For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുളിങ്കുരു മുഖത്ത് ഇങ്ങനെ തേക്കൂ; മാറ്റം അത്ഭുതം

|

മുഖത്ത് സൗന്ദര്യം വരുത്താന്‍ ആഗ്രഹിക്കുന്നവരായിരിക്കും മിക്കവരും. അല്ലെങ്കില്‍, ഉള്ള സൗന്ദര്യം പോകാതെ സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍. ഇതിനായി നിരവധി ഉപയോഗപ്രദമായ അടുക്കള ചേരുവകള്‍ നിങ്ങള്‍ക്ക് കൂട്ടായുണ്ട്. നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നത് മുതല്‍ ചര്‍മ്മത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നത് വരെ ഇവ പലവിധത്തില്‍ ഉപയോഗിക്കാം. അത്തരം ഒരു ഘടകമാണ് പുളിങ്കുരു.

Most read: പുതിനയില ഇങ്ങനെയെങ്കില്‍ തിളങ്ങുന്ന മുഖം ഉറപ്പ്Most read: പുതിനയില ഇങ്ങനെയെങ്കില്‍ തിളങ്ങുന്ന മുഖം ഉറപ്പ്

പുളി ഉപയോഗിച്ച ശേഷം മിക്ക ആളുകളും അതിന്റെ കുരു കളയുന്നു. എന്നാല്‍ ഇനി അത് വേണ്ട. കാരണം നിങ്ങള്‍ക്ക് യുവത്വമുള്ള ചര്‍മ്മം നല്‍കാന്‍ സഹായിക്കുന്ന ഘടകങ്ങളിലൊന്നാണ് പുളിങ്കുരു. ഒരുരാത്രി പുളിങ്കുരു വെള്ളത്തില്‍ മുക്കിവയ്ക്കുക, പിറ്റേന്ന് രാവിലെ ഇത് മിക്‌സര്‍ ഗ്രൈന്‍ഡറില്‍ പൊടിച്ചെടുക്കുക. ഈ പേസ്റ്റ് പിന്നീട് പല ചേരുവകളും ചേര്‍ത്ത് മുഖത്ത് പുരട്ടാവുന്നതാണ്. സാധാരണ ചര്‍മ്മ പ്രശ്‌നങ്ങളെ നേരിടാന്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന കുറച്ച് പുളിങ്കുരു ഫെയ്‌സ് മാസ്‌കുകള്‍ ഇതാ.

മുഖക്കുരു നീക്കാന്‍

മുഖക്കുരു നീക്കാന്‍

ചര്‍മ്മത്തിന് കറുത്ത പാടുകള്‍ വരണമെന്ന് ആരും ആഗ്രഹിക്കുന്നില്ല. എന്നാല്‍ പലരിലും മുഖത്ത് മുഖക്കുരുവും കറുത്ത പാടുകളും പ്രത്യക്ഷപ്പെടുന്നു. അവ ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് ഈ പുളിങ്കുരു പ്രതിവിധി പരീക്ഷിക്കാം.

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

2 ടേബിള്‍സ്പൂണ്‍ നാരങ്ങ നീര്, 1 ടീസ്പൂണ്‍ പുളിങ്കുരു പേസ്റ്റ് എന്നിവയാണ് ആവശ്യം. ഒരു പാത്രം എടുത്ത് അല്‍പം പുളിങ്കുരു രാത്രി വെള്ളത്തില്‍ മുക്കിവച്ച് രാവിലെ രാവിലെ മിക്‌സര്‍ പൊടിച്ചെടുക്കുക. ഇതിലേക്ക് 2 ടേബിള്‍സ്പൂണ്‍ നാരങ്ങ നീര് ചേര്‍ക്കുക. രണ്ടും നല്ലവണ്ണം മിക്‌സ് ചെയ്ത് പേസ്റ്റ് ആക്കി മുഖത്ത് പുരട്ടുക. 10 മിനിറ്റ് മുഖത്ത് വിട്ട ശേഷം വെള്ളത്തില്‍ മുഖം കഴുകുക. ആഴ്ചയില്‍ രണ്ടുതവണ ഇത് നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്നതാണ്.

Most read:ഏതു ചര്‍മ്മവും എളുപ്പം വെളുക്കാന്‍ ഡ്രൈ ഫ്രൂട്‌സ്‌Most read:ഏതു ചര്‍മ്മവും എളുപ്പം വെളുക്കാന്‍ ഡ്രൈ ഫ്രൂട്‌സ്‌

മൃതകോശങ്ങള്‍ നീക്കാന്‍

മൃതകോശങ്ങള്‍ നീക്കാന്‍

മൃത ചര്‍മ്മകോശങ്ങളുടെ ഒരു പാളി നിങ്ങളുടെ ചര്‍മ്മത്തിന്റെ സ്വാഭാവിക തിളക്കം നീക്കുന്നു. ഇതിന്റെ ഫലമായി നിങ്ങളുടെ ചര്‍മ്മം മങ്ങിയതായി കാണപ്പെടുകയും ചെയ്യുന്നു. മൃതചര്‍മ്മകോശങ്ങളുടെ പാളി നീക്കംചെയ്യാന്‍, നിങ്ങള്‍ക്ക് പുളിങ്കുരു ഉപയോഗിക്കാവുന്നതാണ്.

