For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്‍തടത്തിലെ കറുപ്പ് എളുപ്പത്തില്‍ മാറ്റാം

|

മനോഹരമായ കണ്ണുകള്‍ തീര്‍ച്ചയായും ദൈവത്തിന്റെ ദാനമാണ്. അവയെ പൊന്നുപോലെ കാക്കേണ്ടതും ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. പക്ഷേ, സമ്മര്‍ദ്ദകരമായ ജീവിതം പലപ്പോഴും നിങ്ങളുടെ കണ്ണുകളെ മോശമായി ബാധിക്കുന്നു. അങ്ങനെ കണ്ണുകള്‍ക്ക് ചുറ്റും കറുത്ത പാടുകള്‍ പ്രത്യക്ഷപ്പെടുകയും നിങ്ങളുടെ കണ്ണുകളുടെ ഭംഗി നശിപ്പിക്കുകയും ചെയ്യുന്നു. കണ്ണുകള്‍ നമ്മുടെ ശരീരത്തിലെ ഏറ്റവും അതിലോലമായ ഭാഗമാണ്, മാത്രമല്ല നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യും.

Most read: സൗന്ദര്യം വിരിയും മുഖത്ത് മുന്തിരി ഇങ്ങനെയെങ്കില്‍Most read: സൗന്ദര്യം വിരിയും മുഖത്ത് മുന്തിരി ഇങ്ങനെയെങ്കില്‍

ശരീരം നിര്‍ജ്ജലീകരണം ചെയ്യുമ്പോള്‍, കണ്ണുകള്‍ക്ക് ചുറ്റുമുള്ള രക്തക്കുഴലുകള്‍ക്ക് പലപ്പോഴും ദ്രാവകത്തിന്റെ അഭാവം ഉണ്ടാകുകയും ഇരുണ്ടതായി മാറുകയും ചെയ്യും. ഇരുണ്ട വൃത്തങ്ങളെ സ്വാഭാവികമായി നീക്കാന്‍ ചില വഴികളുണ്ട്. ഈ മാറ്റങ്ങള്‍ നിങ്ങള്‍ കൃത്യമായി ശീലിച്ചാല്‍ നിങ്ങളുടെ കണ്‍തടത്തിലെ കറുത്ത പാടുകള്‍ നീക്കാവുന്നതാണ്.

പോഷകാഹാരം

പോഷകാഹാരം

ചര്‍മ്മം സുരക്ഷിതമായി ഇരിക്കാന്‍ നിങ്ങളുടെ ഭക്ഷണക്രമം കൂടി നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എ, സി, കെ, ഇ, ഇരുമ്പ് തുടങ്ങിയ വിറ്റാമിനുകള്‍ കറുത്ത പാടുകള്‍ കുറയ്ക്കാന്‍ സഹായിക്കും. അതില്‍ പഴങ്ങള്‍, സലാഡുകള്‍, മുളപ്പിച്ച ഭക്ഷണം, ധാന്യങ്ങള്‍, തൈര്, പാല്‍, ചീസ്, പയറ്, ബീന്‍സ്, ഇലക്കറികള്‍, മുട്ട, മത്സ്യം എന്നിവ ഉള്‍പ്പെടുന്നു. നിര്‍ജ്ജലീകരണം തടയുന്നതിനായി വ്യത്യസ്ത തരം പഴങ്ങള്‍ കഴിക്കുക. ഭക്ഷണത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനുമുമ്പ് ഒരു ഡോക്ടറുമായി ബന്ധപ്പെട്ട് വിറ്റാമിന്‍, ധാതുക്കള്‍ എന്നിവയെക്കുറിച്ച് മനസിലാക്കുക.

വെള്ളം

വെള്ളം

ചര്‍മ്മത്തെ ജലാംശത്തോടെ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഇതിലൂടെ നിങ്ങളുടെ ചര്‍മ്മത്തിന് ദൃഢതയും സൗന്ദര്യവും കൈവരുന്നു. ദിവസവും 8 മുതല്‍ 10 ഗ്ലാസ് വെള്ളം കുടിക്കുക. കൂടാതെ, ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു നാരങ്ങയുടെ നീര് കലര്‍ത്തി രാവിലെ കഴിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് കണ്‍തടത്തിലെ പാടുകള്‍ നീക്കാവുന്നതാണ്.

Most read:അരമണിക്കൂറില്‍ മുഖം മിനുക്കാന്‍ തക്കാളിMost read:അരമണിക്കൂറില്‍ മുഖം മിനുക്കാന്‍ തക്കാളി

സണ്‍സ്‌ക്രീന്‍

സണ്‍സ്‌ക്രീന്‍

സണ്‍സ്‌ക്രീനിന്റെ ഉപയോഗം നിങ്ങള്‍ക്ക് വീടിനു പുറത്തിറങ്ങുമ്പോള്‍ മനസിലാകും. കനത്ത ചൂടില്‍ നിങ്ങളുടെ ചര്‍മ്മം സംരക്ഷിക്കാന്‍ സണ്‍സ്‌ക്രീന്‍ ലോഷനുകളും ക്രീമുകളും സഹായിക്കുന്നു. വീടിനു പുറത്തിറങ്ങുമ്പോള്‍, സണ്‍സ്‌ക്രീന്‍ ലോഷന്‍ കണ്ണുകള്‍ക്ക് താഴെയായി പുരട്ടുക. ഇവ പ്രയോഗിക്കുന്നതിന് മുമ്പ് അതില്‍ ഒരു തുള്ളി വെള്ളം കൂടി ചേര്‍ക്കുക.

