For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ 6 കാര്യം പതിവാക്കിയാല്‍ ആര്‍ക്കും നേടാം തിളക്കമാര്‍ന്ന മുഖം

|
These Daily Routine Will Help You To Get Glowing Skin in New Year 2023

ആരോഗ്യകരവും സുന്ദരവുമായ ചര്‍മ്മം നേടാനായി എല്ലാവരും ആഗ്രഹിക്കുന്നു. സുന്ദരവും തിളങ്ങുന്നതുമായ ചര്‍മ്മം നല്ല ആരോഗ്യത്തിന്റെ പ്രതിഫലനമാണ്. എന്നാല്‍ എല്ലാവര്‍ക്കും ഇത് സാധിക്കണമെന്നില്ല. തിരക്കിട്ട ജീവിതശൈലിയില്‍ പലര്‍ക്കും അവരുടെ ചര്‍മ്മം സംരക്ഷിക്കുന്നതിന് സമയം ലഭിക്കാറില്ല. ശരിയായ ജീവിതശൈലിയും ചര്‍മ്മസംരക്ഷണ ശീലങ്ങളും ഉപയോഗിച്ച് ഇത് നേടാനാകും.

Also read: ദിവസവും മുടി കഴുകേണ്ട; ശൈത്യകാലത്തെ വരണ്ട കെട്ടുപിണഞ്ഞ മുടി പരിഹരിക്കാന്‍ 5 വഴികള്‍Also read: ദിവസവും മുടി കഴുകേണ്ട; ശൈത്യകാലത്തെ വരണ്ട കെട്ടുപിണഞ്ഞ മുടി പരിഹരിക്കാന്‍ 5 വഴികള്‍

കുറഞ്ഞ സമയം കൊണ്ട് പരമാവധി ഫലം ലഭിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എന്നാല്‍ ഇത് ഒറ്റരാത്രികൊണ്ട് നടക്കുന്ന പ്രക്രിയയല്ല, മറിച്ച് അത് പതിയെ നേടിയെടുക്കാവുന്നതാണ്. പതിവ് ചര്‍മ്മസംരക്ഷണ ദിനചര്യകളിലൂടെ ഇത് നിങ്ങള്‍ക്ക് സാധിച്ചെടുക്കാം. ചര്‍മ്മത്തിന് അനുയോജ്യമായ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് ഒരു ചര്‍മ്മസംരക്ഷണ ദിനചര്യ പിന്തുടരുക. ഈ 6 കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. പുതുവര്‍ഷത്തില്‍ തിളങ്ങുന്ന ചര്‍മ്മം നേടാനായി നിങ്ങള്‍ സ്വീകരിക്കേണ്ട ഒരു ചര്‍മ്മസംരക്ഷണ ദിനചര്യ ഇതാ.

ദിവസത്തില്‍ രണ്ടുതവണ ചര്‍മ്മം വൃത്തിയാക്കുക

തിളങ്ങുന്ന ചര്‍മ്മം നേടാനായി ഏതൊരു ചര്‍മ്മസംരക്ഷണ ദിനചര്യയുടെയും ആദ്യപടിയാണ് വൃത്തിയുള്ള ചര്‍മ്മം. നിങ്ങളുടെ ചര്‍മ്മത്തിലെ അഴുക്ക്, അധിക എണ്ണ, മേക്കപ്പ്, നിര്‍ജ്ജീവമായ ചര്‍മ്മകോശങ്ങള്‍ എന്നിവ ഒഴിവാക്കാനായി ദിവസവും രണ്ടുതവണയെങ്കിലും മുഖം വൃത്തിയാക്കുക. രാവിലെയും രാത്രിയും ചര്‍മ്മസംരക്ഷണത്തിന്റെ ഭാഗമായി ചര്‍മ്മം ശുദ്ധിയാക്കുക. ഇത് ദിവസത്തില്‍ രണ്ട് തവണയായി പരിമിതപ്പെടുത്തുക. അല്ലെങ്കില്‍, അമിതമായ ശുദ്ധീകരണം നിങ്ങളുടെ ചര്‍മ്മത്തില്‍ നിന്ന് അവശ്യ എണ്ണകള്‍ നീക്കം ചെയ്യുകയും ചര്‍മ്മത്തിന്റെ സ്വാഭാവിക പി.എച്ച്‌നെ തടസ്സപ്പെടുത്തുകയും ചെയ്യും.

