For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാത്രിയില്‍ ഈ 5 കാര്യം ശീലമാക്കിയാല്‍ ശൈത്യകാലത്തും മങ്ങാത്ത ആരോഗ്യമുള്ള ചര്‍മ്മം സ്വന്തം

|
Skincare Tips At Night In Winter Season For Healthy Skin

ചര്‍മ്മത്തിന് വളരെയേറെ ശ്രദ്ധ നല്‍കേണ്ട കാലമാണ് ശൈത്യകാലം. കാരണം ഈ സീസണില്‍ ഭൂരിഭാഗം പേരുടെയും ചര്‍മ്മം മങ്ങിയതും നിര്‍ജീവവും വരണ്ടതുമായി കാണപ്പെടുന്നു. തണുത്ത കാലാവസ്ഥയില്‍ ചര്‍മ്മത്തിന്റെ ഈര്‍പ്പം വളരെപെട്ടെന്ന് നഷ്ടപ്പെടുന്നു. പൊടി, മലിനീകരണം, സൂര്യരശ്മികള്‍ എന്നിവയും ചര്‍മ്മത്തെ പ്രതികൂലമായി ബാധിക്കുന്നു.

Also read: പൂപോല്‍ മൃദുലമായ കൈ സ്വന്തമാക്കാം; ഈ രണ്ട് ചേരുവകള്‍ മാത്രം മതിAlso read: പൂപോല്‍ മൃദുലമായ കൈ സ്വന്തമാക്കാം; ഈ രണ്ട് ചേരുവകള്‍ മാത്രം മതി

അത്തരമൊരു സാഹചര്യത്തില്‍, രാത്രി ഉറങ്ങുന്നതിനുമുമ്പ് ചര്‍മ്മത്തിന് പ്രത്യേക പരിചരണം നല്‍കേണ്ടത് അത്യാവശ്യമാണ്. ഇതിനായി നിങ്ങള്‍ക്ക് അല്‍പ്പം രാത്രികാല ചര്‍മ്മ സംരക്ഷണ നുറുങ്ങുകള്‍ പരീക്ഷിക്കാം. അങ്ങനെ രാവിലെ ഉണരുമ്പോള്‍ നിങ്ങളുടെ ചര്‍മ്മം വളരെ ഫ്രഷ് ആയി കാണപ്പെടും. ശൈത്യകാലത്ത് ചര്‍മ്മത്തെ ആരോഗ്യകരവും മിനുസമാര്‍ന്നതുമായി നിലനിര്‍ത്തുന്നതിനുള്ള ചില ചര്‍മ്മ സംരക്ഷണ വഴികള്‍ ഇതാ. രാത്രികാല ചര്‍മ്മസംരക്ഷണത്തിന് ഈ 5 കാര്യങ്ങള്‍ ശ്രദ്ധിക്കൂ.

പാല്‍ ക്ലെന്‍സര്‍ ഉപയോഗിച്ച് മുഖം വൃത്തിയാക്കുക

ചര്‍മ്മത്തിന് ഒരു അത്ഭുതകരമായ ക്ലെന്‍സറാണ് പാല്‍. മികച്ച ക്ലെന്‍സറായി പ്രവര്‍ത്തിക്കുന്ന ലാക്റ്റിക് ആസിഡ് ഇതില്‍ അടങ്ങിയിട്ടുണ്ട്. മേക്കപ്പ് നീക്കം ചെയ്യാനും ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് മുഖം നല്ലപോലെ വൃത്തിയാക്കാനും നിങ്ങള്‍ക്ക് പാല്‍ അടിസ്ഥാനമാക്കിയുള്ള ക്ലെന്‍സര്‍ ഉപയോഗിക്കാം. ഇത് അഴുക്ക് നീക്കം ചെയ്യുകയും ചര്‍മ്മത്തെ മൃദുലമാക്കുകയും ചെയ്യുന്നു. അല്ലെങ്കില്‍ നിങ്ങള്‍ക്ക് രാത്രിയില്‍ കുറച്ച് പാല്‍ എടുത്ത് മുഖം കഴുകാം.

Also read: തലയോട്ടിക്ക് കരുത്തും ആരോഗ്യവും നല്‍കി മുടി വളര്‍ത്തും മാസ്‌ക്Also read: തലയോട്ടിക്ക് കരുത്തും ആരോഗ്യവും നല്‍കി മുടി വളര്‍ത്തും മാസ്‌ക്

ചര്‍മ്മത്തെ എക്‌സ്‌ഫോളിയേറ്റ് ചെയ്യുക

വരണ്ടതും അടരുകളുള്ളതുമായ ചര്‍മ്മം നീക്കാന്‍ മഞ്ഞുകാലത്ത് എക്‌സ്‌ഫോളിയേഷന്‍ പ്രധാനമാണ്. ഒന്നിടവിട്ട ദിവസങ്ങളില്‍ മൃദുവായ രീതിയില്‍ ചര്‍മ്മത്തെ എക്‌സ്‌ഫോളിയേറ്റ് ചെയ്യുന്നത് നല്ലതാണ്. ഇതിനായി വെളിച്ചെണ്ണയോ പാലോ ചേര്‍ത്ത് ഓട്സോ കാപ്പിയോ ഉപയോഗിച്ച് നിങ്ങള്‍ക്ക് മൃദുവായ സ്‌ക്രബ് ഉപയോഗിക്കാം.

