For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിളങ്ങുന്ന ചര്‍മ്മം നേടാന്‍ വേണ്ടത് ഈ വിറ്റാമിനുകള്‍

|

തിളക്കമുള്ള ചര്‍മ്മം ലഭിക്കുന്നതിനും സൗന്ദര്യം വര്‍ധിപ്പിക്കാനുമായി വിലകൂടിയ സെറമുകള്‍, ചര്‍മ്മ ചികിത്സകള്‍, സലൂണ്‍ ഫേഷ്യലുകള്‍ എന്നിവയ്ക്കായി ഞങ്ങള്‍ ധാരാളം പണം ചിലവഴിച്ചേക്കാം. പക്ഷേ ശരീരത്തിനുള്ളില്‍ ചര്‍മ്മത്തിന് അനുകൂലമായ വിറ്റാമിനുകളും പോഷകങ്ങളും ആവശ്യത്തിന് ഇല്ലെങ്കില്‍, അത്തരം ചികിത്സകളൊന്നും ഫലപ്രദമാകില്ല. നാമെല്ലാവരും ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ചര്‍മ്മസംരക്ഷണത്തിന് ആവശ്യമായ വിറ്റാമിനുകള്‍ ഏതൊക്കെയെന്ന് അറിഞ്ഞ് അത് ശരീരത്തിന് നല്‍കുക എന്നത്.

Most read: മുടികൊഴിച്ചില്‍ തടഞ്ഞ് മുടി വളരാന്‍ കരിംജീരക എണ്ണ പ്രയോഗം ഇങ്ങനെ

ഇവ വളരെ ചെറിയ അളവിലാണ് ആവശ്യമെങ്കില്‍ പോലും ആരോഗ്യകരമായ ചര്‍മ്മം നിലനിര്‍ത്തുന്നതുള്‍പ്പെടെ ശരീരത്തിലെ പ്രധാന പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തുന്നതിന് വിറ്റാമിനുകള്‍ അത്യാവശ്യമാണ്. ഈ ലേഖനത്തില്‍, നിങ്ങളുടെ ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിന് വിറ്റാമിനുകള്‍ ഏതൊക്കെയെന്ന് പരിചയപ്പെടാം.

വിറ്റാമിന്‍ എ

വിറ്റാമിന്‍ എ

ചര്‍മ്മം ആരോഗ്യകരമായി നിലനിര്‍ത്തുകയും കൊളാജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ആന്റി-ഏജിംഗ് ഗുണങ്ങള്‍ വിറ്റാമിന്‍ എ യില്‍ അടങ്ങിയിട്ടുണ്ട്. ഈ വിറ്റാമിന്‍ നിങ്ങള്‍ക്ക് ചര്‍മ്മത്തിന്റെ ഉള്ളില്‍ നിന്ന് ഒരു തിളക്കം നല്‍കും. ഇത് ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്തുകയും പരുക്കനായതും മങ്ങിയതുമായ ചര്‍മ്മം നീക്കാന്‍ സഹായിക്കുകയും ആരോഗ്യകരമായ ചര്‍മ്മകോശങ്ങള്‍ മുകളിലെത്തിക്കുകയും ചെയ്യുന്നു. അതിലൂടെ നിങ്ങളുടെ ചര്‍മ്മത്തിന് എല്ലായ്‌പ്പോഴും സ്വാഭാവികമായ തിളക്കം കൈവരുന്നു. വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങളാണ് മുട്ട, കാരറ്റ്, പാല്‍, പാലുല്‍പ്പന്നങ്ങള്‍, ബ്രൊക്കോളി, പപ്പായ, അവോക്കാഡോ, ആപ്രിക്കോട്ട്, മധുരക്കിഴങ്ങ്, മാമ്പഴം, കാപ്‌സിക്കം, തണ്ണിമത്തന്‍ തുടങ്ങിയവ.