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

അര ടീസ്പൂണ്‍ ഉപ്പ്, അര ടീസ്പൂണ്‍ പുളിങ്കുരു പേസ്റ്റ്, ഒരു ടേബിള്‍ സ്പൂണ്‍ തൈര് എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ഒരു പാത്രത്തില്‍ ഉപ്പ്, തൈര്, പുളിങ്കുരു പേസ്റ്റ് എന്നിവ ചേര്‍ക്കുക. ഈ മിശ്രിതം നന്നായി ചേര്‍ത്ത ശേഷം മുഖത്ത് പുരട്ടുക. 15 മിനിറ്റ് ഉണങ്ങാന്‍ വിടുക, തുടര്‍ന്ന് കഴുകുക. ചര്‍മ്മം വരണ്ടതായി തോന്നുകയാണെങ്കില്‍ ജലാംശം നല്‍കുന്ന മോയ്സ്ചുറൈസര്‍ പുരട്ടുക.

ആഴ്ചയില്‍ ഒരിക്കല്‍ ഈ പ്രതിവിധി പ്രയോഗിക്കുക.

Most read:മുഖക്കുരു നീക്കാം; ഈ പച്ചക്കറികളിലുണ്ട് പരിഹാരംMost read:മുഖക്കുരു നീക്കാം; ഈ പച്ചക്കറികളിലുണ്ട് പരിഹാരം

ടാനിംഗ് നീക്കാന്‍

ടാനിംഗ് നീക്കാന്‍

ചൂടുള്ള വേനല്‍ക്കാല ദിനങ്ങളാണ് കടന്നുപോകുന്നത്. സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികള്‍ ചര്‍മ്മത്തെ തകരാറിലാക്കുകയും ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. അത് ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് പുളിങ്കുരു പ്രതിവിധി ഉപയോഗിക്കാവുന്നതാണ്.

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

ഒരു നുള്ള് മഞ്ഞള്‍, കാല്‍ ടീസ്പൂണ്‍ പുളിങ്കുരു പേസ്റ്റ്, ഒരു ടേബിള്‍ സ്പൂണ്‍ റോസ് വാട്ടര്‍ എന്നിവ എടുക്കുക. ഒരു പാത്രത്തില്‍ എല്ലാ ചേരുവകളും ചേര്‍ത്ത് പേസ്റ്റ് തയാറാക്കുക. ഇത് നിങ്ങളുടെ മുഖത്ത് പുരട്ടി സൗമ്യമായി സ്‌ക്രബ് ചെയ്യുക. മുഖത്ത് 5 മിനിറ്റ് നേരം ഈ പായ്ക്ക് ഉണങ്ങാന്‍ വിടുക. തുടര്‍ന്ന് സാധാരണ വെള്ളത്തില്‍ മുഖം കഴുകുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ ഒരിക്കല്‍ ഇത് ഉപയോഗിക്കുക.

Most read:മുടികൊഴിച്ചിലാണോ പ്രശ്‌നം? വിഷമിക്കേണ്ട വഴിയുണ്ട്Most read:മുടികൊഴിച്ചിലാണോ പ്രശ്‌നം? വിഷമിക്കേണ്ട വഴിയുണ്ട്

തിളങ്ങുന്ന ചര്‍മ്മത്തിന്

തിളങ്ങുന്ന ചര്‍മ്മത്തിന്

നിങ്ങളുടെ ചര്‍മ്മം മങ്ങിയതാണെങ്കില്‍ അതിന്റെ സ്വാഭാവിക തിളക്കം തിരികെ കൊണ്ടുവരാന്‍ പുളിങ്കുരു ഫെയ്‌സ് പായ്ക്ക് നിങ്ങളെ സഹായിക്കും. ഇതിനായി നിങ്ങള്‍ക്ക് കടല മാവും പുളിങ്കുരു ഫെയ്‌സ് പായ്ക്കും തയാറാക്കി പ്രയോഗിക്കാവുന്നതാണ്.

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

കാല്‍ ടീസ്പൂണ്‍ പുളിങ്കുരു പേസ്റ്റ്, ½ ടേബിള്‍സ്പൂണ്‍ കടലമാവ്, 2-3 തുള്ളി നാരങ്ങ നീര് എന്നിവ ഒരു പാത്രത്തില്‍ എടുത്ത് കട്ടിയുള്ള പേസ്റ്റ് തയാറാക്കുക. നിങ്ങളുടെ മുഖം സ്‌ക്രബ് ചെയ്യുന്നതിന് ഇത് ഉപയോഗിക്കുക. 7-8 മിനിറ്റ് ഉണങ്ങാന്‍ വിടുക. അതിനുശേഷം വെള്ളം ഉപയോഗിച്ച് ഇത് നന്നായി കഴുകുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ മൂന്ന് തവണ ഇത് ഉപയോഗിക്കുക.

Most read:മുട്ടറ്റം മുടിക്ക് ഒരു കൂട്ടുണ്ട് അശ്വഗന്ധയില്‍Most read:മുട്ടറ്റം മുടിക്ക് ഒരു കൂട്ടുണ്ട് അശ്വഗന്ധയില്‍

English summary

Tamarind Seed Face Packs For Glowing Skin

Tamarind seeds can be used to enhance the quality of your skin. Read on to know more.
X
Desktop Bottom Promotion