ബദാം എണ്ണ

ബദാം എണ്ണ

കണ്‍തടത്തിലെ കറുപ്പ് നീക്കാന്‍ ചില വീട്ടുവഴികള്‍ കൂടി നിങ്ങള്‍ക്ക് സ്വീകരിക്കാവുന്നതാണ്. അത്തരത്തില്‍ ഒന്നാണ് ബദാം ഓയില്‍. ഇത് നിങ്ങളുടെ കണ്ണിനു താഴെ ഒരു മിനിറ്റ് നേരം ദിവസവും മസാജ് ചെയ്യുക. ഇത് 15 മിനിറ്റ് ഉണങ്ങാന്‍ വിട്ട ശേഷം നനഞ്ഞ കോട്ടണ്‍ തുണി ഉപയോഗിച്ച് മൃദുവായി തുടയ്ക്കുക. ബദാം, ബദാം ഓയില്‍ എന്നിവ ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും ടോണ്‍ നല്‍കാനും സഹായിക്കുന്നു. ഇത് കണ്ണുകള്‍ക്ക് കീഴിലുള്ള ചര്‍മ്മത്തെ പോഷിപ്പിക്കുന്നു.

Most read:മുടിയും മുഖവും മിനുക്കാന്‍ ഒരു കപ്പ് മോര് ധാരാളംMost read:മുടിയും മുഖവും മിനുക്കാന്‍ ഒരു കപ്പ് മോര് ധാരാളം

കക്കിരി, തക്കാളി

കക്കിരി, തക്കാളി

കറുത്ത പാടുകള്‍ കുറയ്ക്കാന്‍ കക്കിരി നിങ്ങളെ സഹായിക്കുന്നു. ഇത് കണ്ണിനു ചുറ്റും ദിവസവും പ്രയോഗിക്കുകയും 15 മിനിറ്റിനു ശേഷം വെള്ളത്തില്‍ കഴുകുകയും വേണം. കക്കിരി ജ്യൂസും നാരങ്ങ നീരും തക്കാളി ജ്യൂസും തുല്യ അളവില്‍ കലര്‍ത്തി പുരട്ടുന്നതിലൂടെയും നിങ്ങള്‍ക്ക് കണ്‍തടത്തിലെ പാടുകള്‍ നീക്കാവുന്നതാണ്. ദിവസവും ഇത് പ്രയോഗിച്ച് 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക. തക്കാളി, നാരങ്ങ, ഉരുളക്കിഴങ്ങ് ജ്യൂസുകള്‍ എന്നിവയും ചര്‍മ്മത്തിന്റെ നിറം സന്തുലിതമാക്കും. ഉരുളക്കിഴങ്ങ് ജ്യൂസും കക്കിരി നീരും ചേര്‍ത്ത് കണ്ണുകള്‍ക്ക് താഴെ പുരട്ടി 15 മിനിറ്റിനുശേഷം കഴുകി കളയുക.

കറ്റാര്‍ വാഴ ജെല്‍

കറ്റാര്‍ വാഴ ജെല്‍

കറ്റാര്‍ വാഴ ചെടിയില്‍ നിന്ന് കുറച്ച് പുതിയ കറ്റാര്‍ വാഴ പള്‍പ്പ് ശേഖരിക്കുക. നനഞ്ഞ കോട്ടണ്‍ തുണി ഉപയോഗിച്ച് കണ്ണിനു താഴെയുള്ള ഭാഗം വൃത്തിയാക്കി ഈ ജെല്‍ കറുപ്പ് ബാധിച്ച സ്ഥലത്ത് പുരട്ടുക. വിരലുകള്‍ ഉപയോഗിച്ച് ലഘുവായി മസാജ് ചെയ്യുക, തുടര്‍ന്ന് 15 മിനിറ്റ് ഉണങ്ങാന്‍ വിടുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ കണ്‍തടത്തിലെ കറുപ്പ് നീക്കാവുന്നതാണ്.

Most read:മുടി തഴച്ചു വളരും; സോയാബീന്‍ കൂടെക്കൂട്ടാംMost read:മുടി തഴച്ചു വളരും; സോയാബീന്‍ കൂടെക്കൂട്ടാം

വ്യായാമവും വിശ്രമവും

വ്യായാമവും വിശ്രമവും

ചര്‍മ്മം മെച്ചപ്പെടുത്താന്‍ വ്യായാമവും വിശ്രമവും പ്രധാനമാണ്. വ്യായാമത്തിലൂടെ നിങ്ങളുടെ ചര്‍മ്മത്തിന് പ്രസരിപ്പും തിളക്കവും ദൃഢതയും ലഭിക്കുന്നു. അതിനായി ദിവസവും അല്‍പനേരം വ്യയാമത്തിനായും സമയം നീക്കിവയ്ക്കുക. ഇതിലൂടെ നിങ്ങളുടെ ആരോഗ്യവും മെച്ചപ്പെടുത്താവുന്നതാണ്. പ്രാണായാമം പോലുള്ള ആഴത്തിലുള്ള ശ്വസന വ്യായാമങ്ങള്‍ പരിശീലിക്കുക. ഇത് സമ്മര്‍ദ്ദത്തെ പ്രതിരോധിക്കാനും ശരീരത്തിന് ഓക്‌സിജന്‍ നല്‍കാനും കാറുത്ത പാടുകള്‍ കുറയ്ക്കാനും സഹായിക്കുന്നു. മതിയായ ഉറക്കവും വിശ്രമവും നേടേണ്ടതും പ്രധാനമാണ്.

English summary

Tips to Get Rid of Dark Circles Under the Eyes

From diet changes to lifestyle changes, we give you some tips to get rid of your dark circles under eyes. Read on.
X
Desktop Bottom Promotion