For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തെ അഴുക്കും സെബവും നീക്കി മുഖം തിളങ്ങാന്‍ ഒരുഗ്രന്‍ കൂട്ട്

|
Turmeric And Green Tea Face Mask For Glowing Skin in Malayalam

ചര്‍മ്മസംരക്ഷണത്തിന് പേരുകേട്ട രണ്ട് ഘടകങ്ങളാണ് മഞ്ഞളും ഗ്രീന്‍ ടീയും. ഇവ രണ്ടും ചേര്‍ന്ന് നിങ്ങളുടെ മുഖത്തിന് തിളക്കം നല്‍കുകയും മുഖ സംരക്ഷിക്കുകയും ചെയ്യുന്നു. ഈ കോമ്പിനേഷന്‍ നിങ്ങളുടെ ചര്‍മ്മത്തിന് ഒരു അനുഗ്രഹമായി കണക്കാക്കപ്പെടുന്നു, കാരണം ഇത് ചര്‍മ്മത്തിന് മനോഹരമായ സ്വര്‍ണ്ണ നിറം സമ്മാനിക്കുന്നു.

Most read: ശൈത്യകാലത്തെ ചര്‍മ്മവരള്‍ച്ചയും മുഖക്കുരുവും തടയാന്‍ പ്രതിവിധികള്‍Most read: ശൈത്യകാലത്തെ ചര്‍മ്മവരള്‍ച്ചയും മുഖക്കുരുവും തടയാന്‍ പ്രതിവിധികള്‍

ഇവയിലെ ഗുണങ്ങള്‍ നിങ്ങളുടെ ചര്‍മ്മത്തെ സുഖപ്പെടുത്തുകയും മുഖചര്‍മ്മം സമമാക്കുകയും ചെയ്യുന്നു. ഈ ലേഖനത്തില്‍, നിങ്ങളുടെ ചര്‍മ്മത്തിന് മഞ്ഞള്‍ - ഗ്രീന്‍ ടീ ഫെയ്‌സ് പാക്ക് എങ്ങനെ ഉപയോഗിക്കണമെന്ന് വായിച്ചറിയാം. ഒപ്പം മഞ്ഞളിന്റെയും ഗ്രീന്‍ ടീയുടെയും ചര്‍മ്മ സംരക്ഷണ ഗുണങ്ങളും അറിയാം.

ചര്‍മ്മത്തിന് മഞ്ഞല്‍ നല്‍കുന്ന ഗുണങ്ങള്‍

ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിന് പേരുകേട്ട ഒന്നാണ് മഞ്ഞള്‍. കറുത്ത പാടുകള്‍, പാടുകള്‍, ഹൈപ്പര്‍പിഗ്മെന്റേഷന്‍ എന്നിവ കുറയ്ക്കാന്‍ കഴിയുന്ന ശക്തമായ ആന്റിഓക്സിഡന്റ് ഘടകമാണിത്. മഞ്ഞളിലെ ആന്റിഓക്സിഡന്റുകളും ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും നിങ്ങളുടെ ചര്‍മ്മത്തിന് തിളക്കം നല്‍കുകയും അതിനെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. മുഖക്കുരു പരിഹരിക്കുന്നതിനും ഉത്തമമാണ് മഞ്ഞള്‍. മഞ്ഞളിലെ സജീവ ഘടകമായ കുര്‍ക്കുമിന്‍ മുഖക്കുരുവിനെതിരേ പോരാടുന്നു. മഞ്ഞളിന്റെ ആന്റി-ഇന്‍ഫ്‌ലമേറ്ററി സ്വഭാവം ചര്‍മ്മത്തിലെ വീക്കം കുറയ്ക്കുകയും ചര്‍മ്മത്തെ സുഖപ്പെടുത്തുകയും ചെയ്യുന്നു.

Most read: മുടി വളരാനും യോഗയിലുണ്ട് വഴി; മുടി അത്ഭുതകരമായി വളര്‍ത്താന്‍ ഈ യോഗാസനം ഉത്തമംMost read: മുടി വളരാനും യോഗയിലുണ്ട് വഴി; മുടി അത്ഭുതകരമായി വളര്‍ത്താന്‍ ഈ യോഗാസനം ഉത്തമം

ചര്‍മ്മം ചെറുപ്പമാക്കുന്നു

നിങ്ങളുടെ ചര്‍മ്മം പലപ്പോഴും അള്‍ട്രാവയലറ്റ് രശ്മികള്‍ക്കും പരിസ്ഥിതി മലിനീകരണത്തിനും വിധേയമാകുന്നു. ഇത് ചര്‍മ്മത്തിന്റെ സ്വാഭാവിക എണ്ണ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും ചര്‍മ്മത്തിന്റെ ഇലാസ്തികത നഷ്ടപ്പെടാന്‍ കാരണമാവുകയും ചെയ്യുന്നു. സാധാരണയായി നിങ്ങളുടെ കണ്ണുകള്‍, നെറ്റി, കഴുത്ത് എന്നിവയ്ക്ക് ചുറ്റും വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെടും. മഞ്ഞളിലെ ഉയര്‍ന്ന ആന്റിഓക്സിഡന്റ് സംയുക്തമായ കുര്‍ക്കുമിന്‍ നിങ്ങളുടെ കൊളാജന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തിന്റെ ഇലാസ്തികത ശക്തിപ്പെടുത്തുകയും ചെയ്യുന്നു. അങ്ങനെ നിങ്ങളുടെ ചര്‍മ്മത്തിന് ചെറുപ്പം നിലനിര്‍ത്തുന്നു.