വിറ്റാമിന്‍ ഇ

വിറ്റാമിന്‍ ഇ

ചര്‍മ്മസംരക്ഷണ ക്രീമുകളിലും മരുന്നുകളിലും വിറ്റാമിന്‍ ഇ ഉപയോഗിക്കുന്നതിന് ഒരു കാരണം എന്തെന്നാല്‍ ഇത് ഒരു ശക്തമായ ആന്റിഓക്സിഡന്റാണ്. കൂടാതെ ചര്‍മ്മകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളുടെ ഫലത്തെ നിര്‍വീര്യമാക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ ഇ ചര്‍മ്മത്തിലെ പാടുകളും പിഗ്മെന്റേഷനും നീക്കാന്‍ സഹായിക്കുന്നു. വിറ്റാമിന്‍ ഇയുടെ ഉറവിടങ്ങളാണ് ബദാം, പിസ്ത, സൂര്യകാന്തി വിത്തുകള്‍, മത്തങ്ങ വിത്തുകള്‍, ബ്ലൂബെറി, തക്കാളി, ചീര, കാപ്‌സിക്കം, ബ്രൊക്കോളി തുടങ്ങിയവ.

Most read:ചര്‍മ്മത്തിലെ ചുളിവകറ്റി പ്രായം പിടിച്ചുകെട്ടാന്‍ ഇതാണ് വഴി

വിറ്റാമിന്‍ കെ

വിറ്റാമിന്‍ കെ

ഇരുണ്ട പാടുകള്‍, സ്‌പൈഡര്‍ വെയിന്‍, സ്‌ട്രെച്ച് മാര്‍ക്കുകള്‍ തുടങ്ങിയ ചര്‍മ്മസംബന്ധമായ അസുഖങ്ങളെല്ലാം സുഖപ്പെടുത്താന്‍ വിറ്റാമിന്‍ കെ നിങ്ങളെ സഹായിക്കും. വിറ്റാമിന്‍ കെ കുടലിലെ ആരോഗ്യകരമായ ബാക്ടീരിയകളെ ഉല്‍പാദിപ്പിക്കുകയും അതിനെ ശക്തമായി നിലനിര്‍ത്തുകയും ചെയ്യുന്നു. മാത്രമല്ല, നല്ല ഉദരാരോഗ്യം നിങ്ങളുടെ മൊത്തത്തിലുള്ള ശരീരത്തെയും ചര്‍മ്മത്തെയും നല്ലതായി നിലനിര്‍ത്തുന്നു. ഇത് ചര്‍മ്മത്തിന്റെ വരള്‍ച്ചയും വീക്കവും കുറയ്ക്കുന്നു. വിറ്റാമിന്‍ കെ യുടെ ഉറവിടങ്ങളാണ് അവോക്കാഡോ, പച്ച ആപ്പിള്‍, കിവി, പിയര്‍, ബ്രൊക്കോളി, കാബേജ്, കുക്കുമ്പര്‍, സെലറി, പച്ച മുന്തിരി മുതലായവ.

വിറ്റാമിന്‍ ബി 3

വിറ്റാമിന്‍ ബി 3

നിയാസിനാമൈഡ് എന്നറിയപ്പെടുന്ന വിറ്റാമിനാണ് ബി 3 വിറ്റാമിന്‍. ഇത് ചര്‍മ്മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്തുന്നു. ചര്‍മ്മത്തിന്റെ ഘടന മൃദുവാക്കാനും ചുളിവുകളുടെ രൂപം കുറയ്ക്കാനും സഹായിക്കുന്നു. വിറ്റാമിന്‍ ബി 3 യുടെ ഉറവിടങ്ങളാണ് നിലക്കടല, ബദാം, അവോക്കാഡോ, ബ്രൗണ്‍ റൈസ്, കൂണ്‍, ഗ്രീന്‍ പീസ് തുടങ്ങിയവ.

Most read:ഗ്രാമ്പൂ ഇങ്ങനെയെങ്കില്‍ മുഖക്കുരുവും കറുത്തപാടും ഇല്ലേയില്ല

വിറ്റാമിന്‍ ബി 5

വിറ്റാമിന്‍ ബി 5

പാന്റോതെനിക് ആസിഡ് എന്നറിയപ്പെടുന്ന വിറ്റാമിന്‍ ബി 5 വായുവില്‍ നിന്നുള്ള ഈര്‍പ്പം ആഗിരണം ചെയ്യുന്നു. നിങ്ങളുടെ ചര്‍മ്മത്തില്‍ മുഖക്കുരു വരുന്നത് കുറയ്ക്കുകയും ചര്‍മ്മത്തെ സുഖപ്പെടുത്തുകയും മൃദുവും മിനുസമാര്‍ന്നതുമാക്കി മാറ്റുകയും ചെയ്യുന്നു. വിറ്റാമിന്‍ ബി 5 ന്റെ ഉറവിടങ്ങളാണ് പാല്‍, അവോക്കാഡോ, കൂണ്‍, സൂര്യകാന്തി വിത്തുകള്‍, ധാന്യങ്ങള്‍, മുട്ട, തൈര്, കോളിഫ്‌ളവര്‍ തുടങ്ങിയവ.

