For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്ണിന് ചുറ്റുമുള്ള കുരു എളുപ്പത്തില്‍ മാറ്റിയെടുക്കാം; വീട്ടില്‍ തന്നെയുണ്ട് പരിഹാരം

|

കണ്ണുകള്‍ക്ക് ചുറ്റുമുള്ള കുരു നിങ്ങളെ അലട്ടുന്നുണ്ടോ? നിങ്ങളുടെ കണ്ണുകള്‍ക്ക് ചുറ്റും അത്തരം ചെറിയ കുരുക്കള്‍ ഉണ്ടെങ്കില്‍, അത് സിറിംഗോമ എന്ന ചര്‍മ്മപ്രശ്‌നമാണ്. കൗമാരക്കാരിലാണ് ഈ കുരു സാധാരണയായി ഉണ്ടാകുന്നത്. എന്നാല്‍ മുതിര്‍ന്നവര്‍ക്കും ഇത് വാരാം. കണ്ണുകള്‍, നെറ്റി, കവിള്‍, നെഞ്ച് എന്നീ ഭാഗങ്ങളിലും ഇത്തരം കുരുക്കള്‍ പ്രത്യക്ഷപ്പെടാം. കണ്ണിന് താഴെയുള്ള കുരുക്കള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്ത പരിഹാരങ്ങള്‍ ഇതാ. ഇത് നിങ്ങള്‍ക്ക് തീര്‍ച്ചായും ഗുണഫലം നല്‍കും.

Also read: ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നല്‍കും എണ്ണ; ഒറ്റത്തവണ ഉപയോഗത്തില്‍ അറിയാം മാറ്റംAlso read: ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നല്‍കും എണ്ണ; ഒറ്റത്തവണ ഉപയോഗത്തില്‍ അറിയാം മാറ്റം

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴയില്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളും ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. കറ്റാര്‍ വാഴ ജെല്‍ നിങ്ങളുടെ കണ്ണുകള്‍ക്ക് ചുറ്റുമുള്ള കുരു നീക്കാനുള്ള മികച്ച പ്രകൃതിദത്ത പരിഹാരങ്ങളിലൊന്നാണ്. കണ്ണിനു ചുറ്റും കുരു പ്രത്യക്ഷപ്പെടുന്ന സ്ഥലങ്ങളില്‍ കറ്റാര്‍ വാഴ ജെല്‍ പുരട്ടുക. ഇത് പോകുന്നതുവരെ ദിവസത്തില്‍ പല തവണ ഇത് തടവുക. കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും ഇത് ആവര്‍ത്തിക്കുക.

പൈനാപ്പിള്‍ ജ്യൂസ്

പൈനാപ്പിള്‍ ജ്യൂസ്

കണ്ണിന് താഴെയുളള കുരു കുറയ്ക്കാനും നിങ്ങളുടെ ചര്‍മ്മത്തിന്റെ രൂപം മെച്ചപ്പെടുത്താനും പൈനാപ്പിള്‍ ജ്യൂസ് സഹായിക്കും. പോഷകങ്ങളാല്‍ സമ്പുഷ്ടമാണ് ഇത്. നിങ്ങളുടെ ചര്‍മ്മത്തെ മികച്ചതാക്കാന്‍ സഹായിക്കുന്ന ബ്രോമെലൈന്‍ എന്ന എന്‍സൈം ഇതിലുണ്ട്. ദിവസവും നിങ്ങള്‍ പൈനാപ്പിള്‍ ജ്യൂസ് കുടിക്കുക. ഇത് കണ്ണിന് താഴെ നേരിട്ട് പുരട്ടുകയും ചെയ്യാം. ഉണങ്ങിക്കഴിഞ്ഞശേഷം കഴുകിക്കളയുക.

Also read:എണ്ണമയമുള്ള മുഖത്ത് അഴുക്ക് അടിയുന്നത് പെട്ടെന്ന്; പരിഹാരമാണ് ഈ സ്‌ക്രബ്‌Also read:എണ്ണമയമുള്ള മുഖത്ത് അഴുക്ക് അടിയുന്നത് പെട്ടെന്ന്; പരിഹാരമാണ് ഈ സ്‌ക്രബ്‌

നാരങ്ങ നീര്

നാരങ്ങ നീര്

നാരങ്ങയില്‍ വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്റെ കേടുപാടുകള്‍ കുറയ്ക്കുന്നതിനും ചര്‍മ്മത്തിലെ കുരുക്കള്‍ നീക്കുന്നതിനും സഹായിക്കുന്നു. കണ്‍തടത്തിലെ കുരുവിന് സ്വാഭാവിക പ്രതിവിധിയായി നാരങ്ങ നീര് ഉപയോഗിക്കാം. കുറച്ച് വെള്ളം ചേര്‍ത്ത് നാരങ്ങ നീര് നേര്‍പ്പിക്കുക. ഒരു കോട്ടണ്‍ തുണി എടുത്ത് ഈ മിശ്രിതത്തില്‍ മുക്കി കുരു ബാധിച്ച പ്രദേശത്ത് പുരട്ടുക. ഇതിനു മുമ്പ് നാരങ്ങയോട് നിങ്ങള്‍ക്ക് അലര്‍ജിയില്ലെന്ന് ഉറപ്പാക്കുക. ഒരുപക്ഷേ അതിന്റെ അസിഡിറ്റി സ്വഭാവം കാരണം, നാരങ്ങ നീര് നിങ്ങളുടെ ചര്‍മ്മത്തിന് പൊള്ളലേല്‍പിച്ചേക്കാം.

