത് മുഖത്തെ ചര്‍മ്മത്തിന് നല്ലൊരു മോയ്‌സ്ചുറൈസ് ആയി പ്രവര്‍ത്തിക്കുന്നു.

അകാല വാര്ദ്ധക്യത്തെ പ്രതിരോധിക്കാം

അകാല വാര്ദ്ധക്യത്തെ പ്രതിരോധിക്കാം

അകാല വാര്‍ദ്ധക്യം പോലുള്ള പ്രശ്‌നങ്ങള്‍ പലരിലും ഉണ്ടാവുന്നു. അതിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. പ്രായമാവുന്നത് മൂലം ചര്‍മ്മത്തിലുണ്ടാവുന്ന വരള്‍ച്ചയും മറ്റും പ്രതിരോധിക്കാന്‍ നമുക്ക് ഗ്ലിസറിന്‍ ഉപയോഗിക്കാം. ഇത് കാലക്രമേണ ചുളിവുകളും വരകളും കുറയുന്നതിന് സഹായിക്കുന്നു. ഇത് ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യിക്കുകയും ചര്‍മ്മത്തിലെ ചെറിയ വിള്ളലുകള്‍ മാറ്റി ഇലാസ്തികത മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

 മുഖക്കുരുവിനെ പ്രതിരോധിക്കുന്നു

മുഖക്കുരുവിനെ പ്രതിരോധിക്കുന്നു

എപ്പോഴെങ്കിലും മുഖക്കുരു അനുഭവിച്ചിട്ടുള്ള ആര്‍ക്കും ഇതിന്റെ ഭീകരത മനസ്സിലാക്കാന്‍ സാധിക്കുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങളുടെ സൗന്ദര്യ ശേഖരത്തില്‍ ഗ്ലിസറിന്‍ ചേര്‍ക്കാം. ഗ്ലിസറിന്‍ മുഖക്കുരു കുറയ്ക്കുന്നു. ഇത് ദിവസവും മുഖത്ത് പുരട്ടുക, ഉടന്‍ തന്നെ ഫലം കാണാനാകും. മാത്രമല്ല മുഖക്കുരു പാടിനേയും ഇല്ലാതാക്കുന്നു. അതോടൊപ്പം ബ്ലാക്ക്‌ഹെഡ്‌സ് എന്ന വില്ലനേയും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. ഇതിന് വേണ്ടി മുള്‍ട്ടാണി മിട്ടി , ബദാം പൊടി, ഗ്ലിസറിന്‍ എന്നിവ മിക്‌സ് ചെയ്ത് പുരട്ടുക. ഇത് നിങ്ങളുടെ ബ്ലാക്ക്‌ഹെഡ്‌സ് ഇല്ലാതാക്കുന്നു.

കഴുത്തിലെ കറുപ്പ്‌ ആയുര്‍വ്വേദം കൊണ്ട് മാറ്റാം: സമയമെടുക്കുമെങ്കിലും പൂര്‍ണഫലംകഴുത്തിലെ കറുപ്പ്‌ ആയുര്‍വ്വേദം കൊണ്ട് മാറ്റാം: സമയമെടുക്കുമെങ്കിലും പൂര്‍ണഫലം

മുടി വേരോടെ കൊഴിയുന്നതിന് പിന്നിലെ കാരണം സമ്മര്‍ദ്ദംമുടി വേരോടെ കൊഴിയുന്നതിന് പിന്നിലെ കാരണം സമ്മര്‍ദ്ദം

English summary

Ways to use glycerin on face Face For Skin Care In Malayalam

Here in this article we are sharing way to use glycerin on face for skin care in malayalam. Take a look.
X
Desktop Bottom Promotion