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി

ഫലപ്രദമായ ആന്റി-ഏജിംഗ് ചികിത്സയ്ക്കായി നോക്കുകയാണോ? വിറ്റാമിന്‍ സിയേക്കാള്‍ കൂടുതലായി ഒന്നുമില്ല. കാരണം ഇത് ചര്‍മ്മത്തിന്റെ കൊളാജന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുകയും ഫ്രീ റാഡിക്കലുകള്‍ക്കെതിരേ പോരാടുകയും ചെയ്യുന്നു. സെറങ്ങള്‍, ക്രീമുകള്‍ എന്നിവയില്‍ ഹൈപ്പര്‍പിഗ്മെന്റേഷന്‍ മായ്ച്ചുകളയാനും സ്‌കിന്‍ ടോണ്‍ മെച്ചപ്പെടുത്താനുമായി വിറ്റാമിന്‍ സി ഉപയോഗിക്കുന്നു. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങളാണ് നാരങ്ങ, ഓറഞ്ച്, സ്‌ട്രോബെറി, പപ്പായ, പൈനാപ്പിള്‍, കിവി, ബ്രൊക്കോളി, ചീര, തക്കാളി തുടങ്ങിയവ.

Most read:നിങ്ങളുടെ ഷാംപൂ സള്‍ഫേറ്റ് രഹിതമാണോ? ഇല്ലെങ്കില്‍ ഉടന്‍ മാറ്റൂ

വിറ്റാമിന്‍ ഡി

വിറ്റാമിന്‍ ഡി

സൂര്യപ്രകാശം ചര്‍മ്മത്തില്‍ ആഗിരണം ചെയ്യുമ്പോള്‍ സ്വാഭാവികമായും ശരീരത്തിനുള്ളില്‍ വിറ്റാമിന്‍ ഡി സമന്വയിപ്പിക്കപ്പെടുന്നു. ആരോഗ്യകരമായ കോശങ്ങള്‍ നിലനിര്‍ത്തുന്നതിനും ചര്‍മ്മത്തിന്റെ ടോണ്‍ നിലനിര്‍ത്തുന്നതിനും വിറ്റാമിന്‍ ഡി അത്യാവശ്യമാണ്. വിറ്റാമിന്‍ ഡി അടങ്ങിയ ചില ഭക്ഷണങ്ങളാണ് വെണ്ണ, ചീസ്, ധാന്യങ്ങള്‍, ഫാറ്റി ഫിഷ് തുടങ്ങിയവ.

ഒമേഗ 3

ഒമേഗ 3

ഈ വിറ്റാമിനുകള്‍ക്ക് പുറമേ, ചര്‍മ്മത്തിന്റെ ഘടനയും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനും ഉള്ളില്‍ നിന്ന് പ്രകൃതിദത്തമായ തിളക്കം നല്‍കുന്നതിനും ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ആവശ്യമാണ്. സാല്‍മണ്‍, ഫാറ്റി ഫിഷ്, ചണവിത്ത്, ഒലിവ് ഓയില്‍, ഇലക്കറികള്‍, വാല്‍നട്ട് തുടങ്ങിയവയില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ കാണപ്പെടുന്നു. അതിനാല്‍, തിളക്കമുള്ളതും മനോഹരവുമായ ചര്‍മ്മത്തിന് നിങ്ങളുടെ ഭക്ഷണത്തിലൂടെ ധാരാളം വിറ്റാമിനുകളും പോഷകങ്ങളും നേടാന്‍ ശ്രമിക്കുക.

Most read:കണ്ണിന്റെ കറുപ്പും പഫ്‌നസ്സും എളുപ്പം നീക്കാന്‍ പരിഹാരം

English summary

Vitamins That Will Make Your Skin Healthy

In this post, we list out 7 vitamins to make your skin healthy and glow. Take a look.
Story first published: Friday, May 7, 2021, 15:00 [IST]
X