ആവണക്കെണ്ണ

ആവണക്കെണ്ണ

ചര്‍മ്മത്തിനും മുടിക്കും വളരെ ഗുണം ചെയ്യുന്ന എണ്ണയാണ് ആവണക്കെണ്ണ. ഇതിന് ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുണ്ട്, ഇത് നിങ്ങളുടെ ചര്‍മ്മത്തിലെ വീക്കവും കുരുവും കുറയ്ക്കും. കുറച്ച് ബേക്കിംഗ് സോഡ എടുത്ത് ആവണക്കെണ്ണയുമായി കലര്‍ത്തുക. ഇത് നിങ്ങളുടെ കുരു ബാധിത പ്രദേശങ്ങളില്‍ നേരിട്ട് പുരട്ടുക. മികച്ച ഫലങ്ങള്‍ക്കായി ദിവസത്തില്‍ രണ്ടുതവണ ഇത് ചെയ്യുക.

Also read:ശൈത്യകാലത്തെ മങ്ങി വാടിയ മുഖചര്‍മ്മത്തിന് ഞൊടിയിടയില്‍ പരിഹാരം; ഈ പ്രതിവിധി ഫലപ്രദംAlso read:ശൈത്യകാലത്തെ മങ്ങി വാടിയ മുഖചര്‍മ്മത്തിന് ഞൊടിയിടയില്‍ പരിഹാരം; ഈ പ്രതിവിധി ഫലപ്രദം

ബദാം എണ്ണ

ബദാം എണ്ണ

പല വിധത്തിലുള്ള ചര്‍മ്മരോഗങ്ങള്‍ക്ക് പരിഹാരമായി ബദാം ഓയില്‍ ഉപയോഗിക്കുന്നുണ്ട്. ഈ എണ്ണയില്‍ ആന്റിഓക്സിഡന്റുകള്‍, ആന്റി-ഇന്‍ഫ്‌ളമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ കണ്ണിന് ചുറ്റുമുള്ള കുരു നീക്കാന്‍ പ്രകൃതിദത്ത പ്രതിവിധിയായി പ്രവര്‍ത്തിക്കുന്നു. കുറച്ചുതുള്ളി ബദാം ഓയില്‍ കണ്‍തടത്തിലെ കുരു ബാധിച്ച പ്രദേശങ്ങളില്‍ പുരട്ടുക

നിങ്ങളുടെ വിരലുകള്‍ കൊണ്ട് മൃദുവായി മസാജ് ചെയ്യുക

ചന്ദനപ്പൊടി

ചന്ദനപ്പൊടി

ചന്ദനപ്പൊടി നിങ്ങളുടെ ചര്‍മ്മത്തില്‍ തണുപ്പിക്കാനും ശാന്തമാക്കാനും ഉപയോഗിക്കാം. വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങള്‍ അടങ്ങിയതിനാല്‍ ഇത് വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നു. ഒരു ടീസ്പൂണ്‍ ചന്ദനപ്പൊടി എടുക്കുക. ഇത് ഒരു ടീസ്പൂണ്‍ റോസ് വാട്ടറില്‍ കലര്‍ത്തുക. അതിനുശേഷം, ഈ മിശ്രിതം കണ്ണിനുചുറ്റും കുരു ഉള്ള ഭാഗത്ത് തടവുക.

Also read:ഈ 6 കാര്യം പതിവാക്കിയാല്‍ ആര്‍ക്കും നേടാം തിളക്കമാര്‍ന്ന മുഖംAlso read:ഈ 6 കാര്യം പതിവാക്കിയാല്‍ ആര്‍ക്കും നേടാം തിളക്കമാര്‍ന്ന മുഖം

ഉള്ളി നീര്

ഉള്ളി നീര്

ഉള്ളി ഒരു പരമ്പരാഗതവും പ്രകൃതിദത്തവുമായ ചര്‍മ്മ ചികിത്സാ ഘടകമാണ്. ഇതിന് ആന്റിഫംഗല്‍, ആന്റി ബാക്ടീരിയല്‍, ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുണ്ട്. ഇത് കണ്ണിനു കീഴിലുള്ള കുരു നീക്കാന്‍ സഹായിക്കും. കുറച്ച് ഉള്ളി നീര് എടുത്ത് ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് കണ്ണിനു താഴം നേരിട്ട് പുരട്ടുക. അരമണിക്കൂര്‍ വെച്ച ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക.

English summary

Try These Effective Remedies To Remove Bumps Around Your Eyes

Check out these effective home remedies to remove the bumps around your eyes.
X
Desktop Bottom Promotion