ചര്‍മ്മം മസാജ് ചെയ്യുക

ആരോഗ്യമുള്ള ചര്‍മ്മത്തിനായി ദിവസവും ചര്‍മ്മം എക്‌സ്‌ഫോളിയേറ്റ് ചെയ്ത ശേഷം മസാജ് ചെയ്യുക. ഇത് നിങ്ങളുടെ ചര്‍മ്മത്തെ ആഴത്തില്‍ കണ്ടീഷന്‍ ചെയ്യാന്‍ സഹായിക്കും. ഇതിനായി വെളിച്ചെണ്ണ, അര്‍ഗന്‍ ഓയില്‍ അല്ലെങ്കില്‍ റോസ്ഷിപ്പ് ഓയില്‍ ഉപയോഗിക്കുക. ചില ദിവസങ്ങളില്‍ എണ്ണയ്ക്ക് പകരമായി കറ്റാര്‍ വാഴ ജെല്ലും നിങ്ങള്‍ക്ക് ഉപയോഗിക്കാം. ഓയില്‍ അല്ലെങ്കില്‍ ജെല്‍ ഉപയോഗിച്ച് അല്‍പസമയം മസ്സാജ് ചെയ്ത് ചെറുചൂടുവെള്ളം ഉപയോഗിച്ച് മുഖം കഴുകുക.

Also read: ശൈത്യകാലത്ത് പാദങ്ങള്‍ക്കും വേണം കരുതല്‍; ഈ 6 കാര്യങ്ങളിലൂടെ നല്‍കാം സംരക്ഷണംAlso read: ശൈത്യകാലത്ത് പാദങ്ങള്‍ക്കും വേണം കരുതല്‍; ഈ 6 കാര്യങ്ങളിലൂടെ നല്‍കാം സംരക്ഷണം

കണ്ടീഷനിംഗ് ക്രീം, ജെല്‍, മോയ്‌സ്ചറൈസര്‍

ശൈത്യകാലത്ത് രാത്രിയിലെ ചര്‍മ്മസംരക്ഷണ ദിനചര്യയില്‍ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്നാണിത്. നല്ലൊരു മോയ്‌സ്ചറൈസറോ ക്രീമോ ഉപയോഗിക്കുന്നത് ശൈത്യകാലത്ത് നിങ്ങളുടെ ചര്‍മ്മം മികച്ചതാക്കാന്‍ സഹായിക്കും. ചര്‍മ്മത്തെ ഈര്‍പ്പമുള്ളതു കണ്ടീഷന്‍ ചെയ്തതും മൃദുവായതും ആരോഗ്യകരവുമാക്കാന്‍ നിങ്ങളുടെ മുഖത്ത് മാത്രമല്ല, കൈകളിലും കാലുകളിലും അള്‍ട്രാ ഹൈഡ്രേറ്റിംഗ് മോയ്‌സ്ചറൈസര്‍ പുരട്ടുക.വൈകിട്ട് കുളിച്ചതിന് ശേഷം ആദ്യം ചെയ്യേണ്ടത് ചര്‍മ്മത്തിന്റെ സുഷിരങ്ങള്‍ തടയാത്തതും നന്നായി പടരുന്നതുമായ ഒരു നേരിയ മോയ്‌സ്ചറൈസിംഗ് ലോഷന്‍ ഉപയോഗിച്ച് നിങ്ങളുടെ ശരീരം മോയ്‌സ്ചറൈസ് ചെയ്യുക എന്നതാണ്. നിങ്ങളുടെ മുഖത്ത് സെറം ഉപയോഗിച്ച ശേഷം ഒരു മോയ്‌സ്ചറൈസിംഗ് ക്രീം പുരട്ടണം. നിങ്ങളുടെ കഴുത്ത്, കൈകള്‍, കാലുകള്‍ എന്നിവയിലും ക്രീം പുരട്ടുക.

Also read: മുടി കൊഴിച്ചില്‍ കുറയ്ക്കാനും മുടിക്ക് തിളക്കം നല്‍കാനും ഇതിലും നല്ല വഴിയില്ലAlso read: മുടി കൊഴിച്ചില്‍ കുറയ്ക്കാനും മുടിക്ക് തിളക്കം നല്‍കാനും ഇതിലും നല്ല വഴിയില്ല

ജലാംശം നല്‍കുന്ന ഫെയ്‌സ് മാസ്‌ക്

ശൈത്യകാലത്ത് ജലാംശം നല്‍കുന്ന ഒരു മാസ്‌ക് ഉപയോഗിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തിന് പുനരുജ്ജീവനം നല്‍കും. ആഴ്ചയില്‍ ഒരിക്കലോ രണ്ടുതവണയോ ഈ മാസ്‌ക് പ്രയോഗിക്കാം. നന്നായി ചതച്ച വാഴപ്പഴം, 1 ടേബിള്‍സ്പൂണ്‍ തേന്‍, തൈര് എന്നിവയും കുറച്ച് ബദാം ഓയിലും ഇതിന് ആവശ്യമാണ്. എല്ലാ ചേരുവകളും നന്നായി യോജിപ്പിച്ച് ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടുക. ഇത് ഉണങ്ങിക്കഴിഞ്ഞ് സാധാരണ അല്ലെങ്കില്‍ ചെറുചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക. അതിനുശേഷം മോയ്‌സ്ചറൈസര്‍ പ്രയോഗിക്കുക.

കഠിനമായ ശൈത്യകാലത്തും നിങ്ങളുടെ ചര്‍മ്മം തിളക്കമാര്‍ന്നതും മിനുസമാര്‍ന്നതുമായി നിലനിര്‍ത്താന്‍ ഈ 5 ഘട്ടങ്ങള്‍ നിങ്ങളെ സഹായിക്കും.

English summary

Skincare Tips At Night In Winter Season For Healthy Skin

Our skin becomes a little dry and dull in the winters. Here are some essential skincare tips at night in winter season for healthy skin. Take a look.
X
Desktop Bottom Promotion