Most read: സൗന്ദര്യം പതിന്‍മടങ്ങ് കൂട്ടാന്‍ തേങ്ങാവെള്ളം; ചര്‍മ്മത്തിനും മുടിക്കും ഉപയോഗം ഈവിധംMost read: സൗന്ദര്യം പതിന്‍മടങ്ങ് കൂട്ടാന്‍ തേങ്ങാവെള്ളം; ചര്‍മ്മത്തിനും മുടിക്കും ഉപയോഗം ഈവിധം

സോറിയാസിസ് തടയുന്നു

നിങ്ങളുടെ മുഖത്തും സോറിയാസിസ് ഉണ്ടാകാം. ചര്‍മ്മം കട്ടിയായി വരണ്ടതാകുന്ന ഒരു ചര്‍മ്മ അവസ്ഥയാണ് ഇത്. മുഖത്തെ സോറിയാസിസ് ചികിത്സിക്കാന്‍ മഞ്ഞള്‍ ഗുണം ചെയ്യും. ഇതിലെ ആന്റി-മൈക്രോബയല്‍, ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ സോറിയാസിസിന് കാരണമാകുന്ന ബാക്ടീരിയകളെ കൊല്ലാനും ചര്‍മ്മത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കുന്നു.

ചര്‍മ്മത്തിന് ഗ്രീന്‍ ടീ നല്‍കുന്ന ഗുണങ്ങള്‍

ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഒരു പവര്‍ഹൗസാണ് ഗ്രീന്‍ ടീ. ഇത് മുഖക്കുരു ചികിത്സിക്കുന്നതിനുള്ള മികച്ച സംയോജനമാണ്. ഗ്രീന്‍ ടീയിലെ പോളിഫെനോളുകള്‍ക്ക് സെബം ഓയില്‍ ഉത്പാദനം കുറയ്ക്കാന്‍ സഹായിക്കുകയും മുഖക്കുരു സാധ്യത തടയുകയും ചെയ്യുന്നു.

Most read: മുടിക്ക് കരുത്തും ഭംഗിയും കൂട്ടാന്‍ ഇഞ്ചിയും ഈ കൂട്ടുകളും നല്‍കും ഫലംMost read: മുടിക്ക് കരുത്തും ഭംഗിയും കൂട്ടാന്‍ ഇഞ്ചിയും ഈ കൂട്ടുകളും നല്‍കും ഫലം

സ്‌കിന്‍ ക്യാന്‍സറില്‍ നിന്ന് സംരക്ഷിക്കുന്നു

ഫ്രീ റാഡിക്കലുകള്‍ നിങ്ങളുടെ ചര്‍മ്മത്തെയും ആരോഗ്യത്തെയും നശിപ്പിക്കുന്ന അപകടകരമായ ഘടകങ്ങളാണ്. മലിനീകരണം, സൂര്യരശ്മികള്‍ തുടങ്ങിയ പാരിസ്ഥിതിക സമ്മര്‍ദ്ദങ്ങള്‍ മൂലമാണ് ഇത് സംഭവിക്കുന്നത്. ഫ്രീ റാഡിക്കലുകള്‍ നിങ്ങളുടെ ഡിഎന്‍എയെ നശിപ്പിക്കുന്നു, ഇത് ത്വക്ക് കാന്‍സര്‍ പോലുള്ള മാരകമായ രോഗങ്ങള്‍ക്ക് പോലും ഇടയാക്കും. ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഗ്രീന്‍ ടീ ഈ ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്യുകയും സ്‌കിന്‍ കാന്‍സറില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.

മഞ്ഞള്‍, ഗ്രീന്‍ ടീ മാസ്‌ക്

നിങ്ങളുടെ മുഖത്തെ കുരുക്കള്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് ഉത്തമ പരിഹാരമാണ് മഞ്ഞള്‍. ഈ ഫെയ്സ് പാക്ക് നിങ്ങളുടെ ചര്‍മ്മത്തില്‍ നിന്ന് അധിക അഴുക്കും സെബവും നീക്കാനും സഹായിക്കുന്നു. ഒരു ടീസ്പൂണ്‍ കടല മാവ്, അര ടീസ്പൂണ്‍ മഞ്ഞള്‍, രണ്ട് ടീസ്പൂണ്‍ ഗ്രീന്‍ ടീ എന്നിവ നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടുക. ഏകദേശം 15-20 മിനുട്ട് ഉണങ്ങാന്‍ വിട്ട ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. ആഴ്ചയില്‍ 1-2 തവണ ഇങ്ങനെ ചെയ്യുന്നതിലൂടെ മുഖത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്.

Most read: ഇളംചൂടുള്ള എണ്ണ ഈവിധം മുടിയില്‍ തേച്ചാല്‍ ആരോഗ്യമുള്ള മുടിയിഴ ഞൊടിയിടയില്‍Most read: ഇളംചൂടുള്ള എണ്ണ ഈവിധം മുടിയില്‍ തേച്ചാല്‍ ആരോഗ്യമുള്ള മുടിയിഴ ഞൊടിയിടയില്‍

English summary

Turmeric And Green Tea Face Mask For Glowing Skin in Malayalam

Here is how to make and use turmeric and green tea face mask for glowing skin. Take a look.
Story first published: Wednesday, November 30, 2022, 17:18 [IST]
X
Desktop Bottom Promotion