Also read: ഈ 5 വഴികളിലൂടെ വളര്‍ത്താം ശൈത്യകാലത്ത് പനങ്കുല പോലെ മുടിAlso read: ഈ 5 വഴികളിലൂടെ വളര്‍ത്താം ശൈത്യകാലത്ത് പനങ്കുല പോലെ മുടി

ആഴ്ചയില്‍ ഒരിക്കല്‍ എക്‌സ്‌ഫോളിയേറ്റ് ചെയ്യുക

ചര്‍മ്മത്തിന്റെ പാളിയില്‍ മൃതകോശങ്ങള്‍ ഉണ്ടാക്കുന്നു. ഇവ ഉപരിതലത്തിലേക്ക് നീങ്ങുകയും പൊളിഞ്ഞ് പോവുകയും ചെയ്യുന്നു. ഈ നിര്‍ജ്ജീവ കോശങ്ങള്‍ ചര്‍മ്മത്തിന് ഒരു ബാധ്യതയായി മാറുന്നു. ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒരു പ്രക്രിയയാണ് എക്‌സ്‌ഫോളിയേഷന്‍. ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ കഴുകിക്കളയാന്‍ ആഴ്ചയില്‍ ഒരിക്കല്‍ ഫേഷ്യല്‍ സ്‌ക്രബ് ഉപയോഗിക്കുക. ചര്‍മ്മത്തിന്റെ ഘടനയും രൂപവും മെച്ചപ്പെടുത്താന്‍ ചില കെമിക്കല്‍ എക്‌സ്‌ഫോളിയന്റുകള്‍ നിങ്ങളെ സഹായിക്കും. അവ കെരാറ്റിനോസൈറ്റുകളെ തകര്‍ക്കുകയും കെരാറ്റിനോസൈറ്റ് ബില്‍ഡ് അപ്പ് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇത് മെലാനിന്‍ ബില്‍ഡ് അപ്പ് കുറയ്ക്കുകയും അതുവഴി നിങ്ങള്‍ക്ക് തിളങ്ങുന്ന ചര്‍മ്മം നല്‍കുകയും ചെയ്യുന്നു.

ടോണര്‍ ഉപയോഗിക്കുക

ചര്‍മ്മ ശുചീകരണവും സ്‌ക്രബ്ബിംഗും നിങ്ങളുടെ ചര്‍മ്മത്തിലെ പിഎച്ച് അസ്വസ്ഥമാക്കും. നിങ്ങളുടെ ചര്‍മ്മത്തിന്റെ സ്വാഭാവിക പിഎച്ച് ഏകദേശം 5-6 ആണ്. ക്ലെന്‍സറുകളും സ്‌ക്രബുകളും ഇതിനെ ചെറുതായി ക്ഷാരമുള്ളതാക്കുന്നു. നിങ്ങളുടെ ചര്‍മ്മത്തിന്റെ പിഎച്ച് ബാലന്‍സ് ചെയ്യാനുള്ള ഒരു ചര്‍മ്മ സംരക്ഷണ വഴിയാണ് ടോണിംഗ്. വിപണിയില്‍ ലഭ്യമായ ടോണറുകളില്‍ കക്കിരി, കറ്റാര്‍ വാഴ തുടങ്ങിയ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവ നിങ്ങളുടെ ചര്‍മ്മം തിളങ്ങാന്‍ സഹായിക്കും.

Also read: ആരോഗ്യത്തിന് മാത്രമല്ല, തൈറോയ്ഡ് മുടി കൊഴിച്ചിലിനും കാരണമാകും; പ്രതിവിധി ഇത്Also read: ആരോഗ്യത്തിന് മാത്രമല്ല, തൈറോയ്ഡ് മുടി കൊഴിച്ചിലിനും കാരണമാകും; പ്രതിവിധി ഇത്

സെറം ഉപയോഗം

മുഖക്കുരു, കറുത്ത പാടുകള്‍, ടാന്‍ തുടങ്ങിയ ചര്‍മ്മ പ്രശ്നങ്ങളാണ് തിളങ്ങുന്ന ചര്‍മ്മത്തിന് ഏറ്റവും വലിയ തടസ്സം. സജീവ ഘടകങ്ങള്‍ അടങ്ങിയ സെറം ഉപയോഗിച്ച് നിങ്ങളുടെ ഈ ചര്‍മ്മ പ്രശ്നങ്ങള്‍ പരിഹരിക്കുക. നിങ്ങളുടെ ചര്‍മ്മത്തെ മെച്ചപ്പെടുത്തുന്ന ശക്തമായ ചേരുവകള്‍ സെറത്തില്‍ അടങ്ങിയിരിക്കുന്നു. ആന്റി-ഏജിംഗ് സെറം, ഡാര്‍ക്ക് സ്പോട്ട് കണ്‍ട്രോള്‍ സെറം, മുഖക്കുരു കുറയ്ക്കല്‍ സെറം തുടങ്ങി നിരവധി സെറങ്ങള്‍ വിപണിയിലുണ്ട്. ഇവ നിങ്ങളുടെ ചര്‍മ്മ സംരക്ഷണത്തിനായി ഉപയോഗിക്കാം.

ദിവസത്തില്‍ രണ്ടുതവണ മോയ്‌സ്ചറൈസ് ചെയ്യുക

തിളക്കമുള്ള ചര്‍മംമ നേടാനായി നിങ്ങളുടെ ചര്‍മ്മത്തെ യഥാവിധി മോയ്‌സ്ചറൈസ് ചെയ്യുക. മോയ്‌സ്ചറൈസേഷന്റെ അഭാവം വളരെ വരണ്ടതോ വളരെ എണ്ണമയമുള്ളതോ ആയ ചര്‍മ്മത്തിന് കാരണമാകും. ഇവ രണ്ടും മുഖക്കുരു ഉള്‍പ്പെടെയുള്ള പലതരം ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ചര്‍മ്മത്തിന്റെ ജലനഷ്ടം തടയുന്നതിന് സഹായിക്കുന്നു. കൂടാതെ മോയ്‌സ്ചറൈസേഷന്‍ നിങ്ങളുടെ ചര്‍മ്മത്തിന് നേരിയ തിളക്കവും നല്‍കുന്നു.

Also read: ശൈത്യകാലത്ത് വരണ്ടുപൊട്ടുന്ന ചുണ്ടിന് പ്രകൃതിദത്ത പരിഹാരം വീട്ടില്‍ത്തന്നെAlso read: ശൈത്യകാലത്ത് വരണ്ടുപൊട്ടുന്ന ചുണ്ടിന് പ്രകൃതിദത്ത പരിഹാരം വീട്ടില്‍ത്തന്നെ

സണ്‍സ്‌ക്രീന്‍ ഉപയോഗം

സണ്‍സ്‌ക്രീന്‍ നിങ്ങളുടെ ചര്‍മ്മത്തെ കഠിനമായ സൂര്യരശ്മികളില്‍ നിന്ന് സംരക്ഷിക്കുന്നു. ദീര്‍ഘനേരം സൂര്യപ്രകാശം ഏല്‍ക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തില്‍ മന്ദത, ഇരുണ്ട പാടുകള്‍, നേര്‍ത്ത വരകള്‍, ചുളിവുകള്‍, ചില സന്ദര്‍ഭങ്ങളില്‍ ക്യാന്‍സര്‍ എന്നിവയ്ക്ക് കാരണമാകും. അള്‍ട്രാവയലറ്റ് രശ്മികള്‍ക്ക് നിങ്ങളുടെ ചര്‍മ്മത്തിന്റെ മിനുസമാര്‍ന്ന ഘടനയെ പ്രശ്‌നത്തിലാക്കുകയും നിങ്ങളുടെ ചര്‍മ്മത്തിന്റെ തിളക്കം വലിച്ചെടുക്കുകയും ചെയ്യും. അതിനാല്‍ നിങ്ങളുടെ ചര്‍മ്മസംരക്ഷണ ദിനചര്യയില്‍ സണ്‍സ്‌ക്രീന്‍ ഉപയോഗം ഉറപ്പാക്കുക.

English summary

These Daily Routine Will Help You To Get Glowing Skin in New Year 2023

Here are some effective daily routine tips to get glowing skin in new year 2023. Take a look.
Story first published: Friday, December 30, 2022, 11:42 [IST]
X
Desktop Bottom Promotion